മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള പലായനം: ഈ വർഷം മാത്രം പൊലിഞ്ഞത് 289 കുഞ്ഞു ജീവനുകള്‍

മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള പലായനം: ഈ വർഷം മാത്രം പൊലിഞ്ഞത് 289 കുഞ്ഞു ജീവനുകള്‍

യാത്രാമധ്യേ പീഡനം, മനുഷ്യക്കടത്ത്, അക്രമം, ചൂഷണം, ബലാത്സംഗം എന്നിവയ്‌ക്കും കുഞ്ഞുങ്ങള്‍ ഇരകളാവുന്നുണ്ട്
Updated on
1 min read

യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനായി മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ വര്‍ഷം മാത്രം 289 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഐക്യരാഷ്ട്ര സഭ. 2022ല്‍ ആദ്യ ആറ് മാസത്തെ മരണസംഖ്യയുടെ ഇരട്ടിയാണിതെന്ന് യുഎൻ കൂട്ടിച്ചേര്‍ത്തു.

മധ്യ മെഡിറ്ററേനിയനിലെ പല കപ്പലപകടങ്ങളിലും ഒരാൾ പോലും രക്ഷപ്പെടാറില്ല. ചില അപകടങ്ങൾ രേഖപ്പെടുത്തപ്പെടാതെയും പോകുന്നു. ഇതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് യുണിസെഫിന്റെ മൈഗ്രേഷൻ ആൻഡ് ഡിസ്പ്ലസ്മെന്റ് വിഭാഗം ആഗോള മേധാവി വെറീന ക്നാസ് പറഞ്ഞു.

"മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടമായ കുട്ടികളുടെ എണ്ണം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിന് അപേക്ഷിച്ച് ഇരട്ടിയായി,'' വെറീന ക്നാസ് പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ ഏകദേശം,11,600 കുട്ടികളാണ് കടല്‍ കടക്കാനായി ശ്രമിച്ചത്. ഇത് 2022ന്റെ ആദ്യ ആറുമാസത്തേക്കാൾ ഇരട്ടിയാണ്.

ഈ വർഷത്തെ ആദ്യ മൂന്ന് മാസം മധ്യ മെഡിറ്ററേനിയൻ റൂട്ട് വഴി യൂറോപ്പിലെത്തിയ കുട്ടികളുടെ 71 ശതമാനം, അതായത് 3,300 പേർ തനിച്ചാണ് സഞ്ചരിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ സംഖ്യയെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു.

യഥാര്‍ഥ കണക്ക് പുറത്തുവന്നാല്‍ മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ വ്യക്തമാക്കി

യാത്രമധ്യേ, പീഡനം, മനുഷ്യക്കടത്ത്, അക്രമം, ചൂഷണം, ബലാത്സംഗം എന്നിവയ്‌ക്കും കുഞ്ഞുങ്ങള്‍ ഇരകളാകുന്നു വിധേയരാകാം

ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന ഗിനിയ, സെനഗൽ, ഗാംബിയ, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വടക്കേ ആഫ്രിക്കയിലെ ലിബിയയുടെയോ ടുണീഷ്യയുടെയോ തീരത്ത് എത്താൻ നിരവധി കുട്ടികൾ മാസങ്ങളായി യാത്ര ചെയ്യുകയാണ്. ലിബിയയിൽ നിന്നോ ടുണീഷ്യയിൽ നിന്നോ യൂറോപ്പിലേക്കുള്ള ബോട്ട് യാത്ര സാധാരണയായി 7,000 ഡോളർ ചെലവ് വരുന്നതാണ്

യാത്രമധ്യേ പീഡനം, മനുഷ്യക്കടത്ത്, അക്രമം, ചൂഷണം, ബലാത്സംഗം എന്നിവയ്‌ക്ക് കുട്ടികൾ വിധേയരാകാം. ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പെണ്‍കുട്ടികളെയാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.

പുതുതായി പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ ഐക്യരാഷ്ട്ര സഭ, സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കും മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാകുന്നുവെന്ന വാർത്തയില്‍ തങ്ങള്‍ അസംതൃപ്തരാണെന്നും കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in