ഇലോൺ മസ്ക് വാക്ക് പാലിച്ചില്ല; ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ

ഇലോൺ മസ്ക് വാക്ക് പാലിച്ചില്ല; ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ

പ്രോഡക്റ്റ് ഡിവിഷൻ വിഭാഗത്തിലെ 50 ഓളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
Updated on
1 min read

തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി വീണ്ടും ട്വിറ്റർ. പ്രോഡക്റ്റ് ഡിവിഷൻ വിഭാഗത്തിലെ ഏകദേശം 50 തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ . ആളുകളെ വെട്ടിക്കുറയ്ക്കൽ ഇനി ഉണ്ടാകില്ല എന്ന് ഉടമ ഇലോൺ മസ്ക് പറഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും പിരിച്ചുവിടൽ. ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 2,000ൽ താഴെയായി കുറയും.

ഇലോൺ മസ്ക് വാക്ക് പാലിച്ചില്ല; ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ
കൂട്ടപിരിച്ചുവിടല്‍; 91 ടെക് കമ്പനികള്‍ ജനുവരിയില്‍ മാത്രം പുറത്താക്കിയത് 24,151 ജീവനക്കാരെ

ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി മാറ്റങ്ങൾ മസ്ക് വരുത്തിയിരുന്നു. കമ്പനിയിലെ 50% തൊഴിലാളികളെ പിരിച്ചുവിടുന്നതിനു പുറമേ, ട്വിറ്റർ വേരിഫൈഡ് ബ്ലൂ ചെക്ക് മാർക്ക് എന്ന പേരിൽ ഒരു പ്രീമിയം സേവനവും ആരംഭിച്ചു.

പരസ്യങ്ങളുടെ ലഭ്യതക്കുറവ് കമ്പനിയുടെ വരുമാനം വൻ തോതിൽ ഇടിയാൻ കാരണമായിട്ടുണ്ടെന്ന് നവംബറിൽ മസ്ക് വ്യക്തമാക്കിയിരുന്നു. 2022 അവസാനത്തോടെ ട്വിറ്ററിന്റെ വരുമാനം ഏകദേശം 35% ഇടിഞ്ഞ് 102.5 കോടി ഡോളറിലെത്തിയിരുന്നു.

2022 അവസാനത്തോടെ ട്വിറ്ററിന്റെ വരുമാനം ഏകദേശം 35% ഇടിഞ്ഞ് 102.5 കോടി ഡോളറിലെത്തിയിരുന്നു.

കോവിഡിന് ശേഷം വൻകിട കമ്പനികളിലടക്കം പിരിച്ചുവിടൽ നടക്കുകയാണ്. മുൻ വർഷങ്ങളിൽ സാമ്പത്തിക നഷ്ടം നേരിട്ടത് മൂലം ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗി തീരുമാനിച്ചത് രണ്ടാഴ്ച മുൻപാണ്. ആമസോണിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി വെട്ടിക്കുറയ്ക്കൽ തുടരുകയാണ്. ഈ വർഷം ജനുവരിയിൽ മാത്രം 24,151 പേരെയാണ് 91 ടെക് സ്ഥാപനങ്ങൾ പിരിച്ചുവിട്ടത്.

ലോഗോയിലെ കിളിയുടെ പ്രതിമയില്‍ തുടങ്ങി പ്രിന്റർ, അടുക്കള ഉപകരണങ്ങൾ, കോഫി മെഷീൻ, കോഫി ടേബിള്‍ വരെയുള്ള സാധനങ്ങൾ ലേലത്തിന് വെച്ചിരിക്കുകയാണ് കമ്പനി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ആസ്ഥാനത്തുണ്ടായിരുന്ന ലോഗോയിലെ കിളിയുടെ പ്രതിമയില്‍ തുടങ്ങി പ്രിന്റർ, അടുക്കള ഉപകരണങ്ങൾ, കോഫി മെഷീൻ, കോഫി ടേബിള്‍ വരെയുള്ള സാധനങ്ങൾ ലേലത്തിന് വെച്ചിരിക്കുകയാണ് കമ്പനി. ഗ്ലോബൽ പാർട്‌ണേഴ്‌സ് ഐഎൻസിക്കാണ് ലേലത്തിന്റെ നടത്തിപ്പ് ചുമതല.

logo
The Fourth
www.thefourthnews.in