'ദേശീയപതാകയേന്തിയ സൈനികർ, ബന്ധിക്കപ്പെട്ട കൈകൾ'; യുദ്ധസ്മരണയില്‍ കറൻസി പുറത്തിറക്കി യുക്രെയ്ന്‍

'ദേശീയപതാകയേന്തിയ സൈനികർ, ബന്ധിക്കപ്പെട്ട കൈകൾ'; യുദ്ധസ്മരണയില്‍ കറൻസി പുറത്തിറക്കി യുക്രെയ്ന്‍

നോട്ടിന്റെ ഒരു വശത്ത് യുക്രെയ്ൻ ദേശീയ പതാകയേന്തിയ മൂന്ന് സൈനികരും മറുവശത്ത് യുദ്ധക്കുറ്റങ്ങളെ സൂചിപ്പിക്കുന്ന ബന്ധിച്ചിരിക്കുന്ന രണ്ട് കൈകളുമാണുള്ളത് ആലേഖനം ചെയ്തിരിക്കുന്നത്
Updated on
2 min read

റഷ്യന്‍ അധിനിവേശത്തിന്റെ വാര്‍ഷികദിനത്തില്‍ ആക്രമണങ്ങളെയും പ്രതിരോധങ്ങളെയും ചിത്രീകരിക്കുന്ന ബാങ്ക്‌നോട്ട് പുറത്തിറക്കി യുക്രെയ്ന്‍. നോട്ടിന്റെ ഒരു വശത്ത് യുക്രെയ്ൻ ദേശീയ പതാകയേന്തിയ മൂന്ന് സൈനികരും മറുവശത്ത് യുദ്ധക്കുറ്റങ്ങളെ സൂചിപ്പിക്കുന്ന ബന്ധിച്ചിരിക്കുന്ന രണ്ട് കൈകളുമാണുള്ളത് ആലേഖനം ചെയ്തിരിക്കുന്നത്.

'ദേശീയപതാകയേന്തിയ സൈനികർ, ബന്ധിക്കപ്പെട്ട കൈകൾ'; യുദ്ധസ്മരണയില്‍ കറൻസി പുറത്തിറക്കി യുക്രെയ്ന്‍
'ലോകത്തിനായുള്ള പോരാട്ടത്തിൽ യുക്രെയ്ൻ റഷ്യയെ തോൽപ്പിച്ച് കഴിഞ്ഞു' - സെലൻസ്കി യുഎസ് കോൺഗ്രസിൽ

ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരത നിലനിർത്താനും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്താതെയിരിക്കാനും സെൻട്രൽ ബാങ്ക് കഠിനമായി പരിശ്രമിച്ചു

'ദേശീയപതാകയേന്തിയ സൈനികർ, ബന്ധിക്കപ്പെട്ട കൈകൾ'; യുദ്ധസ്മരണയില്‍ കറൻസി പുറത്തിറക്കി യുക്രെയ്ന്‍
യുക്രെയ്‌ന്റെ ഭാവി, യുദ്ധത്തിന്റെയും

യുദ്ധത്തിന്റെ വാർഷികം പ്രമാണിച്ച്, ഒരു വർഷത്തെ ഞങ്ങളുടെ പോരാട്ടങ്ങളും വികാരങ്ങളും അനുഭവങ്ങളുമൊക്കെ ചിത്രീകരിക്കുന്ന ഒരു ബാങ്ക് നോട്ട് പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് യുക്രെയ്ൻ നാഷണൽ ബാങ്ക് ഗവർണർ ആൻഡ്രി പിഷ്നി പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരത നിലനിർത്താനും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്താതെയിരിക്കാനും സെൻട്രൽ ബാങ്ക് കഠിനമായ പരിശ്രമമാണ് നടത്തിയത്.

