അലാസ്‌കന്‍ ആകാശത്ത് 'ചെറു കാറി'ന്റെ വലിപ്പത്തില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ടെന്ന് അമേരിക്ക

അലാസ്‌കന്‍ ആകാശത്ത് 'ചെറു കാറി'ന്റെ വലിപ്പത്തില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ടെന്ന് അമേരിക്ക

അജ്ഞാത വസ്തുവിനെ തകര്‍ക്കുന്ന നടപടി വിജയമായിരുന്നെന്ന് ബൈഡന്‍
Updated on
1 min read

ചൈനീസ് ചാരബലൂണിന് പിന്നാലെ അമേരിക്കന്‍ ആകാശത്ത് മറ്റൊരു അജ്ഞാത വസ്തു. അലാസ്കയ്ക്ക് മുകളില്‍ 4,0000 അടി ഉയരത്തില്‍ പറന്ന അജ്ഞാത വസ്തുവിനെ വെടിവച്ചിട്ടെന്ന് വൈറ്റ് ഹൗസ്‌ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. അജ്ഞാത വസ്തു എവിടെ നിന്ന് എത്തിയെന്നോ, ലക്ഷ്യമെന്താണെന്നോ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വിശദീകരിക്കുന്നു. അജ്ഞാത വസ്തുവിനെ തകര്‍ക്കല്‍ വിജയമായിരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

അലാസ്‌കന്‍ ആകാശത്ത് 'ചെറു കാറി'ന്റെ വലിപ്പത്തില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ടെന്ന് അമേരിക്ക
ചാര ബലൂണ്‍: ചൈനയുമായി സംഘർഷത്തിനല്ല ശ്രമമെന്ന് ജോ ബൈഡന്‍

കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചൈനീസ് ചാരബലൂണിനേക്കാള്‍ ചെറുതാണ് അലാസ്കന്‍ ആകാശത്ത് കണ്ടെത്തിയ വസ്തു. ഒരു ചെറിയ കാറിന്റെയത്ര വലിപ്പമുള്ള വസ്തു കനേഡിയന്‍ അതിര്‍ത്തിക്ക് സമീപം ആര്‍ട്ടിക് സമുദ്രത്തിലേക്കാണ് വെടിവെച്ചിട്ടത്. ചാരബലൂണ്‍ വെടിവെച്ചിട്ട എഫ്-22 ഉപയോഗിച്ചാണ് ഇതും തകര്‍ത്തതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

ചാരബലൂണ്‍ വെടിവച്ചിട്ട എഫ്-22 ഉപയോഗിച്ചാണ് അജ്ഞാത വസ്തു വെടിവച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം

ഇതോടെ മേഖലയിലെ ജനങ്ങള്‍ക്കും വിമാന സര്‍വീസുകള്‍ക്കുണ്ടായേക്കാവുന്ന ഭീഷണി പൂര്‍ണമായും ഒഴിവാക്കാനായെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. തകര്‍ക്കല്‍ നടപടിക്ക് ശേഷം അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന് ശേഷം മാത്രമെ ഏതെങ്കിലും തരത്തിലുള്ള ചാര പ്രവൃത്തിയായിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പെന്റഗണ്‍ അറിയിച്ചു.

അലാസ്‌കന്‍ ആകാശത്ത് 'ചെറു കാറി'ന്റെ വലിപ്പത്തില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ടെന്ന് അമേരിക്ക
ചാര ബലൂണ്‍: പരമാധികാരത്തിന് ഭീഷണിയായാല്‍ നടപടിയെന്ന് ബൈഡന്‍; ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ചൈന

കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. ഇത് ചാര ബലൂണാണെന്ന് അമേരിക്കയും, ദിശമാറി വന്ന കാലാവസ്ഥാ ഉപകരണമാണെന്ന് ചൈനയും വാദിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പായിരുന്നു ചാര ബലൂണ്‍ കണ്ടെത്തിയത്. ഇതോടെ ബ്ലിങ്കന്‍ നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. കഴിഞ്ഞദിവസം ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു.

അറ്റ്‌ലാന്‌റിക്‌ സമുദ്രത്തില്‍ നിന്ന് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച ശേഷം വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യയുള്‍പ്പെടെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ലോക രാജ്യങ്ങളുടെ രഹസ്യ വിവരം ചോര്‍ത്താനുള്ള ചൈനയുടെ പുതിയ തന്ത്രമാണ് 'ചാര ബലൂണ്‍' നീക്കമെന്ന വിലയിരുത്തലിന് പിന്നാലെ പുതിയ വസ്തു കൂടി കണ്ടെത്തിയതോടെ യുഎസ് കനത്ത ജാഗ്രതയിലാണ്. ബലൂണ്‍ വെടിവച്ചിട്ടതില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായാല്‍ തിരിച്ചടിയുണ്ടാകുമെന്നും ബൈഡന്

logo
The Fourth
www.thefourthnews.in