ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് അതിഥികളായി മുംബൈയിലെ ഡബ്ബാവാലകളും

ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് അതിഥികളായി മുംബൈയിലെ ഡബ്ബാവാലകളും

വാർക്കാരി സമുദായം നിർമിച്ച പുണെരി തലപ്പാവും ഷാളും ചാൾസ് രാജാവിന് ഡബ്ബാവാല പ്രതിനിധികൾ സമ്മാനിക്കും
Updated on
2 min read

ലോകത്തിനു മുൻപിൽ വിസ്മയക്കാഴ്ചകളൊരുക്കി ചാൾസ് മൂന്നാമന്റെ കിരീടധാരണം നടന്നപ്പോൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള ക്ഷണിതാക്കൾക്കിടയിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി മുംബൈയിലെ നിന്നുള്ള രണ്ട് ഡബ്ബാവാലകൾ. തങ്ങളുടെ സമൂഹത്തെ പ്രതിനിധീകരിച്ച് ലണ്ടനിലെത്തുന്ന ഇരുവരും ചാൾസ് രാജാവിന് വാർക്കാരി സമുദായം നിർമിച്ച പുണെരി തലപ്പാവും ഷാളും ഡബ്ബാവാലകൾ സമ്മാനിക്കും.

മുംബൈയിൽ വീടുകളിൽനിന്ന് ഉച്ചഭക്ഷണം ശേഖരിച്ച് സ്ഥാപനങ്ങളിൽ എത്തിക്കുന്ന വിഭാഗമാണ് ഡബ്ബാവാലകൾ. 2003-ൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ ചാൾസ് മൂന്നാമൻ മുംബൈയിൽ ഡബ്ബാവാലകളെ സന്ദർശിച്ചിരുന്നു. കാമില പാർക്കർ ബൗൾസിനെ ചാൾസ് വിവാഹം ചെയ്തപ്പോഴും ഡബ്ബാവാലകൾക്ക് ക്ഷണമുണ്ടായിരുന്നു.

ഡബ്ബാവാല സമൂഹത്തെ പ്രതിനിധീകരിച്ച് ലണ്ടനിലെത്തുന്ന ഇരുവരും ചാൾസ് രാജാവിന് വാർക്കാരി സമുദായം നിർമിച്ച പുണെരി തലപ്പാവും ഷാളും സമ്മാനിക്കും.

കിരീടധാരണച്ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും നടി സോനം കപൂറും ഉൾപ്പെടെ നിരവധി ഇന്ത്യൻ പ്രമുഖർക്ക് ക്ഷണമുണ്ട്. ഇവർക്കുപുറമെ നിരവധി രാഷ്ട്രത്തലവന്മാരും വിദേശ വിശിഷ്ടാതിഥികൾക്കും വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ അതിഥികളായെത്തും. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോക രാഷ്ട്രങ്ങളിലെ നേതാക്കളും ഉൾപ്പെടെ 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് കിരീടധാരണം.

70 വർഷം മുൻപാണ് ഇംഗ്ലണ്ട് അവസാനമായി കിരീടധാരണത്തിന് സാക്ഷ്യം വഹിച്ചത്. അന്ന് ചാൾസ് രാജാവിന്റെ അമ്മ എലിസബത്ത് രാജ്ഞിയായി കിരീടമണിയുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം മുതലുള്ള യുകെയുടെ എല്ലാ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ചടങ്ങായിരിക്കും ഇന്ന് നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കാനുള്ള പരമാധികാര കടമയും പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേകം എഴുതി തയ്യാറാക്കിയ വാക്യങ്ങൾ ചൊല്ലുമെന്ന് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബി അറിയിച്ചു.

ചാൾസ് മൂന്നാമന്‍
ചാൾസ് മൂന്നാമന്‍

ജൈന, മുസ്ലിം, സിഖ്, ജൂത മതങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുമെന്നും ചര്‍ച്ച് പ്രതിനിധികള്‍ അറിയിച്ചു. ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് കിരീടധാരണച്ചടങ്ങിൽ ക്രിസ്ത്യൻ മതത്തെ പ്രതിനിധീകരിച്ച് ബൈബിൾ ഭാഗം വായിക്കും. ശേഷം അദ്ദേഹവും ഭാര്യ അക്ഷതാ മൂർത്തിയും ചേർന്ന് പതാകയേന്തുന്നവരുടെ ഘോഷയാത്ര നയിക്കും.

