അമേരിക്കയില്‍ ചുഴലിക്കാറ്റ് ദുരിതം വിതയ്ക്കുന്നു; മിസിസിപ്പിക്ക് പിന്നാലെ അര്‍ക്കന്‍സായിലും കനത്ത നാശനഷ്ടം

അമേരിക്കയില്‍ ചുഴലിക്കാറ്റ് ദുരിതം വിതയ്ക്കുന്നു; മിസിസിപ്പിക്ക് പിന്നാലെ അര്‍ക്കന്‍സായിലും കനത്ത നാശനഷ്ടം

അര്‍ക്കന്‍സ തലസ്ഥാനമായ ലിറ്റില്‍ റോക്കില്‍ വ്യാപക നാശനഷ്ടം
Updated on
2 min read

മിസ്സിസിപ്പിക്ക് പിന്നാലെ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലും നാശം വിതച്ച് ചുഴലിക്കാറ്റ്. ഒരാഴ്ച മുന്‍പ് മിസിസിപ്പിയെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞ കാറ്റ് ഇപ്പോള്‍ അര്‍ക്കന്‍സായിലാണ് ആഞ്ഞ് വീശുന്നത്. അര്‍ക്കന്‍സ തലസ്ഥാനമായ ലിറ്റില്‍ റോക്കില്‍ വ്യാപക നാശനഷ്ടമാണ് കാറ്റുണ്ടാക്കിയത്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേരെ കാണാതായി. പരുക്കേറ്റ നിരവധിപേര്‍ ചികിത്സയിലാണ്.

അമേരിക്കയില്‍ ചുഴലിക്കാറ്റ് ദുരിതം വിതയ്ക്കുന്നു; മിസിസിപ്പിക്ക് പിന്നാലെ അര്‍ക്കന്‍സായിലും കനത്ത നാശനഷ്ടം
അമേരിക്കയിലെ മിസിസിപ്പിയില്‍ ചുഴലിക്കാറ്റ്; 26 മരണം, കാണാതായവര്‍ക്കായി തിരച്ചില്‍

ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പൂർണ്ണമായി തകർന്ന വീടുകളും വാഹനങ്ങളും കെട്ടിടങ്ങളും കാണാം. അർക്കൻസ മേഖലയിൽ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുയാണ്. അർക്കൻസയുടെ വടക്കുകിഴക്കൻ മേഖല, മിസോറിയുടെ തെക്കൻ ബൂട്ട്-ഹീൽ, പടിഞ്ഞാറൻ കെന്റക്കി തുടങ്ങിയ പ്രദേശങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പൂർണമായി തകർന്ന വീടുകളും വാഹനങ്ങളും കെട്ടിടങ്ങളും കാണാം. അർക്കൻസാസ് മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്

കഴിഞ്ഞയാഴ്ച ചുഴലിക്കാറ്റും കൊടുങ്കാറ്റും വീശിയടിച്ച പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ചുഴലിക്കാറ്റും ഹിമപാതവും ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മിസിസിപ്പി നദി കവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി പ്രദേശങ്ങള്‍ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

വലിയ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലും ആലിപ്പഴ വീഴ്ചയുമുണ്ടാകും എന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകള്‍ മാറി നില്‍ക്കണമെന്ന് പ്രാദേശിക സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു. മിസ്സിസിപ്പിയിൽ 26 പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. യുഎസിന്റെ മറ്റ് ഭാഗങ്ങളിലും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 15 യുഎസ് സംസ്ഥാനങ്ങളിലായി 90 ദശലക്ഷം ആളുകൾ ചുഴലിക്കാറ്റ് ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. മിസിസിപ്പിയിലെ കാഴ്ചകള്‍ ഹൃദയം തകർക്കുന്നതാണെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞു. ഫെഡറൽ സർക്കാരിന് ചെയ്യാൻ കഴിയാവുന്ന സഹായങ്ങളെല്ലാം മിസിസിപ്പിക്കായി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in