യുകെ ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങിനെ പുറത്താക്കി ലിസ് ട്രസ്; ജെറേമി ഹണ്ടിന് ചുമതല

യുകെ ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങിനെ പുറത്താക്കി ലിസ് ട്രസ്; ജെറേമി ഹണ്ടിന് ചുമതല

1970-ന് ശേഷം ഏറ്റവും ചെറിയ കാലയളവില്‍ യുകെയില്‍ ധനമന്ത്രിയായ ആളാണ് ക്വാസി ക്വാര്‍ട്ടെങ്ങ്
Updated on
1 min read

യുകെ ലിസ് ട്രസ് സര്‍ക്കാരില്‍ സുപ്രധാന അഴിച്ചുപണി. ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കി. രാജ്യത്ത് നടപ്പാക്കിയ നികുതി ഇളവ് ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ ക്വാസി വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ആണ് അഴിച്ചുപണിയെന്നതും. ലിസ് ട്രസ് യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ആറാഴ്ച പിന്നിടുമ്പോഴാണ് സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്.

ക്വാസി ക്വാര്‍ട്ടെങിനെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയതിന് പിന്നാലെ ജെറേമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ലിസ്ട്രസിന്റെതാണ് നിയമനം. ഐഎംഎഫ് സമ്മേളനത്തിലായി വാഷിങ്ടണിലേക്ക് തിരിച്ച ക്വാര്‍ട്ടെങിനെ തിരിച്ച് വിളിച്ചാണ് ലിസ് ട്രസ് ധനമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയത്. കഴിഞ്ഞ ദിവസമാണ് ക്വാര്‍ട്ടെങ് അദ്ദേഹത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനം ചുരുക്കി ബ്രിട്ടനില്‍ തിരിച്ചെത്തിയത്.

1970 ന് ശേഷം ഏറ്റവും ചെറിയ കാലയളവില്‍ ധനമന്ത്രിയായ ആളാണ് ക്വാസി ക്വാര്‍ങ്ങ്. ക്വാസി കാര്‍ട്ടെങിനെ പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് ലിസ് ട്രസ് കത്തെഴുതി.

അതേസമയം, ക്വാര്‍ട്ടെങ്ങാണ് രാജി വയ്ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് ലിസ്ട്രസിനറെ പ്രതികരണം. ക്വാര്‍ട്ടെങ് എടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നതായും ലിസ്ട്രസ് കത്തില്‍. തുടര്‍ന്നും രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം പിന്തുണയുണ്ടാകണം എന്ന് ലിസ്ട്രസ് കൂട്ടിച്ചേര്‍ത്തു.

യുകെ സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച നികുതിയിളവുകള്‍ രാജ്യത്തെ വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് തള്ളിവിട്ടത്. ആഗോള വിപണിയ്ക്ക് തന്നെ ഭീഷണിയാവുന്ന തരത്തിലേക്ക് യുകെയുടെ സാമ്പത്തിക പ്രതിസന്ധി വളരുകയായിരുന്നു.

സമ്പദ് വ്യവസ്ഥയില്‍ രണ്ട് മാസത്തിനിടെ രേഖപ്പെടുത്തിയ അസാധാരണ ഇടിവ് യുകെ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചനയാണ് നല്‍കിയത്. ഓഗസ്റ്റില്‍ മാത്രം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ 0.3% ഇടിവാണുണ്ടായത്. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കുത്തനെയുള്ള വിലക്കയറ്റം സാരമായി ബാധിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in