'ചാര ബലൂണില്‍ പങ്ക്'; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

'ചാര ബലൂണില്‍ പങ്ക്'; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

അഞ്ച് കമ്പനികളും ഒരു ഗവേഷണ സ്ഥാപനവുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
Updated on
1 min read

ചാര ബലൂണ്‍ വെടിവച്ചിട്ടതിന് പിന്നാലെ ആറ് ചൈനീസ് കയറ്റുമതി സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ബൈഡന്‍ ഭരണകൂടം. ചാരപ്പണിയില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളെയാണ് അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ സുരക്ഷയ്ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാകുന്ന ചൈനയുടെ ചാരപ്രവൃത്തി നേരിടാന്‍ ശക്തമായ ഇടപെടലുണ്ടാകുമെന്ന വൈറ്റ് ഹൗസ് പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നടപടി.

'ചാര ബലൂണില്‍ പങ്ക്'; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക
'അത് ചാരബലൂൺ തന്നെ; വിവരങ്ങള്‍ ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തെന്ന് യുഎസ്

അഞ്ച് കമ്പനികളും ഒരു ഗവേഷണ സ്ഥാപനവുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവ. ചൈനയുടെ സൈനിക നീക്കങ്ങളേയും എയര്‍ഷിപ്പുകളും ബലൂണുകളും പോലുള്ള എയറോസ്പേസ് പ്രോഗ്രാമുകളേയും ഈ സ്ഥാപനങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് വാണിജ്യ വിഭാഗം വെളിപ്പെടുത്തുന്നത്. ഇതിന്റെ തെളിവുകള്‍ ലഭിച്ചതായി ചൂണ്ടിക്കാട്ടിയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി.

'ചാര ബലൂണില്‍ പങ്ക്'; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക
ചൈനീസ് ചാര ബലൂണുകള്‍ ഇന്ത്യയേയും ലക്ഷ്യമിട്ടിരുന്നു; റിപ്പോർട്ട്

ബീജിങ് നാന്‍ജിയാങ് എയറോസ്‌പേസ് ടെക്‌നോളജി, ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദോങ്വാന്‍ ലിങ് കോങ് റിമോട്ട് സെന്‍സിങ് ടെക്‌നോളജി, ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ്, ഗ്വാങ് ഷോ ഹൈ ഷിയാങ് ഏവിയേഷന്‍ ടെക്‌നോളജി, ഷാങ്‌സി ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് എന്നിവയാണ് അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍.

ഗ്വാങ് ഷോ ഹൈ ഷിയാങ് ഏവിയേഷന്‍ ടെക്‌നോളജി ചൈനീസ് സൈന്യവുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ്. സൈന്യത്തിന് വേണ്ടിയും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ തന്നെ പറയുണ്ട്. മറ്റ് കമ്പനികളും സൈന്യത്തിന് വേണ്ടി ഉപകരണങ്ങള്‍ നല്‍കുന്നവരോ പദ്ധതികളില്‍ ഭാഗമാകുന്നവരോയാണ്.

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയോട് വാഷിങ്ടണിലെ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ചാര ബലൂണില്‍ പങ്ക്'; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക
അലാസ്‌കന്‍ ആകാശത്ത് 'ചെറു കാറി'ന്റെ വലിപ്പത്തില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ടെന്ന് അമേരിക്ക

കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. ഇത് ചാര ബലൂണാണെന്ന് അമേരിക്കയും, ദിശമാറി വന്ന കാലാവസ്ഥാ ഉപകരണമാണെന്ന് ചൈനയും വാദിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പായിരുന്നു ചാര ബലൂണ്‍ കണ്ടെത്തിയത്. ഇതോടെ ബ്ലിങ്കന്‍ നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. കഴിഞ്ഞദിവസം ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. അറ്റ്‌ലാന്‌റിക്‌ സമുദ്രത്തില്‍ നിന്ന് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച ശേഷം വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യയുള്‍പ്പെടെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in