ഇങ്ങനെയൊക്കെ പറ്റിക്കാമോ! പാരീസില്‍ ഇപ്പോൾ രണ്ട് ഈഫല്‍ ടവർ

ഇങ്ങനെയൊക്കെ പറ്റിക്കാമോ! പാരീസില്‍ ഇപ്പോൾ രണ്ട് ഈഫല്‍ ടവർ

ഏപ്രില്‍ ഒന്നിന് യഥാര്‍ഥ ഈഫല്‍ ടവറിന് സമീപത്തായാണ് അതിന്റെ പത്തിലൊന്ന് വലുപ്പം വരുന്ന ഈഫല്‍ ടവര്‍ പ്രത്യക്ഷപ്പെട്ടത്
Updated on
1 min read

ഏപ്രില്‍ ഒന്ന് എന്നത് വിഡ്ഢി ദിനമാണെന്ന് എല്ലാവര്‍ക്കും അറിയാം. അന്നേ ദിവസം ചെറുതായെങ്കിലും പറ്റിക്കപ്പെടാത്തവര്‍ കുറവാണ്. ചില പറ്റിക്കലുകളാകട്ടെ ജീവിതകാലം മുഴുവന്‍ നമ്മള്‍ ഓര്‍ത്തിരിക്കും. ഇങ്ങനെ ഇത്തവണത്തെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പാരിസിലെ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത് ഒരു ടവറാണ്. വെറുമൊരു ടവര്‍ അല്ല. മറിച്ച് ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ തന്നെ.

യഥാര്‍ഥ ഈഫല്‍ ടവറിന് സമീപത്തായി അതിന്റെ പത്തിലൊന്ന് വലുപ്പമുള്ള ഈഫല്‍ ടവറാണ് പ്രത്യക്ഷപ്പെട്ടത്

ഏപ്രില്‍ ഒന്നിന് യഥാര്‍ഥ ഈഫല്‍ ടവറിന് സമീപത്തായി അതിന്റെ പത്തിലൊന്ന് വലുപ്പമുള്ള ഈഫല്‍ ടവറാണ് പ്രത്യക്ഷപ്പെട്ടത്. 3,900 വലിയ ലോഹ കഷ്ണങ്ങളും 9000 വലിയ ലോഹ കഷ്ണങ്ങളും ചേര്‍ത്ത് നിര്‍മിച്ച ഈ കുഞ്ഞന്‍ ടവറിന്റെ ഭാരം 23 ടണ്ണും ഉയരം ഏകദേശം 32 മീറ്ററുമാണ്. 'ഈഫെല' എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞന്‍ ടവര്‍ നിര്‍മിച്ചത് ആര്‍ട്ടിസ്റ്റ് ഫിലിപ്പ് മൈന്‍ഗ്രോണാണ്.

ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും ഒരു കുഞ്ഞ് കരയുന്നതു പോലെ ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട് ഈ കുഞ്ഞന്‍ ടവറിന്. ഇതാണ് യഥാര്‍ഥ ടവറില്‍നിന്ന് 'ഈഫെല' വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. കുഞ്ഞന്‍ ടവറിന്റെ വരവിനെ പാരീസ് മേയർ ആനി ഹിന്‍ഡാല്‍ഗോ ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു.

രണ്ട് ഈഫല്‍ ടവറുകള്‍ ഒരുമിച്ച് കാണുമ്പോള്‍ അമ്മയും കുഞ്ഞും നില്‍ക്കുന്ന ഒരു പ്രതീതിയാണ്

ഏഴുവര്‍ഷം മുന്‍പ് തന്നെ ഈഫല്‍ ടവര്‍ നിര്‍മിക്കുകയെന്ന ആശയം തനിക്കുണ്ടായിരുന്നുവെന്ന് ആര്‍ട്ടിസ്റ്റ് ഫിലിപ്പ് മൈന്‍ഗ്രോണ്‍ പറഞ്ഞു. ഏകദേശം ഒന്നു മുതല്‍ പത്ത് വരെ സ്‌കെയിലില്‍ നിര്‍മിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. കാണുന്നവരിലേക്ക് സന്തോഷവും സമാധാനവും എത്തിക്കണമെന്നാണ് അതിലൂടെ ആഗ്രഹിച്ചത്. തന്റെ ആ സ്വപ്നം സാധ്യമായെന്നും ഫിലിപ്പ് മൈന്‍ഗ്രോണ്‍ പറഞ്ഞു. ടവര്‍ കാണുമ്പോള്‍ അമ്മയും കുഞ്ഞും നില്‍ക്കുന്ന പ്രതീതിയാണെന്നും റോയ്‌ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കാംപോ ഡി മാര്‍ട്ടില്‍ ഏപ്രില്‍ 10 വരെയാണ് കുഞ്ഞന്‍ ടവറിന്റെ പ്രദര്‍ശനമുണ്ടാകുക.

പാരിസിന്റെ അഭിമാനമായ ഈഫല്‍ ടവര്‍ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷം എത്താറ്. യഥാര്‍ഥ ടവറിന്റെ ഉയരം ഏകദേശം 104 അടിയാണ്. യഥാര്‍ഥ ടവറിനൊപ്പം കുഞ്ഞന്‍ ടവര്‍ കൂടി പ്രത്യക്ഷപ്പെട്ടത് സഞ്ചാരികൾക്ക് ഇരട്ടി സന്തോഷമാണ് പകര്‍ന്നത്.

logo
The Fourth
www.thefourthnews.in