യുക്രെയ്നിയൻ കറൻസിയായ ഹ്രീവ്നിയയുടെ ഡോളറിനെതിരെയുള്ള മൂല്യം പിടിച്ചു നിർത്താനായി ബാങ്ക് തുടർച്ചയായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. ''പാശ്ചാത്യ പങ്കാളികളിൽ നിന്നുള്ള ശതകോടിക്കണക്കിന് ഡോളർ വിദേശ സഹായത്തിന് നന്ദി. യുക്രെയ്നിന്റെ ഹാർഡ് കറൻസി കരുതൽ ഏകദേശം 30 ബില്യൺ ഡോളറായി വളർന്നു. ഇത് യുദ്ധത്തിന്റെ തുടക്കത്തേക്കാൾ അല്പം കൂടുതലാണ്''- ആൻഡ്രി പിഷ്നി പറഞ്ഞു. റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ യുക്രെയ്ൻ  ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. നൂതന സുരക്ഷാ സംവിധാനങ്ങളടങ്ങിയ പുതിയ നോട്ടിന് 3 ലക്ഷത്തോളം കോപ്പികളുണ്ടാകുമെന്നും പിഷ്നി പറഞ്ഞു.

'ദേശീയപതാകയേന്തിയ സൈനികർ, ബന്ധിക്കപ്പെട്ട കൈകൾ'; യുദ്ധസ്മരണയില്‍ കറൻസി പുറത്തിറക്കി യുക്രെയ്ന്‍
യുദ്ധ ഭൂമിയിലെ മലയാളി ഡോക്ടര്‍

നോട്ട് രൂപകൽപന ചെയ്യാനും നിർമ്മിക്കാനും ഏകദേശം എട്ട് മാസമെടുത്തുവെന്നും യുദ്ധത്തിന്റെ ദൃശ്യ രേഖ നൽകുന്ന നോട്ടുകളുടെ ഒരു പരമ്പര തന്നെ ബാങ്ക് പദ്ധതിയിട്ടിട്ടുണ്ടെന്നും സെൻട്രൽ ബാങ്ക് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ വിജയത്തിന്റെയും പുനർനിർമാണത്തിന്റെയും ചിത്രീകരണമായിരിക്കും പുതിയ നോട്ടുകളെന്നും അധികൃതർ വ്യക്തമാക്കി.

ഈ ഒരു വർഷത്തിനിടയിൽ യുക്രെയ്ൻ ജനത അവരുടെ ശക്തി, ചെറുത്തുനിൽക്കാനുള്ള കഴിവ്, വിജയിക്കാനുള്ള കഴിവ് എന്നിവയൊക്കെ തിരിച്ചറിഞ്ഞു. ഈ വിജയത്തിന് വലിയ വില നല്‍കേണ്ടി വരും. പക്ഷേ അത് സംഭവിക്കുമെന്നും അത് നമ്മുടേതായിരിക്കുമെന്നും പിഷ്നി പറഞ്ഞു.

'ദേശീയപതാകയേന്തിയ സൈനികർ, ബന്ധിക്കപ്പെട്ട കൈകൾ'; യുദ്ധസ്മരണയില്‍ കറൻസി പുറത്തിറക്കി യുക്രെയ്ന്‍
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണം; യുദ്ധ വാര്‍ഷികത്തില്‍ പ്രമേയം പാസാക്കി യുഎന്‍, ഇന്ത്യ വിട്ടുനിന്നു

പതിനായിരങ്ങളുടെ ജീവനും ദശലക്ഷ കണക്കിന് മനുഷ്യരുടെ അഭയാർത്ഥി പ്രവാഹത്തിനും കാരണമായ റഷ്യൻ അധിനിവേശത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്. 2022 ഫെബ്രുവരി 24ന് പുലർച്ചെയാണ് റഷ്യൻ ഭരണാധികാരി വ്ളാഡിമർ പുടിൻ 'പ്രത്യേക സൈനിക നടപടി' എന്ന പ്രഖ്യാപനവുമായി യുക്രെയ്നിലേക്ക് കടക്കുന്നത്. യുഎന്നും അമേരിക്കയും നാറ്റോ രാജ്യങ്ങളും ഉൾപ്പെടെ ലോകം മുഴുവൻ യുക്രെയ്ന് സർവ പിന്തുണയും നൽകുന്നുണ്ട്.

logo
The Fourth
www.thefourthnews.in