സ്ലോവിയൻസ്കിൽ ഷെല്ലാക്രമണം രൂക്ഷമാക്കി റഷ്യ; അടുത്ത ലക്ഷ്യം ഡോൺബാസ്

സ്ലോവിയൻസ്കിൽ ഷെല്ലാക്രമണം രൂക്ഷമാക്കി റഷ്യ; അടുത്ത ലക്ഷ്യം ഡോൺബാസ്

ജനങ്ങളോട് ന​ഗരംവിട്ട് സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്ന് സ്ലോവിയന്‍സ്‌ക് മേയര്‍ വാദിം ലിയാഖ്
Updated on
1 min read

ലുഹാന്‍സ്‌ക്കിന്റെ നിയന്ത്രണം പിടിച്ചതിനു പിന്നാലെ, യുക്രെയ്നിൽ രൂക്ഷമായ ആക്രമണം തുടർന്ന് റഷ്യൻ സൈന്യം. യുക്രെയ്ൻ ശക്തികേന്ദ്രങ്ങളായ സ്ലോവിയന്‍സ്‌ക്, ക്രമാറ്റോര്‍സ്ക് എന്നിവ കേന്ദ്രീകരിച്ചാണ് ഷെല്ലാക്രമണം തുടരുന്നത്. യുദ്ധം അഞ്ചാം മാസം എത്തുമ്പോൾ, വിഘടനവാദികൾക്ക് സ്വാധീനമുള്ള ഡോൺബാസ് കീഴടക്കുകയാണ് റഷ്യയുടെ പ്രധാന ലക്ഷ്യം.

തലസ്ഥാനമായ കീവ് ഉൾപ്പെടെ കീഴടക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് റഷ്യൻ സൈന്യം ഡോൺബാസ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.

തലസ്ഥാനമായ കീവ് ഉൾപ്പെടെ കീഴടക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് റഷ്യൻ സൈന്യം ഡോൺബാസ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2014ല്‍ ക്രിമിയ യുക്രെയ്നിൽനിന്ന് സ്വതന്ത്രമായതിനുശേഷം, ഡോണ്‍ബാസിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികള്‍ യുക്രെയ്ൻ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുകയാണ്. യുക്രെയ്ൻ അധിനിവേശത്തിനു ദിവസങ്ങൾക്കുമുമ്പ്, റഷ്യ ഡോൺബാസ് ഉൾപ്പെടെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ ഔദ്യോ​ഗികമായി അം​ഗീകരിക്കുകയും ചെയ്തിരുന്നു. മേഖലയിൽ നടത്തുന്ന പോരാട്ടങ്ങൾക്ക് വിഘടനവാദികളുടെ പിന്തുണ ലഭിക്കുമെന്നതിനാലാണ്, റഷ്യ അടുത്ത ലക്ഷ്യമായി ഡോൺബാസ് തിരഞ്ഞെടുത്തിരിക്കുന്നത്.

റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ഷെല്ലാക്രമണത്തിൽ, ഒമ്പത് വയസുകാരൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

അതേസമയം, ജനങ്ങളോട് ന​ഗരംവിട്ട് സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്ന് സ്ലോവിയന്‍സ്‌ക് മേയര്‍ വാദിം ലിയാഖ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ഷെല്ലാക്രമണത്തിൽ, ഒമ്പത് വയസുകാരൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ന​ഗരത്തിലെ മാർക്കറ്റിലും ജനവാസ മേഖലയിലും ഉൾപ്പെടെ കടുത്ത ആക്രമണം തുടരുന്ന സാഹചര്യത്തിലാണ്, ആളുകളോട് ന​ഗരം വിടാൻ മേയർ അഭ്യർഥിച്ചിരിക്കുന്നത്. കഴിയുന്നത്ര ആളുകളെ ഒഴിപ്പിക്കേണ്ടത് പ്രധാനമാണെന്ന് വാദിം ലിയാഖ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

സ്വീഡനെയും ഫിന്‍ലന്‍ഡിനെയും സഖ്യത്തില്‍ ചേരാന്‍ ഔദ്യോഗികമായി ക്ഷണിക്കുന്ന പ്രോട്ടോക്കോളില്‍ നാറ്റോയുടെ 30 അംഗങ്ങള്‍ ഒപ്പുവച്ചതിന് പിന്നാലെയാണ്, റഷ്യ ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കരാർ നാറ്റോ അം​ഗരാജ്യങ്ങളുടെ പാർലമെന്റ് അം​ഗീകരിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in