'ഹിന്ദു സമൂഹത്തെ സംരക്ഷിക്കും'; ഹിന്ദുഫോബിയയ്ക്കെതിരെ  പ്രമേയം പാസാക്കി ജോര്‍ജിയ

'ഹിന്ദു സമൂഹത്തെ സംരക്ഷിക്കും'; ഹിന്ദുഫോബിയയ്ക്കെതിരെ പ്രമേയം പാസാക്കി ജോര്‍ജിയ

അമേരിക്കുകയുടെ പല മേഖലകളെയും കാര്യക്ഷമമായി മുന്നോട്ട്‌കൊണ്ട് പോവുന്നത് ഹിന്ദു മത വിശ്വാസികള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജിയ പ്രമേയം പാസാക്കിയത്
Updated on
1 min read

ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്ന് അമേരിക്കയിലെ ജോര്‍ജിയ സ്റ്റേറ്റ്. അമേരിക്കയുടെ പല മേഖലകളെയും കാര്യക്ഷമമായി മുന്നോട്ട്‌ കൊണ്ട് പോവുന്നത് ഹിന്ദുക്കള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജിയ പ്രമേയം പാസാക്കിയത്.

നിയമ നിര്‍മാണ സഭാ പ്രതിനിധികളായ ലോറന്‍ മക്‌ഡൊണാള്‍ഡും ടോഡ് ജോണ്‍സും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. വൈവിധ്യമേറിയ പാരമ്പര്യങ്ങളും വിശ്വാസങ്ങളുമുള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്നും,നൂറ് രാജ്യങ്ങളിലായി ഏകദേശം 1.2 ബില്ല്യണ്‍ ആളുകളാണ് ഹിന്ദു വിശ്വാസികളായുള്ളതെന്നുമാണ് പ്രമേയത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍-അമേരിക്കന്‍ പ്രവാസി സമൂഹങ്ങളിലൊന്നാണ് ജോര്‍ജിയയിലെ അറ്റ്‌ലാന്റ.

PRINE-126

ആരോഗ്യം, സയന്‍സ്, എന്‍ജിനീയറിങ്, ഐടി,ഹോസ്പിറ്റാലിറ്റി, സാമ്പത്തികം തുടങ്ങി എല്ലാ മേഖലയിലും വലിയ പങ്ക് വഹിക്കുന്ന വിഭാഗക്കാരാണ് ഹിന്ദു മത വിശ്വാസികളെന്നാണ് പ്രമേയത്തിലുടനീളം പരാമര്‍ശിക്കുന്നത്. കല, സംഗീതം, ഭക്ഷണം, യോഗ തുടങ്ങിയ മേഖലകളിലെ അമേരിക്കന്‍-ഹിന്ദു വിഭാഗത്തിന്റെ സംഭാവനകള്‍ രാജ്യത്തിന്റെ സാംസ്‌കാരിക ഘടനയെ സമ്പന്നമാക്കുകയും അമേരിക്കയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 22 ന് ജോര്‍ജിയ സ്റ്റേറ്റ് ക്യാപിറ്റോളില്‍ നടന്ന ആദ്യത്തെ ഹിന്ദു വാദ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയമവതരിപ്പിച്ചത്. കോയലിഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്‌ലാന്റ ചാപ്റ്ററാണ് ദിനാചരണം സംഘടിപ്പിച്ചത്. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളുമായ 25-ഓളം നിയമനിര്‍മ്മാതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍, സംസ്ഥാനത്തിന്റെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹിന്ദു വിഭാഗത്തെ ഉള്‍പ്പെടുത്തുമെന്നും ഏത് തരത്തിലുള്ള വിവേചനത്തില്‍ നിന്നും ഹിന്ദു സമൂഹത്തെ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്താണ് സഭ പ്രമേയം പാസാക്കിയത്.

logo
The Fourth
www.thefourthnews.in