'പൊള്ളലേറ്റ കുരുന്നുകളുമായി അമ്മമാർ, ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടവർ'; ഗാസ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവം പറഞ്ഞ് നഴ്സ്

'പൊള്ളലേറ്റ കുരുന്നുകളുമായി അമ്മമാർ, ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടവർ'; ഗാസ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവം പറഞ്ഞ് നഴ്സ്

ഗാസയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള 50,000 പേർക്ക് നാല് ടോയിലറ്റുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും എമിലി കാലഹാന്‍ പറയുന്നു
Updated on
1 min read

പലസ്തീനിലെ ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെ പൊലിഞ്ഞ ജീവനുകളുടെ എണ്ണം പതിനായിരത്തിലധികമാണ്. പരുക്കേറ്റവരാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഗാസയില്‍ ഇപ്പോള്‍ സുരക്ഷിതമായൊരു ഇടമില്ലെന്നാണ് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ നഴ്സ് ആക്ടിവിറ്റി മാനേജറും നഴ്സുമായ എമിലി കാലഹാന്‍ സിഎന്‍എന്നിന്റെ ആന്‍ഡേഴ്സണ്‍ കൂപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഗാസയിലെ യുദ്ധഭൂമിയില്‍നിന്ന് കഴിഞ്ഞയാഴ്ചയാണ് എമിലി അമേരിക്കയില്‍ മടങ്ങിയെത്തിയത്. 26 ദിവസത്തിനുശേഷം തനിക്ക് ആദ്യമായി സുരക്ഷിതത്വം അനുഭവപ്പെട്ടന്നാണ് എമിലി പറഞ്ഞത്. സുരക്ഷാഭീഷണി മൂലം 26 ദിവസത്തിനിടെ അഞ്ച് തവണ സ്ഥലം മാറേണ്ടതായി വന്നതായും എമിലി ഓർക്കുന്നു.

'പൊള്ളലേറ്റ കുരുന്നുകളുമായി അമ്മമാർ, ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടവർ'; ഗാസ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവം പറഞ്ഞ് നഴ്സ്
ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് മുകളില്‍ 'തീമഴ'; അല്‍ നുസൈറത് ക്യാമ്പില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

"ഒരു കമ്മ്യൂണിസ്റ്റ് ട്രെയിനിങ് സെന്ററായിരുന്നു ഞങ്ങളെത്തിയ സ്ഥലങ്ങളിലൊന്ന്. കുടിയിറക്കപ്പെട്ട 35,000 പേരുണ്ടായിരുന്നു അവിടെ. മുഖത്തും കഴുത്തിലും കൈകാലുകളിലും പൊള്ളലേറ്റ നിരവധി കുട്ടികളുണ്ടായിരുന്നു. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതോടെ അവരെയെല്ലാം പെട്ടെന്ന് ഡിസ്ചാർജ് ചെയ്തതായിരുന്നു," എമിലി പറഞ്ഞു.

ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയും എമിലി വിവരിച്ചു. "ക്യാമ്പിലുള്ള അമ്പതിനായിരത്തിലധികം പേർക്ക് ഉണ്ടായിരുന്നത് നാല് ടോയ്‌ലറ്റുകള്‍ മാത്രമാണ്, ദിവസം നാല് മണിക്കൂർ മാത്രമാണ് ജലവിതരണമുള്ളത്. പൊള്ളലേറ്റതും മുറിവുകളും നഷ്ടപ്പെട്ട ശരീരഭാഗങ്ങളുമായാണ് പലരെയും ക്യാമ്പില്‍ക്കണ്ടത്. മാതാപിതാക്കള്‍ സഹായം തേടി ഞങ്ങളുടെ അടുത്തേക്കാണ് ഓടിവന്നത്. കാരണം അവർക്ക് മരുന്നുകളുടെ ലഭ്യതയില്ലായിരുന്നു," എമിലി വിവരിച്ചു.

'പൊള്ളലേറ്റ കുരുന്നുകളുമായി അമ്മമാർ, ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടവർ'; ഗാസ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവം പറഞ്ഞ് നഴ്സ്
ബിഹാറിൽ 63 ശതമാനം കുടുംബങ്ങളുടെ മാസവരുമാനം പതിനായിരത്തിൽ താഴെ; പൊതുവിഭാഗത്തിൽ 3.19 ശതമാനം പേർക്ക് സർക്കാർ ജോലി

"പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരാശയില്‍ പലർക്കും മാനസിക സമ്മർദമുണ്ടായിരുന്നു, അത് പിന്നീട് ദേഷ്യമായി മാറി. അമേരിക്കന്‍ സ്വദേശിയെന്ന് വിളിച്ച് എനിക്കുനേരെ പലരും അലറി. ഞങ്ങള്‍ ഇസ്രയേലികളാണോ എന്നറിയാന്‍ ഹീബ്രു ഭാഷയില്‍ പലതും അവർ പറയുന്നുണ്ടായിരുന്നു," എമിലി കൂട്ടിച്ചേർത്തു.

പലസ്തീന്‍ സഹപ്രവർത്തക തന്നോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളും എമിലി പങ്കുവച്ചു. "മുഴുവന്‍ സമയവും അവർ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കൂടെ നില്‍ക്കേണ്ടതില്ലെന്ന് പറഞ്ഞിട്ടും അവർ അനുസരിക്കാന്‍ തയാറായില്ല. ഞങ്ങളും കുടുംബത്തിന്റെ ഭാഗമാണെന്നായിരുന്നു മറുപടി. സാഹചര്യങ്ങള്‍ മാറിയില്ലെങ്കില്‍ അവർ ഒരു വാരത്തിനുള്ളില്‍ തന്നെ കൊല്ലപ്പെടും. കാരണം ഗാസയില്‍ ഇടവേളകളില്ലാതെ ബോംബുകള്‍ ചൊരിയുകയാണ്, ഒരിടവും സുരക്ഷിതമല്ല," എമിലി പറഞ്ഞു.

ഗാസയിലേക്ക് മടങ്ങിപ്പോകുമോ എന്ന ചോദ്യത്തിന്റെ തന്റെ ഹൃദയം ഗാസയ്‌ക്കൊപ്പമാണെന്നായിരുന്നു എമിലിയുടെ മറുപടി. ഒപ്പം ജോലിചെയ്ത പലസ്തീനികളാണ് ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യരെന്നും എമിലി പറയുന്നു. ഗാസയില്‍ സഹായങ്ങള്‍ക്കായി തുടരുന്നവരെല്ലാം ബഹുമാനം അർഹിക്കുന്നുണ്ടെന്നും സ്വന്തം ജീവന്‍ നഷ്ടപ്പെടുമെന്ന് അറിഞ്ഞശേഷമാണ് അവർ മറ്റുള്ളവർക്കായി പ്രവർത്തിക്കുന്നതെന്നും എമിലി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in