അഫ്ഗാനില്‍ യുഎന്‍ വനിതാ ജീവനക്കാരെ വിലക്കി താലിബാന്‍

അഫ്ഗാനില്‍ യുഎന്‍ വനിതാ ജീവനക്കാരെ വിലക്കി താലിബാന്‍

അംഗീകരിക്കാന്‍ കഴിയാത്തതും ചിന്തിക്കാൻ കഴിയാത്തതുമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
Updated on
1 min read

അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ വനിതാ ജീവനക്കാരെ ജോലി ചെയ്യുന്നതില്‍നിന്ന് താലിബാന്‍ വിലക്കിയതായി ഐക്യരാഷ്ട്ര സഭ അധികൃതര്‍. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും താലിബാന്‍ നിലപാടില്‍ വലിയ ആശങ്കയുണ്ടെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ജോലിക്ക് ഹാജരാകുന്നതില്‍നിന്നാണ് വനിതാ ജീവനക്കാരെ വിലക്കിയത്.

വനിതാ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വിലക്ക് അംഗീകരിക്കാന്‍ കഴിയാത്തതും ചിന്തിക്കാൻ കഴിയാത്തതുമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതായി ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അഫ്ഗാനില്‍ യുഎന്‍ വനിതാ ജീവനക്കാരെ വിലക്കി താലിബാന്‍
പെണ്‍കുട്ടികളെ പിന്തുണച്ചു; അഫ്ഗാനില്‍ സ്ത്രീ വിദ്യാഭ്യാസ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് താലിബാന്‍ ഭരണകൂടം

സമൂഹത്തിലെ അടിത്തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ജീവനക്കാര്‍ ആവശ്യമാണെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്

'താലിബാന്റെ ഈ നിലപാട് അഫ്ഗാനിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചു വരികയാണ്. കാബൂളില്‍ നാളെ അധികാരികളുമായി ചര്‍ച്ചകള്‍ നടത്തുകയും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്യും'- ഡുജാറിക് കൂട്ടിച്ചേര്‍ത്തു. അതേസമയം സ്ത്രീകള്‍ക്കുള്ള വിലക്ക് താലിബാന്‍ പിന്‍വലിച്ചില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ യുഎന്നിന് പ്രവര്‍ത്തനം തുടരാന്‍ കഴിയുമോയെന്ന് ചോദ്യത്തിനോട് ഡുജാറിക് പ്രതികരിച്ചില്ല.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും സമൂഹത്തിലെ അടിത്തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ജീവനക്കാര്‍ ആവശ്യമാണെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് വ്യക്തമാക്കി.

അഫ്ഗാനില്‍ യുഎന്‍ വനിതാ ജീവനക്കാരെ വിലക്കി താലിബാന്‍
ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നില്ല; സ്ത്രീകള്‍ക്ക് ജോലിവിലക്ക് ഏര്‍പ്പെടുത്തണം: എന്‍ജിഒകളോട് താലിബാന്‍

അഫ്ഗാന്‍ ഭരണം ഏറ്റെടുത്തശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും രാജ്യത്തെ എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്കും താലിബാന്‍ ഏര്‍പ്പെടുത്തിയ നിരോധനം അന്താരാഷ്ട്ര തലത്തില്‍ വ്യപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകളെ ജോലിയില്‍നിന്ന് വിലക്കണമെന്ന് രാജ്യത്തെ എല്ലാ എന്‍ജിഒകളോടും താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരോധനം താല്‍ക്കാലികമാണെന്നായിരുന്നു താലിബാന്റെ അവകാശ വാദം.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിനും എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഇസ്ലാമിക ശിരോവസ്ത്രമോ ഹിജാബോ ശരിയായി ധരിക്കാത്തതിനാലും ലിംഗ വേര്‍തിരിവ് നിയമങ്ങള്‍ പാലിക്കാത്തതിനാലുമുള്ള താല്‍ക്കാലിക വിലക്കാണിതെന്ന് താലിബാന്‍ അവകാശപ്പെട്ടു.

logo
The Fourth
www.thefourthnews.in