ബ്ലൂ ടിക് ഇനി ആധികാരികതയുടെ ചിഹ്നമല്ല; ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ നവീകരിച്ച പതിപ്പെത്തി

ബ്ലൂ ടിക് ഇനി ആധികാരികതയുടെ ചിഹ്നമല്ല; ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ നവീകരിച്ച പതിപ്പെത്തി

ഹൈ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ബ്ലൂ ടിക്, എട്ട് ഡോളര്‍ അടയ്ക്കുന്ന ആര്‍ക്കും ലഭ്യമാക്കാന്‍ ട്വിറ്റര്‍ നേരത്തെ തീരുമാനിച്ചിരുന്നു
Updated on
1 min read

ഏറെ വിവാദങ്ങള്‍ക്കിടയിലും ട്വിറ്ററിന്റെ നവീകരിച്ച ബ്ലൂ ടിക് വെരിഫിക്കേഷന്‍ പതിപ്പ് പുറത്തിറക്കി. വ്യാജ അക്കൗണ്ട് ഉപയോഗം തടയുന്നതിനായി ഹൈ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ബ്ലൂ ടിക്, എട്ട് ഡോളര്‍ അടയ്ക്കുന്ന ആര്‍ക്കും ലഭ്യമാക്കാന്‍ ട്വിറ്റര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി അക്കൗണ്ടുകള്‍ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടു. ഇതോടെ ബ്ലൂ ടിക് ലോഞ്ച് തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ബ്ലൂ ടിക്ക് റീലോഞ്ച് ഉണ്ടാകൂവെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതോടെ നേരത്തെ ആധികാരികതയുടെ ചിഹ്നമായി കണക്കാക്കിയിരുന്നു ട്വിറ്റര്‍ ബ്ലൂ ടിക് ഇനിമുതല്‍ പണം നല്‍കുന്നവരേലിക്കെല്ലാം എത്തും.

ബ്ലൂ ടിക് സംവിധാനം വരുന്നതോടെ പരസ്യങ്ങള്‍ കാണുന്നത് കുറയ്ക്കാനും ദൈര്‍ഘ്യമേറിയതും നിലവാരമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് ട്വിറ്ററിന്റെ അവകാശവാദം

നിരവധി ഉപയോക്താക്കള്‍ ഏറെക്കാലമായി ഈ സംവിധാനത്തിനായി ആവശ്യപ്പെട്ടിരുന്നെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. ബ്ലൂ ടിക് നവീകരിച്ച സംവിധാനം വരുന്നതോടെ പരസ്യങ്ങള്‍ കാണുന്നത് കുറയ്ക്കാനും ദൈര്‍ഘ്യമേറിയതും നിലവാരമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് ട്വിറ്ററിന്റെ അവകാശവാദം. സബ്‌സ്‌ക്രിപ്ഷന്‍ സേവനം, ഉപയോക്താക്കള്‍ക്ക് ബ്ലൂ ടിക് , 1080p വീഡിയോകള്‍ പോസ്റ്റ് ചെയ്യല്‍ , ട്വീറ്റുകള്‍ എഡിറ്റ് ചെയ്യല്‍ ഉള്‍പ്പടെയുള്ള പ്രീമിയം ഫീച്ചറുകളിലേക്ക് ഇതോടെ ഉപയോക്താക്കള്‍ക്ക് നല്‍കാം.

ബ്ലൂ ടിക് ഇനി ആധികാരികതയുടെ ചിഹ്നമല്ല; ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ നവീകരിച്ച പതിപ്പെത്തി
കടുത്ത സാമ്പത്തിക പ്രതിസന്ധി; കസേരയും കംപ്യൂട്ടറുമടക്കം വിൽപനയ്ക്ക് വെച്ച് ഇലോൺ മസ്ക്

നവംബറില്‍ വലിയ ബ്രാന്‍ഡുകളെയും പ്രശസ്തരായ ആളുകളുടെയും പേരില്‍ ബ്ലൂടിക് വേരിഫിക്കേഷന്റെ പുതിയ സാധ്യത ഉപയോഗപ്പെടുത്തി വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജീസസ് ക്രൈസ്റ്റ് മുതല്‍ ജോര്‍ജ് വാഷിംഗ്ടണിന്റെ പേരില്‍ വരെ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടു. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടത് വന്‍കിട കമ്പനികള്‍ക്കടക്കം വലിയ തിരിച്ചടിയായിരുന്നു. ഇത്തരം വ്യാജ അക്കൗണ്ടുകളുടെ സാധ്യതകളെല്ലാം വിദഗ്ദരുള്‍പ്പെടെ എല്ലാവരും പങ്കുവെച്ചിരുന്നു. എന്നാല്‍ അതിനൊന്നും വകവെയ്ക്കാതെയായിരുന്നു മസ്‌കിന്റെ നീക്കങ്ങള്‍.

സബ്‌സ്‌ക്രിപ്ഷനായി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ 8 ഡോളര്‍ നല്‍കേണ്ടി വരുമ്പോള്‍ ആപ്പിള്‍ ഉപയോക്താക്കള്‍ 11 ഡോളര്‍ നല്‍കണം

സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. സബ്‌സ്‌ക്രിപ്ഷനായി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ 8 ഡോളര്‍ നല്‍കേണ്ടി വരുമ്പോള്‍ ആപ്പിള്‍ ഉപയോക്താക്കള്‍ 11 ഡോളര്‍ നല്‍കണം. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് അമിത പണം ഈടാക്കുന്നതിനെക്കുറിച്ച് ട്വിറ്ററില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ആപ്പിള്‍ സ്റ്റോര്‍ കമ്മീഷന്‍ കൂടുതലായതിനാലാണ് അധിക 3 ഡോളര്‍ ഈടാക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 ജൂലൈ മുതല്‍ ആപ്പിള്‍ സ്റ്റോര്‍ ഇടപാടുകാര്‍ക്കും പതിവ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുമായി 30 ശതമാനം സ്റ്റാന്‍ഡേര്‍ഡ് കമ്മീഷന്‍ നിരക്ക് ഈടാക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. സബ്‌സക്രിപ്ഷന്‍ ആവശ്യപ്പെടുന്നവരുടെ അക്കൗണ്ടുകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബ്ലൂ ടിക് നല്‍കുകയുള്ളു. അതിനായി അവരുടെ ഐഡി പ്രൂഫ് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കും.

logo
The Fourth
www.thefourthnews.in