ന്യൂ കാലഡോണിയക്ക് സമീപം ഭൂകമ്പം; പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ന്യൂ കാലഡോണിയക്ക് സമീപം ഭൂകമ്പം; പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

7.7 തീവ്രത രേഖപ്പെടുത്തി
Updated on
1 min read

തെക്കന്‍ പസഫിക്ക് സമുദ്രത്തിലെ കാലഡോണിയ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുഎസ് സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.

സമുദ്രത്തില്‍ 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനലത്തിന്റെ പ്രഭവകേന്ദ്രം

സമുദ്രത്തില്‍ 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനലത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റര്‍ (620 മൈല്‍) പരിധിയിലുള്ള തീരങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ സാധ്യയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പ്രധാന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തീര പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ന്യൂ കാലഡോണിയ, ഫിജി, ന്യൂസിലന്റ്, കിറിബാത്തി, വാനുവാട്ടു തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്.

logo
The Fourth
www.thefourthnews.in