മൂന്ന് പലസ്തീനികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി
അധിനിവേശ വെസ്റ്റ്ബാങ്കില്‍ മൂന്ന് പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടത് ഭീകരരാണെന്നും സംഘം ആക്രമണം നടത്താൻ പോകുകയായിരുന്നു എന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം.
ഈ നടപടിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി
നൂറിലധികം ബുള്ളറ്റുകൾ വാഹനത്തില്‍ തുളഞ്ഞുകയറിയെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തില്‍ നിന്ന് എം-16 തോക്ക് കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. മിലിറ്റന്റ് എന്ന് സൈന്യം ആരോപിക്കുന്ന നൈഫ് അബു സുയിക്ക് എന്ന 26 കാരനും കൊല്ലപ്പെട്ടവരിലുണ്ട്.
സൈനിക നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ''ഏത് സമയത്തും നമ്മുടെ ജീവനെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കനത്ത നടപടിയുണ്ടാകും,'' എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അതേസമയം, തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് ഗാസ വക്താവ് ഹസീം ഖാസിമും പറഞ്ഞു.