'നവാല്‍നിയുടെ മരണത്തിന് ഉത്തരവാദി പുടിന്‍, അനന്തരഫലം അനുഭവിക്കേണ്ടി വരും'; മുന്നറിയിപ്പുമായി ബൈഡന്‍

'നവാല്‍നിയുടെ മരണത്തിന് ഉത്തരവാദി പുടിന്‍, അനന്തരഫലം അനുഭവിക്കേണ്ടി വരും'; മുന്നറിയിപ്പുമായി ബൈഡന്‍

നവാല്‍നിയുടെ മരണത്തില്‍ അദ്ഭുതം തോന്നുന്നില്ലെന്നും എന്നാല്‍ രോഷം ഉണ്ടെന്നുമാണ് അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‍ പ്രതികരിച്ചത്.
Updated on
2 min read

റഷ്യന്‍ പ്രതിപക്ഷ നേതാവായിരുന്ന ആലക്‌സി നവാല്‍നിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ അഭ്യൂഹങ്ങളും പരന്നിരുന്നു. റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിന്‌റെ കടുത്ത വിമര്‍ശകന്‍ ആയതിനാലും നവാല്‍നിയെ അപായപ്പെടുത്താന്‍ മുന്‍പ് പുടിന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാലും പെട്ടെന്നുള്ള ഈ മരണവും സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ട്. നവാല്‍നിയുടെ മരണത്തില്‍ അദ്ഭുതം തോന്നുന്നില്ലെന്നും എന്നാല്‍ രോഷം ഉണ്ടെന്നുമാണ് അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‍ പ്രതികരിച്ചത്.

Summary

2011-12 കാലത്ത് പുടിനെതിരേ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് നവാല്‍നി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തത്

അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ബൈഡന്‍ നല്‍കിയിട്ടുണ്ട്. 'പുടിന്‍ സര്‍ക്കാരിന്‌റെ അഴിമതികള്‍ക്കെതിരെയും മോശം കാര്യങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും ധൈര്യപൂര്‍വം പ്രതികരിച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയില്ല. എന്നാല്‍ നവാല്‍നിയുടെ മരണം പുടിനും അദ്ദേഹത്തിന്‌റെ അനുയായികളും ചെയ്ത ഒന്നിന്‌റെ അന്തരഫലമാണ്. നവാല്‍നിയുടെ മരണത്തിന് പുടിനാണ് ഉത്തരവാദി'യെന്നും റഷ്യന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നവാല്‍നിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ വൈറ്റ്ഹൗസില്‍ ബൈഡന്‍ പറഞ്ഞു.

'നവാല്‍നിയുടെ മരണത്തിന് ഉത്തരവാദി പുടിന്‍, അനന്തരഫലം അനുഭവിക്കേണ്ടി വരും'; മുന്നറിയിപ്പുമായി ബൈഡന്‍
കടുത്ത പുടിന്‍ വിമര്‍ശകന്‍; റഷ്യന്‍ പ്രതിപക്ഷനേതാവ്‌ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു

മരണം നടന്ന റഷ്യന്‍ പീനല്‍ കോളനിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. രണ്ടു മാസം മുന്‍പാണ് നവാല്‍നിയെ മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലാക്കുന്നത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനവേശവുമായി ബന്ധപ്പെട്ട് ബൈഡനും പുടിനും കടുത്ത ഭിന്നതയിലാണ്. യുക്രെയ്‌ന്‌റെ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിന് അധിക സാമ്പത്തിക സഹായവും യുഎസ് കോണ്‍ഗ്രസില്‍ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. റഷ്യയ്‌ക്കെതിരെ എന്ത് നടപടികളാണ് ആലോചിക്കുന്നതെന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബൈഡന്‌റെ പ്രതികരണം യുഎസ് റഷ്യ ബന്ധത്തില്‍ വീണ്ടം വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

'നവാല്‍നിയുടെ മരണത്തിന് ഉത്തരവാദി പുടിന്‍, അനന്തരഫലം അനുഭവിക്കേണ്ടി വരും'; മുന്നറിയിപ്പുമായി ബൈഡന്‍
'പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായിരിക്കാം'; ആദ്യമായി തുറന്ന് സമ്മതിച്ച് റഷ്യ

യുക്രെയ്‌ന് എതിരായ റഷ്യയുടെ യുദ്ധത്തില്‍ അമേരിക്കയും സഖ്യകക്ഷികളും പുടിനു് പണം ലഭിക്കുന്ന എല്ലാ വഴികളും ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്ന് നവാല്‍നിയുടെ മരണശേഷം ഹൗസ് ഓഫ് റപ്രസന്‌റേറ്റീവ്‌സ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു.

വൈസ്പ്രസിഡന്‌റ് കമല ഹാരിസ് നവാല്‍നിയുടെ ഭാര്യ യൂലിയയെ കണ്ട് ദുഃഖവും രോഷവും രേഖപ്പെടുത്തിയാതായി വൈറ്റ് ഹൗസ് പറഞ്ഞു.

നാല്‍പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്‌സി നവാല്‍നി ഇന്നലെയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്‌ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നിയെ ജയില്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് റഷ്യന്‍ പ്രിസണ്‍സ് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

നാല്‍പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്. 2022 ആദ്യം മുതല്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിച്ചിരുന്നു. പുടിന്റെ ഏകാധിപത്യ ഭരണത്തെ വിമര്‍ശിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നായിരുന്നു നവാല്‍നിയുടെ ആരോപണം.

രാജ്യത്തിനെതിരേ വിഘടനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനയ്ക്ക് രൂപം നൽകുകയും അതിന് ധനസഹായം നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നവാല്‍നിക്ക് 19 വര്‍ഷത്തെ തടവ് ശിക്ഷകൂടി റഷ്യന്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് നവാല്‍നിയെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.

2011-12 കാലത്ത് പുടിനെതിരേ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് നവാല്‍നി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തത്. അതിനു മുൻപ് പുടിന്റെയും റഷ്യന്‍ സര്‍ക്കാരിന്റെയും അഴിമതിക്കഥകള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന ബ്ലോഗര്‍ മാത്രമായിരുന്നു നവാല്‍നി. പുടിനെതിരേ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ നവാല്‍നിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇത് പുടിന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെ നവാല്‍നിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

2020 ഓഗസ്റ്റില്‍ സൈബീരിയയില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ബോധരഹിതനായി വീണ നവാല്‍നിക്ക് വിഷപ്രയോഗമേറ്റിട്ടുണ്ടെന്നായിരുന്നു വിദഗ്ധ പരിശോധനയില്‍ വ്യക്തമായത്. വധശ്രമത്തില്‍നിന്ന് രക്ഷപെട്ട നവാല്‍നി ഏറെ നാള്‍ കോമയിലായിരുന്നു. തുടര്‍ന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ജര്‍മനിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ആരോഗ്യം വീണ്ടെടുത്ത് 2021-ല്‍ നാട്ടില്‍ തിരിച്ചെത്തിയ നവാല്‍നിയെ ഏറെ വൈകാതെ അറസ്റ്റ് ചെയ്ത് ജയിലിടുകയായിരുന്നു.

logo
The Fourth
www.thefourthnews.in