റംസാന്‍: യുഎഇ 1025 തടവുകാരെ മോചിപ്പിക്കുന്നു

റംസാന്‍: യുഎഇ 1025 തടവുകാരെ മോചിപ്പിക്കുന്നു

യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായ്യിദ് ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
Updated on
1 min read

റംസാന്‍ പ്രമാണിച്ച് യുഎഇ തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായ്യിദ് ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന 1025 തടവുകാര്‍ക്കാണ് റംസാന്റെ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ നവംബറില്‍ ദേശീയ ദിനാചരണത്തിന്റെ ഭാഗമായും യുഎഇ തടവുകാര്‍ക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ചിരുന്നു. 1530 തടവുകാര്‍ക്കാണ് ദേശീയ ദിനാചരണത്തിന്റെ ഗുണം ലഭിച്ചത്.

തടവുകാര്‍ക്ക് തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇളവ്

റംസാന് മുന്നോടിയായി തടവുകാര്‍ക്ക് ഇളവ് അനുവദിക്കുന്ന പതിവ് രീതിയുടെ ഭാഗമായാണ് ഇത്തവണയും നടപടി. തടവുകാര്‍ക്ക് തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇളവ് നല്‍കുന്നത്. മോചിതരാകുന്നവര്‍ തങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റംസാന്‍ വ്രതാരംഭം 22 ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. ഇന്ന് വൈകീട്ട് മാസപ്പിറവി കണ്ടാല്‍ നാളെയും അല്ലെങ്കില്‍ 23 നുമായിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക.

logo
The Fourth
www.thefourthnews.in