റാഷിദ തലൈബ്
റാഷിദ തലൈബ്

വർഗീയ വിദ്വേഷം പ്രചരിപ്പിക്കേണ്ട വേദിയല്ല; മോദിയെ ബഹിഷ്‌കരിച്ചതിൽ അഭിമാനം: യുഎസ് കോണ്‍ഗ്രസ് അംഗം റാഷിദ ത്‌ലൈബ്

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് റാഷിദ ത്‌ലൈബിന്റെ പ്രതികരണം
Updated on
1 min read

അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് കോണ്‍ഗ്രസിലെ പ്രസംഗം ബഹിഷ്‌കരിച്ച നടപടിയില്‍ അഭിമാനിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭാംഗം റാഷിദ ത്‌ലൈബ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് റാഷിദ ത്‌ലൈബിന്റെ പ്രതികരണം.

18 സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു റാഷിദയുടെ പ്രതികരണം

18 സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു റാഷിദയുടെ പ്രതികരണം. യുഎസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തത്. എന്നാല്‍ യുഎസ് ജനപ്രതിനിധി സഭ മതാന്ധതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള വേദിയായി ഉപയോഗിക്കുന്ന അംഗീകരിക്കാനാവില്ലെന്നും റാഷിദ ചൂണ്ടിക്കാട്ടുന്നു.

റാഷിദ തലൈബ്
യുഎസ് കോൺഗ്രസിലെ സംയുക്ത സമ്മേളനം; നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിച്ച് യുഎസ് പാർലമെന്റങ്ങൾ

'അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കുന്നതില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ സഭ ഒരിക്കലും മതാന്ധതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള വേദിയായി ഉപയോഗിക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഭരണത്തിന് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ അരങ്ങേറുകയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയെ യുഎസ് നിയമപ്രകാരം പ്രത്യേക ആശങ്ക രേഖപ്പെടുത്തേണ്ട രാജ്യമായി ഇതുവരെ പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ല. റാഷിദ ത്‌ലൈബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യയെ 'പ്രത്യേക ആശങ്ക രേഖപ്പെടുത്തേണ്ട രാജ്യം' എന്ന നിലയില്‍ പരിഗണിക്കമെന്ന് തുടര്‍ച്ചയായ നാല് വര്‍ഷമായി ആവശ്യപ്പെടുന്നു

യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്)

യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) ഇന്ത്യയെ 'പ്രത്യേക ആശങ്ക രേഖപ്പെടുത്തേണ്ട രാജ്യം' എന്ന നിലയില്‍ പരിഗണിക്കമെന്ന് തുടര്‍ച്ചയായ നാല് വര്‍ഷമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യം ചെവികൊണ്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിക്കാന്‍ ബൈഡന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായിരുന്നതായി യുഎസ്സിഐആര്‍എഫ് കമ്മീഷണര്‍ ഡേവിഡ് കറിയും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും, മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുകയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നിയമനിര്‍മാതാക്കളായ ഒമര്‍, റാഷിദ ത്‌ലൈബ്, അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, ജാമി റാസ്‌കിന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് കോണ്‍ഗ്രസിലെ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഗുരുതര ആരോപണങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ യുഎസ് കോണ്‍ഗ്രസ് വനിതകള്‍ ഉന്നയിച്ചത്.

ഇതിന് പുറമെ മോദിയുമായി മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 75 ഡെമോക്രാറ്റിക് സെനറ്റര്‍മാരും ജനപ്രതിനിധി സഭയിലെ അംഗങ്ങളും പ്രസിഡന്റ് ബൈഡന് കത്തയച്ചിരുന്നു. 'ഞങ്ങള്‍ ഏതെങ്കിലും പ്രത്യേക ഇന്ത്യന്‍ നേതാവിനെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ അംഗീകരിക്കുന്നില്ല. അത് ഇന്ത്യയിലെ ജനങ്ങളുടെ തീരുമാനമാണ്. എന്നാല്‍ അമേരിക്കന്‍ വിദേശ നയത്തിന്റെ പ്രധാന ഭാഗമാകേണ്ട സുപ്രധാന തത്വങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു,' എന്നായിരുന്നു കത്തിലെ പരാമര്‍ശം.

logo
The Fourth
www.thefourthnews.in