ശനിയാഴ്ചയാണ്  താലിബാന്‍  ഭരണകൂടം വനിതാ സഹായ തൊഴിലാളികള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്
ശനിയാഴ്ചയാണ് താലിബാന്‍ ഭരണകൂടം വനിതാ സഹായ തൊഴിലാളികള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്

സന്നദ്ധ സംഘടനകളില്‍ സ്ത്രീകളെ വിലക്കി താലിബാൻ; സഹായം നിർത്തിവച്ച് ഐക്യരാഷ്ട്രസഭ

ഒരു രാജ്യത്തിനും അതിൻ്റെ ജനസംഖ്യയുടെ പകുതിയെ സാമൂഹ്യസേവനങ്ങളിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഐക്യരാഷ്ട്രസഭ
Updated on
1 min read

ശനിയാഴ്ചയാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടം വനിതാ സന്നദ്ധ തൊഴിലാളികള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. സര്‍വ്വകലാശാലകളില്‍ നിന്ന് സ്ത്രീകളെ വിലക്കിയതിന് പിന്നാലെയാണിത്.മാര്‍ച്ചില്‍ പെണ്‍കുട്ടികളെ ഹൈസ്‌കൂളില്‍ നിന്നും വിലക്കിയിരുന്നു.ഇതോടെ അഫ്ഗാനിസ്ഥാനിലെചില പ്രധാന സഹായ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.ഒരു രാജ്യത്തിനും അതിൻ്റെ ജനസംഖ്യയുടെ പകുതിയെ സാമൂഹ്യസേവനങ്ങളിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് യുഎൻ പ്രസ്താവനയിൽ വ്യക്തമാക്കി. സന്നദ്ധ സംഘടനകളുടെ സേവനത്തെ ആശ്രയിച്ച് ജീവിക്കുന്ന 28 ദശലക്ഷം ജനങ്ങളെ ഈ തീരുമാനം പ്രതിസന്ധിയിലാക്കുമെന്നും യുഎൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സ്ത്രീകളെ വിലക്കുന്ന തീരുമാനവും പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ അഫ്ഗാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുകൂടാതെ 12 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പൊതുവിടങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നോർവേ, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, യുകെ, യുഎസ് എന്നീരാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

''സന്നദ്ധ സേവനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ചര്‍ച്ച ചെയ്യേണ്ടതില്ല, അത് തുടരണം'' തീരുമാനം മാറ്റാന്‍ അധികാരികളോട് ആവശ്യപ്പെട്ടുണ്ടെന്നും യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത്സും യുഎന്‍ ഏജന്‍സികളുടെ തലവന്മാരും നിരവധി സന്നദ്ധ സംഘടനകളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ദശലക്ഷണക്കണക്കിന് പേരിലേക്ക് സഹായം എത്തിക്കുന്ന 4 സുപ്രധാന അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ഞായറാഴ്ച സ്ത്രീജീവനക്കാരില്ലാത്തതിനാൽ അഫ്ഗാനിലെ പ്രവർത്തനങ്ങൾ താത്കാലികമായി അവസാനിപ്പിച്ചു

ശനിയാഴ്ചയാണ്  താലിബാന്‍  ഭരണകൂടം വനിതാ സഹായ തൊഴിലാളികള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്
ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നില്ല; സ്ത്രീകള്‍ക്ക് ജോലിവിലക്ക് ഏര്‍പ്പെടുത്തണം: എന്‍ജിഒകളോട് താലിബാന്‍

2021ല്‍ താലിബാന്‍ അധികാരമേറ്റതുമുതല്‍ അഫ്ഗാൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണ്.രാജ്യം കടുത്ത ഉപരോധങ്ങളും ഫണ്ട് വെട്ടിക്കുറയ്ക്കലുകളും നേരിടുകയാണ്. ഈ സ്ഥിതിയില്‍ സ്ത്രീ തൊഴിലാളികളെ വിലക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തല്‍.സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടേയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ താലിബാന്‍ ഭരണത്തിലേറിയതോടെ അതെല്ലാം അട്ടിമറിച്ച് കടുത്ത മത നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്.സ്ത്രീകളെ പൊതുഇടങ്ങളിൽ നിന്നും അപ്രത്യക്ഷരാക്കുന്ന അജണ്ടയുമായാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്

logo
The Fourth
www.thefourthnews.in