മോസ്കോ ഡ്രോൺ ആക്രമണം: റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക; ആക്രമണത്തിൽ പങ്കില്ലെന്ന് വൈറ്റ് ഹൗസ്

മോസ്കോ ഡ്രോൺ ആക്രമണം: റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക; ആക്രമണത്തിൽ പങ്കില്ലെന്ന് വൈറ്റ് ഹൗസ്

യുക്രെയ്നിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യാഴാഴ്ച പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
Updated on
1 min read

ക്രെംലിനിനെതിരായ ഡ്രോൺ ആക്രമണത്തിന് ഉത്തരവാദി തങ്ങളാണെന്ന റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ ലക്ഷ്യം വച്ചതെന്ന് പറയപ്പെടുന്ന ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങൾ പോലും അറിയില്ലെന്ന് കിർബി ഊന്നിപ്പറഞ്ഞു. “ഇതൊരു പരിഹാസ്യമായ അവകാശവാദമാണ്. അമേരിക്കയല്ല ഇത് ചെയ്തത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, പക്ഷേ അമേരിക്കയ്ക്ക് അതിൽ ഒരു പങ്കുമില്ലെന്ന് എനിക്ക് ഉറപ്പിക്കാം'' - കി‍ർബി പറഞ്ഞു.

മോസ്കോ ഡ്രോൺ ആക്രമണം: റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക; ആക്രമണത്തിൽ പങ്കില്ലെന്ന് വൈറ്റ് ഹൗസ്
ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

യുക്രെയ്നിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യാഴാഴ്ച പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. അമേരിക്കയുടെ നിർദേശപ്രകാരമാണ് യുക്രെയ്ൻ ക്രെംലിനിലെ സിറ്റാഡലിൽ ഡ്രോൺ ആക്രമണം നടത്തിയതെന്നായിരുന്നു പെസ്കോവിന്റെ ആരോപണം. ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് യുക്രെയ്നും പറഞ്ഞിരുന്നു. അതിർത്തിക്ക് പുറത്ത് ആക്രമണം നടത്താൻ അമേരിക്ക യുക്രെയ്നെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നേതാക്കൾക്കെതിരായ വ്യക്തിഗത ആക്രമണങ്ങളെ അംഗീകരിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ നടന്നെന്ന് പറയപ്പെടുന്ന ആക്രമണത്തെ ആസൂത്രിത തീവ്രവാദ പ്രവർത്തനമായാണ് റഷ്യ വിശേഷിപ്പിച്ചത്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു പുടിന്റെ വസതിയായ ക്രെംലിൻ കൊട്ടാരത്തിന് നേരെയുള്ള ആക്രമണം. ഇതിനെ റഷ്യൻ പ്രതിരോധ സേന ചെറുക്കുകയും നിർവീര്യമാക്കുകയും ചെയ്തു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ചിതറി തെറിച്ചെങ്കിലും ആർക്കും പരുക്കുകളോ കെട്ടിടങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ല. ആക്രമണം നടന്ന സമയത്ത് പുടിൻ ക്രെംലിനിൽ ഉണ്ടായിരുന്നില്ലെന്നും മോസ്‌കോയ്ക്ക് പുറത്തുള്ള വസതിയിൽ ആയിരുന്നുവെന്നും ആർഐഎ റിപ്പോർട്ട് ചെയ്തു.

മോസ്കോ ഡ്രോൺ ആക്രമണം: റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക; ആക്രമണത്തിൽ പങ്കില്ലെന്ന് വൈറ്റ് ഹൗസ്
പുടിന് നേരെ വധശ്രമം? യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ

അതേസമയം, യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. തെക്ക് കെർസൺ മേഖലയിൽ ബുധനാഴ്ച നടത്തിയ ‍ഡ്രോണാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. നെതർലാൻഡിലെ ഹേഗിലുള്ള ഇന്റർനാഷണൽ ക്രിമിനൽ കോടതി (ഐസിസി) യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സന്ദർശിച്ച സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി റഷ്യ രം​ഗത്തെത്തിയത്. റഷ്യയുടെ "ആക്രമണ കുറ്റകൃത്യങ്ങൾ" കണക്കിലെടുത്ത് ഒരു പ്രത്യേക ട്രിബ്യൂണൽ രൂപീകരിക്കണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികളുടെ പേരിൽ പുടിൻ ശിക്ഷിക്കപ്പെടാൻ അർഹനാണെന്നും സെലെൻസ്‌കി പറഞ്ഞു.

യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് പ്രസിഡന്റ് പുടിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുക്രെയ്‌നിൽ നിന്ന് റഷ്യയിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുന്നതുൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾക്ക് പുടിൻ ഉത്തരവാദിയാണെന്ന് ഐസിസി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in