യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍

'കനേഡിയന്‍ അന്വേഷണം തുടരണം, ഇന്ത്യ സഹകരിക്കണം'; നിജ്ജര്‍ കൊലപാതകത്തില്‍ അമേരിക്ക

സംഭവത്തില്‍ കാനഡയുമായി കൂടിയാലോചനയും ഏകോപനവും നടത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍
Updated on
1 min read

ഖലിസ്ഥാന്‍ ഭീകരന്‍ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്ക. സംഭവത്തില്‍ കാനഡയുമായി കൂടിയാലോചനയും ഏകോപനവും നടത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍ അറിയിച്ചു. കനേഡിയന്‍ അന്വേഷണം തുടരണമെന്നും ഇന്ത്യ സഹകരിക്കണമെന്നും ബ്ലിങ്കന്‍ നിര്‍ദേശിച്ചു. വിഷയത്തിൽ അമേരിക്ക ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും പ്രശ്നത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ന്യൂ യോര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിഷയത്തില്‍ ബ്ലിങ്കന്റെ ആദ്യ പ്രതികരണമുണ്ടായത്.

കാനഡയുടേയും ഇന്ത്യയുടേയും ആരോപണങ്ങളില്‍ നയതന്ത്രത്തെ ബാധിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ തയാറല്ല എന്ന നിലപാടാണ് അമേരിക്ക ഇതുവരെ സ്വീകരിച്ചിട്ടുള്ളത്

സംഭവവുമായി ബന്ധപ്പെട്ട് കാന‍ഡയും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ആരോപണങ്ങളില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നായിരുന്നു ബ്ലിങ്കന്റെ മറുപടി.

"കനേഡിയന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കുക മാത്രമല്ല ഏകോപനവും ഞങ്ങള്‍ നടത്തുന്നുണ്ട്. ഞങ്ങളുടെ വീക്ഷണത്തില്‍ കനേഡിയന്‍ അന്വേഷണം മുന്നോട്ട് പോകേണ്ടത് ഏറെ നിര്‍ണായകമാണ്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കേണ്ടത് പ്രധാനവും," ബ്ലിങ്കന്‍ പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകുകയും പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും സുപ്രധാനമായ ഒന്ന്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍
രഹസ്യാന്വേണ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുമായി നേരത്തെ പങ്കുവച്ചിരുന്നു; പുതിയ അവകാശവാദവുമായി ട്രൂഡോ

കാനഡയുടേയും ഇന്ത്യയുടേയും ആരോപണങ്ങളില്‍ നയതന്ത്രത്തെ ബാധിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ തയാറല്ല എന്ന നിലപാടാണ് അമേരിക്ക ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

ബ്ലിങ്കന്റെ വാര്‍ത്താസമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിക്കവെ ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിരുന്നു. പ്രശ്നം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നയതന്ത്രപരവും നിയമനിര്‍വ്വഹണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ സഖ്യകക്ഷിയുമായി കൂടിയാലോചിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍
രഹസ്യാന്വേണ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുമായി നേരത്തെ പങ്കുവച്ചിരുന്നു; പുതിയ അവകാശവാദവുമായി ട്രൂഡോ

ഇന്ത്യയാണ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കാനഡ. ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. തെളിവുകൾ കാണിച്ചാൽ അന്വേഷണത്തോട് സഹകരിക്കാമെന്ന ഇന്ത്യയുടെ പ്രതികരണത്തിനായിരുന്നു ട്രൂഡോയുടെ മറുപടി.

logo
The Fourth
www.thefourthnews.in