എൺപത്തി നാലുകാരനായ നരേന്ദ്ര ബാബുഭായ് പട്ടേലാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇദ്ദേഹം പരമാധികാര മോതിരം ചാള്‍സ് രാജാവിന് നല്‍കും. സിഖ് വിഭാഗത്തെ ലോര്‍ഡ് ഇന്ദ്രജിത്ത് സിങ് പ്രതിനിധീകരിക്കും. മുസ്ലീം വിഭാഗത്തെ പ്രതിനിധീകരിച്ച് എത്തുന്നത് ലോര്‍ഡ് സെയ്ദ് കമാല്‍ ആണ്. ഇദ്ദേഹം ചാള്‍സ് രാജാവിന് ബ്രേസ്ലെറ്റ് നല്‍കുമെന്നും ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് അതിഥികളായി മുംബൈയിലെ ഡബ്ബാവാലകളും
ബ്രിട്ടനിൽ ഇനി ചാൾസ് യുഗം; ഏഴ് പതിറ്റാണ്ടിന് ശേഷം കിരീടധാരണ ചടങ്ങിന് സാക്ഷിയാകാനൊരുങ്ങി ലോകം

ബ്രിട്ടിഷ് കിരീടാവകാശികളുടെ പട്ടികയെടുത്താൽ ഏറ്റവും കൂടുതൽ കാലം കാത്തിരുന്നാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുന്നത്. ഏഴു ദശാബ്ദം ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞി 2022സെപ്റ്റംബറിൽ അന്തരിച്ചതോടെയാണ് ചാൾസിന് രാജപദവി ലഭിക്കുന്നത്. ഇതോടെ, ആയിരം വർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി എഴുപത്തിനാലുകാരനായ ചാൾസ് സ്ഥാനമേൽക്കും.

360 വർഷം പഴക്കമുള്ള സെന്റ് എഡ്വേർഡ്സ് കിരീടം തലയിൽ വയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ ബ്രിട്ടീഷ് രാജാവായും ചാൾസ് മാറും. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ കാമിലയും (75) രാജ്ഞിയായി കിരീടധാരണം നടത്തും.

ഏഴു ദശാബ്ദം ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞി 2022 സെപ്റ്റംബറിൽ അന്തരിച്ചതോടെയാണ് ചാൾസിന് രാജപദവി ലഭിക്കുന്നത്

എലിസബത്ത് രാജ്ഞി അന്തരിച്ചതിനു പിന്നാലെ തന്നെ ചാൾസ് മൂന്നാമൻ രാജാവായി ചുമതലയേറ്റിരുന്നു. യുണൈറ്റഡ് കിങ്ഡത്തിന്റെയും മറ്റ് 14 മേഖലകളുടെയും ഭരണാധിപനായി അദ്ദേഹം തത്വത്തിൽ ചുമതലയേറ്റു. എന്നാൽ രാജവംശത്തിന്റെ എല്ലാ പ്രൗഢിയോടെയും പ്രതാപത്തോടെയും ഔദ്യോഗികമായുള്ള സ്ഥാനമേൽക്കലാണ് കിരീടധാരണം കൊണ്ട് അർഥമാക്കുന്നത്. ഇതുവരെ 38 പേരാണ് ഒദ്യോഗിക ചങ്കുകളിലൂടെ ബ്രിട്ടന്റെ സിംഹാസനത്തിലിരുന്നത്. വിപുലമായ ചടങ്ങുകളും ഘോഷയാത്രകളും സ്ട്രീറ്റ് പാർട്ടികളുമടക്കം വലിയ പരിപാടികളാണ് ബ്രിട്ടനിൽ സംഘടിപ്പിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനു ശേഷം ബ്രിട്ടനിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കുമിത് എന്ന കാര്യത്തിൽ സംശയമില്ല.

കിരീടധാരണച്ചടങ്ങിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകൾ തെരുവുകളിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷ. ഈ വിസ്മയക്കാഴ്ച ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വീട്ടിലിരുന്ന് വീക്ഷിക്കും. മറ്റൊരു രാജ്യത്തിനും ഇത്തരമൊരു പ്രകടനം സംഘടിപ്പിക്കാൻ സാധിക്കില്ലെന്നും ഇത് ബ്രിട്ടന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആവിഷ്‌കാരമാണെന്നും പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇതൊരു പുതിയ യുഗം പിറവിയെടുക്കുന്ന അനുഷ്ഠാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in