കുര്‍സ്‌ക് മേഖലയില്‍ നീക്കം ശക്തമാക്കി യുക്രെയ്ന്‍; സീം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം തകര്‍ത്തു

കുര്‍സ്‌ക് മേഖലയില്‍ നീക്കം ശക്തമാക്കി യുക്രെയ്ന്‍; സീം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം തകര്‍ത്തു

യുക്രെയ്ന്‍ ഉപയോഗിച്ചത് യുഎസ് വിതരണം ചെയ്ത മിസൈലുകളാണ്' മോസ്‌കോ പറയുന്നു
Updated on
1 min read

റഷ്യന്‍ ഭാഗമായ കുര്‍സ്‌ക് മേഖലയിലെ സൈനിക നീക്കം ശക്തമാക്കി യുക്രെയ്ന്‍. റഷ്യന്‍ സൈന്യം ഉപയോഗിച്ചു വന്നിരുന്ന സീം നദിക്കു കുറുകെയുള്ള പാലം ഇന്നലെ യുക്രെയ്ന്‍ തകര്‍ത്തു. പാലം തകര്‍ക്കാന്‍ യുഎസ് മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് മോസ്‌കോ ആരോപിക്കുന്നത്. 'ഇന്നലെ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ സീം നദിയില്‍ രണ്ട് പാലങ്ങള്‍ തകര്‍ന്നിരുന്നു. യുക്രെയ്ന്‍ ഉപയോഗിച്ചത് യുഎസ് വിതരണം ചെയ്ത മിസൈലുകളാണ്' മോസ്‌കോ പറയുന്നു.

'ആദ്യമായി കൂര്‍സ്‌ക് മേഖല പാശ്ചാത്യ നിര്‍മിത റോക്കറ്റ് ലോഞ്ചറുകളാല്‍ ആക്രമിക്കപ്പെട്ടു, ഒരുപക്ഷേ അമേരിക്കന്‍ ഹിമര്‍സ് ആകാം. ഗ്ലുഷ്‌കോവോ ജില്ലയിലെ സീം നദിക്ക് കുറുകെയുള്ള പാലത്തിന് നേരേയുണ്ടായ ആക്രമണത്തിന്‌റെ ഫലമായി പാലം പൂര്‍ണമായും തകര്‍ന്നു. ഒഴിപ്പിച്ച സിവിലിയന്‍ ജനതയെ സഹായിച്ച സന്നദ്ധ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.' ക്രെംലിന്‍ തങ്ങളുടെ സൈനികര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഈ പാലം ഉപയോഗിച്ചിരുന്നു.

കുര്‍സ്‌ക് മേഖലയില്‍ നീക്കം ശക്തമാക്കി യുക്രെയ്ന്‍; സീം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം തകര്‍ത്തു
ഗുരുതര പരുക്കുകള്‍ക്ക് സ്മൂത്തിയും വിറ്റാമിനും നല്‍കി മാതാപിതാക്കളുടെ ചികിത്സ; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

യുക്രെനിയന്‍ സൈന്യം കുര്‍സ്‌കിലെ തങ്ങളുടെ ശക്തി മെച്ചപ്പെടുത്തുകയാണെന്ന് പ്രസിഡന്‌റ് വോളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

റഷ്യയിലേക്കുള്ള യുക്രെയ്‌നിന്‌റെ നുഴഞ്ഞുകയറ്റം, ഊര്‍ജ മേഖലയിലെ സമരങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഖത്തറില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്താനുള്ള പദ്ധതികള്‍ താളം തെറ്റിച്ചെന്ന് വെളിപ്പെടുത്താത്ത ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'യുക്രെയ്‌നും റഷ്യയും ഈ മാസം ദോഹയിലേക്ക് പ്രതിനിധികളെ അയയ്ക്കാനൊരുങ്ങുകയാണ്. ഇരുവശത്തുമുള്ള ഊര്‍ജമേഖലയിലെ അടിസ്ഥ സൗകര്യങ്ങളിലെ സമരം നിര്‍ത്തലാക്കുന്ന ഒരു സുപ്രധാന ഉടമ്പടി ചര്‍ച്ച ചെയ്യും. ഇത് ഭാഗിക വെടിനിര്‍ത്തലിനു തുല്യമാകുമെന്നും ഇരു രാജ്യങ്ങള്‍ക്കും ആശ്വാസമാകുമെന്നും നയതന്ത്രജ്ഞരും ചര്‍ച്ചയില്‍ പങ്കെടുക്കാറുള്ള ഉദ്യോഗസ്ഥരും പറയുന്നു. യുക്രെയ്ന്‍ തങ്ങളുടെ പ്രതിനിധികളെ ദോഹയിലേക്ക് അയയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഏകപക്ഷീയമായ കൂടിക്കാഴ്ച ഗുണകരമാകാത്തതിനാല്‍ ഖത്തര്‍ നിരസിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in