ക്യാപിറ്റോൾ കലാപം; ട്രംപിനെതിരെ പുതിയ കേസ്

ക്യാപിറ്റോൾ കലാപം; ട്രംപിനെതിരെ പുതിയ കേസ്

കലാപത്തെ തുടർന്ന് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്
Updated on
1 min read

ക്യാപിറ്റോൾ കലാപത്തിന്റെ രണ്ടാം വാർഷികത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. 2021 ജനുവരി ആറിലെ യുഎസ് ക്യാപിറ്റോൾ കലാപത്തിൽ മരണമടഞ്ഞ ബ്രയാൻ സിക്നിക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കലാപം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷം, ബ്രയാൻ സിക്നിക്കിന് സ്ട്രോക്ക് വന്ന് മരിക്കുകയായിരുന്നു. എന്നാല്‍, കലാപത്തിനിടെ സിക്നിക്കിന് പരുക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും അക്രമാസക്തമായ ജനക്കൂട്ടത്തില്‍പ്പെട്ടതാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

ആൾക്കൂട്ടത്തെ ട്രംപ് മനപ്പൂർവം പ്രകോപിപ്പിച്ചുവെന്നാണ് കേസ്. പൗരാവകാശങ്ങൾ ലംഘിച്ചതുൾപ്പെടെയുള്ള കേസുകൾ ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്. 10 മില്യൺ ഡോളർ നഷ്ടപരിഹാരവും ആവശ്യത്തിൽ ഉൾപ്പെടുന്നു. എന്നാൽ ട്രംപ് കേസിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. ഇതുവരെ നൂറുകണക്കിനാളുകളാണ് കലാപത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എഫ്ബിഐയുടെ റിപ്പോർട്ട് പ്രകാരം നിരവധി ആളുകൾ ഇപ്പോഴും ഒളിവിലാണ്. 300ലധികം ആളുകളെ ഇനിയും തിരിച്ചറിയാനുണ്ട്. കലാപത്തിന്റെ തലേദിവസം രാത്രി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ദേശീയ കമ്മിറ്റികളുടെ ആസ്ഥാനത്തിന് പുറത്ത് പൈപ്പ് ബോംബുകൾ സ്ഥാപിച്ച ഒരാളും ഒളിവിലാണ്. കുറ്റവാളിയെന്ന് സംശയിക്കുന്ന ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ പാരിതോഷികമാണ് എഫ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാപിറ്റോൾ കലാപം; ട്രംപിനെതിരെ പുതിയ കേസ്
കാപിറ്റോൾ കലാപം; ട്രംപിനെതിരെ കുറ്റം ചുമത്താൻ അന്വേഷണ സമിതി

കലാപത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്നലെ ക്യാപ്പിറ്റോൾ ഗ്രൗണ്ടിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ക്യാപിറ്റോൾ കലാപത്തെ നേരിട്ട ഉദ്യോഗസ്ഥർക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിൽ ഒന്നായ പ്രെസിഡെൻഷ്യൽ സിറ്റിസൺസ് ബഹുമതി നല്‍കി ആദരിച്ചിരുന്നു. സിക്നിക്കും പുരസ്കാരത്തിന് അർഹനായിരുന്നു. ജനാധിപത്യം സംരക്ഷിച്ചതിന് ജീവൻ നഷ്ടപ്പെട്ടു എന്ന് വിശേഷിപ്പിച്ചാണ് സിക്നിക്കിന് മരണാനന്തര ബഹുമതി നൽകിയത്. ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം കലാപത്തിന് പ്രേരണ നൽകിയതിന് ട്രംപിനെ ഡെമോക്രാറ്റിക് ഭൂരിപക്ഷ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് പദവിയില്‍ നിന്ന് വിട്ടശേഷം ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആദ്യത്തെ പ്രസിഡന്റുമാണ് ട്രംപ്.

logo
The Fourth
www.thefourthnews.in