അമേരിക്കയിൽ വംശീയ ആക്രമണം; വെടിവയ്പ്പിൽ നാല് കറുത്തവംശജർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വംശീയ ആക്രമണം; വെടിവയ്പ്പിൽ നാല് കറുത്തവംശജർ കൊല്ലപ്പെട്ടു

കൃത്യത്തിന് ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചു
Updated on
1 min read

അമേരിക്കയിലെ ഫ്ലോറിഡയിൽ വംശീയ ആക്രമണം. വെടിവയ്പ്പിൽ നാല് കറുത്തവംശജർ കൊല്ലപ്പെട്ടു. കൃത്യത്തിന് ശേഷം ഇരുപതുകാരനായ അക്രമി സ്വയം വെടിവച്ച് മരിച്ചു. വംശവെറിയാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥരീകരിച്ചു.

ശനിയാഴ്ച ഫ്ലോറിഡയിലെ ജാക്സൺ വില്ലയിലായിരുന്നു ആക്രമണമുണ്ടായത്. പ്രതിയുടെ ബാഗിൽനിന്ന് വംശീയ പരാമർശങ്ങളടങ്ങിയ രേഖകളും പോലീസ് കണ്ടെടുത്തിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്

കറുത്ത വര്‍ഗക്കാർക്കായുള്ള എഡ്വേര്‍ഡ് വാട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ കടയിലാണ് വെടിവയ്പ്പുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. എആര്‍-15 തോക്കാണ് കൃത്യത്തിനായി ഉപയോഗിച്ചത്.

അമേരിക്കയിൽ വംശീയ ആക്രമണം; വെടിവയ്പ്പിൽ നാല് കറുത്തവംശജർ കൊല്ലപ്പെട്ടു
വനിതാ താരത്തെ ചുംബിച്ച സംഭവം: സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ

2013 ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം വെടിവയ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

ബോസ്റ്റണ്‍, ചിക്കാഗോ, ഒക്‌ലഹോമ എന്നിവിടങ്ങളിലും ഈ ആഴ്ചയില്‍ വെടിവയ്പ്പുണ്ടായിരുന്നു. അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ 470 വെടിവയ്പ്പുകള്‍ നടന്നിട്ടുണ്ട്. ഇവയില്‍ കൂട്ടവെടിവയ്പ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2013ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം വെടിവയ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

logo
The Fourth
www.thefourthnews.in