റഷ്യ കനത്ത വ്യോമാക്രമണം നടത്താൻ സാധ്യത; കീവിലെ യുഎസ് എംബസി അടച്ചു, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

റഷ്യ കനത്ത വ്യോമാക്രമണം നടത്താൻ സാധ്യത; കീവിലെ യുഎസ് എംബസി അടച്ചു, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പിട്ടിരുന്നു
Updated on
1 min read

റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രെയ്‌നിലെ കീവില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തുമെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് യുഎസ് എംബസി താത്കാലികമായി അടച്ചു. ഒപ്പം, ജീവനക്കാരോടും പൗരന്‍മാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും യുഎസ് നിര്‍ദേശം നല്‍കി. നിലവിലെ യുദ്ധ സാഹചര്യത്തില്‍ വളരെയധികം ജാഗ്രത വേണമെന്ന് പൗരന്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. കീവിലെ എംബസി അടച്ചുപൂട്ടും, ജീവനക്കാരോട് അഭയം പ്രാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കോണ്‍സുലര്‍ അഫയേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്.

ഇതുകൂടാതെ, യുഎസ് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരുന്നു. ഇതു റഷ്യയുടെ പ്രകോപനത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പിട്ടിരുന്നു.

റഷ്യ കനത്ത വ്യോമാക്രമണം നടത്താൻ സാധ്യത; കീവിലെ യുഎസ് എംബസി അടച്ചു, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം
റഷ്യയ്‌ക്കെതിരെ യുഎസ് നിര്‍മിത മിസൈലുകള്‍ പ്രയോഗിച്ച് യുക്രെയ്ന്‍; നടപടി അമേരിക്ക നിരോധനം പിന്‍വലിച്ചതിനു പിന്നാലേ

തങ്ങളുടെ പ്രദേശത്തിനകത്ത് ആഴത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉക്രെയ്നിന് നല്‍കുന്നതിനെതിരെ റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള നാറ്റോ അംഗങ്ങളെ യുദ്ധത്തില്‍ നേരിട്ട് പങ്കാളികളായി കണക്കാക്കാന്‍ ഇത്തരം നടപടികള്‍ റഷ്യയെ പ്രേരിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെയാണ് ആണവശക്തികളുടെ പിന്തുണയുള്ള ആണവേതര രാജ്യത്തിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ റഷ്യക്ക് അധികാരമുണ്ടെന്ന് പുടിന്‍ വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in