പാകിസ്താനില്‍ വൻ സ്‌ഫോടനം 35 പേര്‍ കൊല്ലപ്പെട്ടു; ഇരുനൂറോളം പേർക്ക് പരുക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

പാകിസ്താനില്‍ വൻ സ്‌ഫോടനം 35 പേര്‍ കൊല്ലപ്പെട്ടു; ഇരുനൂറോളം പേർക്ക് പരുക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

ഖാറിലെ പ്രമുഖ ജെയുഐ-എഫ് നേതാവ് മൗലാന സിയാവുല്ല ജാനും സ്‌ഫോടനത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്
Updated on
1 min read

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ രാഷ്ട്രീയ പാർട്ടി യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 35 പേർ കൊല്ലപ്പെട്ടു. ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.

ബജൗറിലെ ഖാറില്‍ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസല്‍ (ജെയുഐ-എഫ്) പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലാണ് സ്ഫോടനമുണ്ടായതെന്നാണ് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാറിലെ പ്രമുഖ ജെയുഐ-എഫ് നേതാവ് മൗലാന സിയാവുല്ല ജാനും സ്‌ഫോടനത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താനില്‍ വൻ സ്‌ഫോടനം 35 പേര്‍ കൊല്ലപ്പെട്ടു; ഇരുനൂറോളം പേർക്ക് പരുക്ക്, മരണസംഖ്യ ഉയരാൻ സാധ്യത
അഞ്ച് വയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനെത്തിയത് രേവന്ത്

പരുക്കേറ്റവരെ പെഷവാറിലെയും ടൈമര്‍ഗെരയിലെയും ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഹെലികോപ്റ്ററുകള്‍ വഴി മാറ്റാനാണ് ശ്രമിക്കുന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റവരില്‍ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനുമുണ്ടെന്ന് ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവ സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചതായി പോലീസ് പറയുന്നു. അഞ്ച് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയതായി റെസ്‌ക്യൂ 1122 വക്താവ് ബിലാല്‍ ഫൈസി പറഞ്ഞു.

ജെയുഐ-എഫ് മേധാവി മൗലാന ഫസ്ലുര്‍ റഹ്‌മാന്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും സര്‍ക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in