ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 32 പേര്‍ കൊല്ലപ്പെട്ടു,80 ഓളം പേര്‍ക്ക് പരിക്ക്
ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടി മുട്ടി 32 പേര്‍ കൊല്ലപ്പെട്ടു. 80 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏഥന്‍സില്‍ നിന്ന് തെസ്സലോനികിയിലേയ്ക്ക് പോകുന്ന ഒരു പാസഞ്ചര്‍ ട്രെയിനും തെസ്സലോനികിയില്‍ നിന്ന് ലാറിസയിലേയ്ക്ക് പോകുന്ന ചരക്കുവണ്ടിയും തമ്മിലാണ് കൂട്ടിമുട്ടിയത്.
ട്രെയിനുകള്‍ ഇടിച്ച ആഘാതത്തില്‍ ആദ്യത്തെ നാല് ബോഗികളും പാളം തെറ്റി. ആദ്യത്തെ രണ്ട് ബോഗികൾ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. 200 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും അഗ്നിശമന സേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
ഇടിയുടെ ശക്തിയില്‍ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണത് കണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭൂകമ്പമാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് ട്രെയിന്‍ കൂട്ടിയിടിച്ചതാണെന്നാണ് മനസ്സിലായതെന്നും ട്രെയിനിലുള്ളവര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായിരുന്നുവെന്നാണ് നേതൃത്വം നല്‍കിയവര്‍ പറയുന്നത്.