യുകെ ആരോഗ്യ മേഖലയിൽ നിരവധി ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

യുകെ ആരോഗ്യ മേഖലയിൽ നിരവധി ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

2023 ജൂൺ വരെ 77,700 ദീർഘകാല തൊഴിൽ വിസകൾ ആരോഗ്യ തൊഴിലാളികൾക്ക് രാജ്യം അനുവദിച്ചിരുന്നു
Updated on
2 min read

യുകെ ആരോഗ്യ, പരിചരണ മേഖലയിൽ നിരവധി ഒഴിവുകൾ. ആരോഗ്യ പ്രവർത്തകരുടെ വൻ കുറവാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. വ്യവസായ സ്ഥാപനമായ സ്‌കിൽസ് ഫോർ കെയറിന്റെ കണക്കനുസരിച്ച്, 2023 മാർച്ച് അവസാനത്തോടെ, മുതിർന്ന വ്യക്തികളുടെ പരിപാലന മേഖലയിൽ 150,000-ത്തിലധികം ഒഴിവുകളായിരുന്നു രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ ഒഴിവുകളുടെ 9.9% ആണ്.

യുകെ ആരോഗ്യ മേഖലയിൽ നിരവധി ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?
യുകെയിലേക്കുള്ള കുടിയേറ്റം ഇനി എളുപ്പമാകില്ല; വിസ നിയമങ്ങൾ കടുപ്പിച്ച് ബ്രിട്ടീഷ് സർക്കാർ, മാറ്റങ്ങള്‍ ഇങ്ങനെ

വർധിച്ചുവരുന്ന ഒഴിവുകൾ നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2021-ൽ സർക്കാർ സീനിയർ കെയർ വർക്കേഴ്‌സിനെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലേക്ക് ചേർത്തിരുന്നു. പിന്നീട് 2022 ൽ കെയർ വർക്കേഴ്‌സിനേയും ഈ കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തി.

2023 ജൂൺ വരെ 77,700 ദീർഘകാല തൊഴിൽ വിസകൾ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യം അനുവദിച്ചിരുന്നു. യുകെയിൽ അനുവദിച്ചിട്ടുള്ള വൈദഗ്ധ്യമുള്ള തൊഴിൽ വിസകളിൽ അഞ്ചിൽ രണ്ടെണ്ണം ഇപ്പോൾ ആരോഗ്യ, പരിചരണ വിസകളാണ്.

കൂടുതൽ ഇന്ത്യക്കാര്‍ ഈ വിസ വിഭാഗത്തിലാണ് യുകെയിൽ എത്തുന്നത്. 2022 ജൂണിൽ അവസാനിച്ച വർഷത്തിൽ 24,348 ഇന്ത്യക്കാർക്ക് ഹെൽത്ത് ആന്‍ഡ് കെയർ വർക്കർ വിസ അനുവദിച്ചെങ്കിൽ ഈ വർഷം അത് 45,943 ആയി ഉയർന്നു.

എന്താണ് ഹെൽത്ത് & കെയർ വർക്കർ വിസ?

യുകെയുടെ ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസ 2020 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. ഈ വിസ കൂടാതെ ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (NHS), എൻഎച്എസ് സപ്ലയർ അല്ലെങ്കിൽ മുതിർന്നവരുടെ സാമൂഹിക പരിചരണം എന്നിവയിൽ യോഗ്യതയുള്ള ജോലി ചെയ്യാൻ മെഡിക്കൽ പ്രൊഫഷണലുകൾക്ക് യുകെയിൽ വരാനോ അവിടെ തുടരാനോ അനുവദിക്കുന്നു.

യുകെ ആരോഗ്യ മേഖലയിൽ നിരവധി ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?
പുതുക്കിയ വിസ നിയമം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ അറിയാം

എൻഎച്ച്എസ് ക്ലിനിക്കുകൾ, ആശുപത്രികൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതിയുള്ള സ്വകാര്യ ഹെൽത്ത് കെയർ പ്രൊവൈഡർമാർ എന്നിവർക്കാണ് അപേക്ഷ അയക്കാൻ സാധിക്കുക.

അപേക്ഷകൻ ഡോക്ടർ, നഴ്സ്, ഹെൽത്ത് പ്രൊഫഷണൽ, അഡൽറ്റ് സോഷ്യൽ കെയർ പ്രൊഫഷണൽ ഇവയിൽ ഏതങ്കിലും ഒരു മേഖലയിൽ യോഗ്യതയുള്ളയാളാകണം.

കൂടാതെ യുകെ ഹോം ഓഫീസ് അംഗീകരിച്ച ഒരു യുകെ തൊഴിലുടമയിൽ നിന്ന് യോഗ്യതയുള്ള ജോലി ഓഫർ ഉണ്ടായിരിക്കണം.

അപേക്ഷകർക്ക് അവരുടെ ബ്രിട്ടീഷ് തൊഴിലുടമയിൽ നിന്ന് യുകെയിൽ വാഗ്ദാനം ചെയ്തിട്ടുള്ള ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ 'സ്‌പോൺസർഷിപ്പിന്റെ സർട്ടിഫിക്കറ്റ്' ഉണ്ടായിരിക്കണം. ജോലിക്കുള്ള ശമ്പളം യുകെ ഗവൺമെന്റ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മിനിമം ശമ്പള ആവശ്യകതകൾ പാലിക്കണം.

ഈ വിസയ്ക്ക് എവിടെ, എങ്ങനെ അപേക്ഷിക്കാം?

യുകെക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന ഇന്ത്യക്കാർ യുകെ സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ പ്രക്രിയയുടെ ഭാഗമായി, ഇന്ത്യയിലെ ഒരു വിസ അപേക്ഷാ കേന്ദ്രത്തിൽ നിന്ന് വിരലടയാളവും ഫോട്ടോയും എടുത്ത് അപേക്ഷകർ അവരുടെ ഐഡന്റിറ്റി തെളിയിക്കേണ്ടതുണ്ട്. ബയോമെട്രിക് റസിഡൻസ് പെർമിറ്റ് ലഭിക്കാനാണിത്.

യുകെ ആരോഗ്യ മേഖലയിൽ നിരവധി ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?
14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി

ഉചിതമായ രേഖകൾ നൽകുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുകയും ചെയ്ത് ഒരു ഓൺലൈൻ അപേക്ഷ നൽകി കഴിഞ്ഞാൽ സാധാരണയായി മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകും. മറ്റെന്തെങ്കിലും സാഹചര്യങ്ങൾ വന്ന് കഴിഞ്ഞാൽ കുറച്ചധികം സമയം എടുത്തേക്കാം.

അഞ്ച് വര്‍ഷംവരെ നീണ്ടുനിൽക്കുന്ന വിസയാണ് ഉണ്ടാവുക. ഇത് പിന്നീട് നീട്ടുകയും ചെയ്യാം. വിസകൾ കാലഹരണപ്പെടുമ്പോഴോ അവരുടെ ജോലിയോ തൊഴിലുടമയോ മാറുമ്പോഴോ വിസകൾ നീട്ടാനോ അപ്‌ഡേറ്റ് ചെയ്യാനോ വിസ ഉടമകൾ അപേക്ഷിക്കണം.

logo
The Fourth
www.thefourthnews.in