'ഓരോ നിമിഷവും വിലപ്പെട്ടത്'; പട്ടിണി ഗാസയുടെ ജീവനെടുക്കുന്നു, ദുരിതംപേറി കുട്ടികള്‍

'ഓരോ നിമിഷവും വിലപ്പെട്ടത്'; പട്ടിണി ഗാസയുടെ ജീവനെടുക്കുന്നു, ദുരിതംപേറി കുട്ടികള്‍

ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് മരുന്നും വെള്ളവും ഭക്ഷണവുമെല്ലാം വിമാനത്തിൽ നിന്ന് വിതരണം ചെയ്യുന്നതിന് അമേരിക്കൻ സൈന്യം ഇന്നലെ തുടക്കമിട്ടു
Updated on
2 min read

ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസാധനങ്ങളുടെ സഹായവിതരണം കാത്തുനിൽക്കേ ഗാസയിലെ ജനങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സാധനങ്ങളുമായി എത്തിയ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത ആള്‍ക്കുട്ടത്തിന് നേരെയാണ് വെടിവച്ചത് എന്നാണ് ഇസ്രയേല്‍ വാദം. ഗാസ ജനത അനുഭവിക്കുന്ന പട്ടിണിയുടെയും ഭക്ഷ്യ ക്ഷാമത്തിന്റെയും തെളിവുകൂടിയായി മാറുകയാണ് ഈ സംഭവം.

ഇസ്രയേല്‍ അധിനിവേശത്തെത്തുടര്‍ന്ന് കടുത്ത ഭക്ഷണക്ഷാമം നേരിടുന്ന ഗാസയിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. കൊടും പട്ടിണിയിൽ കഴിയുന്ന ഗാസയിലെ കുട്ടികളുടെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അടിയന്തരമായി വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നുമാണ് യൂണിസെഫ് മേധാവി . കാതറിൻ റസ്സല്‍ ഏറ്റവും ഒടുവില്‍ ഉന്നയിച്ച ആവശ്യം.

'ഓരോ നിമിഷവും വിലപ്പെട്ടത്'; പട്ടിണി ഗാസയുടെ ജീവനെടുക്കുന്നു, ദുരിതംപേറി കുട്ടികള്‍
കൊടും പട്ടിണി; ഗാസയിലെ ദുരിതം മനുഷ്യർക്കും മൃഗങ്ങള്‍ക്കും ഒരുപോലെ

ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ വലിയ പോഷാകാഹരക്കുറവ് നേരിടുന്നു എന്നാണ് യൂണിസെഫ് റിപ്പോർട്ട്. പട്ടിണി മൂലം ഓരോ ദിവസവും 10,000 പേരില്‍ രണ്ടുപേരെങ്കിലും മരിക്കുന്നു എന്നാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍. പോഷകാഹാരക്കുറവ് മൂലം കുട്ടികളുടെ ഭാരം ക്രമാതീതമായി കുറയുന്നു. യുദ്ധം തുടരുന്ന സാഹചര്യവും ആരോഗ്യ സംവിധാനങ്ങളുടെ തകര്‍ച്ചയും പട്ടിണി മൂലം മരിക്കുന്നവരുടെ കണക്ക് പോലും ശേഖരിക്കുന്നതിന് തടസമായി മാറുന്നുണ്ട്. അതിനാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളേക്കാള്‍ പതിന്‍മടങ്ങാണ് യഥാര്‍ഥ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഓരോ നിമിഷവും വിലപ്പെട്ടത്'; പട്ടിണി ഗാസയുടെ ജീവനെടുക്കുന്നു, ദുരിതംപേറി കുട്ടികള്‍
ഗാസയില്‍ സഹായത്തിന് കാത്തുനിന്നവർക്ക് നേരെ വെടിവെപ്പ്; ഇസ്രയേലിന്റെ വാദം പൊളിയുന്നു, അന്വേഷണം ആവശ്യപ്പെട്ട് രാജ്യങ്ങൾ

അതേസമയം, ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങളായ മരുന്നും വെള്ളവും ഭക്ഷണവുമെല്ലാം വിമാനത്തിൽ നിന്ന് വിതരണം ചെയ്യുന്നത് അമേരിക്ക ഇന്നലെ ആരംഭിച്ചു. മൂന്ന് സി-130 സൈനിക വിമാനങ്ങൾ പാരച്യൂട്ടിൽ 38,000 ഭക്ഷണപ്പൊതികൾ 'എയർഡ്രോപ്' വഴി ഗാസയിലെ ജനങ്ങളിലേക്ക് എത്തിച്ചു. ജോർദാന്‍ വ്യോമസേനയുമായി സഹകരിച്ചാണ് വിമാനം വഴിയുള്ള സഹായങ്ങൾ ഗാസയിലേക്ക് എത്തിക്കാനുള്ള പദ്ധതി അമേരിക്ക നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ഗാസയില്‍ ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായ സാഹചര്യത്തിൽ ഗാസയിലേക്ക് അടിയന്തര സാഹായമെത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത്, ജോർദാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ ഇതിനുമുൻപ് ഗാസയിലേക്ക് വിമാനങ്ങൾ വഴി സഹായം എത്തിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ ഭാഗത്തു നിന്നും ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്.

ഗാസയിൽ വെടിനിർത്തലിനുള്ള സമാധാനചർച്ചകൾ ഇന്നു കയ്റോയിൽ പുനരാരംഭിക്കുമെന്ന് ഈജിപ്തിന്റെ സുരക്ഷാ ഏജൻസി അറിയിച്ചിട്ടുണ്ട്. റംസാൻ വ്രതം ആരംഭിക്കും മുൻപ് വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഖത്തർ, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങൾ.

'ഓരോ നിമിഷവും വിലപ്പെട്ടത്'; പട്ടിണി ഗാസയുടെ ജീവനെടുക്കുന്നു, ദുരിതംപേറി കുട്ടികള്‍
അന്ത്യയാത്ര ചൊല്ലുന്നത് നിത്യേന നൂറിലേറെപ്പേര്‍ക്ക്; പലസ്തീനികള്‍ക്ക് ഖബറൊരുക്കുന്ന അബു ജവാദ്

റാഫ, ദേർ എൽ-ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലേക്ക് ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടു. റഫ നഗരത്തിലെ ടെൽ അൽ സുൽത്താനിലെ എമിറേറ്റ് ആശുപത്രിക്ക് വെളിയിലുള്ള കൂടാരത്തിലേക്ക് നടത്തിയ ആക്രമണത്തിൽ ആരോഗ്യപ്രവർത്തകരടക്കം 11 പേർ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 30,320 ആയി. ഇതുവരെ 71,533 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in