വീണ്ടും ചാര ബലൂൺ? ഹവായിക്ക് മുകളിൽ വെളുത്ത ബലൂൺ കണ്ടെന്ന് പൈലറ്റുമാർ

വീണ്ടും ചാര ബലൂൺ? ഹവായിക്ക് മുകളിൽ വെളുത്ത ബലൂൺ കണ്ടെന്ന് പൈലറ്റുമാർ

എയർ ട്രാഫിക് കൺട്രോളിൽ നിന്നോ മറ്റ് അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്നോ ഈ വിവരത്തിന് നിലവിൽ സ്ഥിരീകരണമില്ല
Updated on
1 min read

അമേരിക്കൻ ആകാശത്ത് വീണ്ടും ബലൂൺ കണ്ടതായി സൂചന. ഹവായിയിലെ ഹോണോലുലുവിന് മുകളിൽ തിങ്കളാഴ്ച ഒരു വലിയ വെളുത്ത ബലൂൺ കണ്ടെത്തിയതായി പൈലറ്റുമാരാണ് അവകാശപ്പെടുന്നത്. ഹോണോലുലുവിന് ഏകദേശം 500 മൈൽ കിഴക്കായി ഒരു വലിയ വെളുത്ത ബലൂൺ പറക്കുന്നുണ്ടെന്ന് നിരവധി വാണിജ്യ വിമാനങ്ങളിൽ നിന്നുള്ള സിഗ്നലുകള്‍ സൂചിപ്പിക്കുന്നുവെന്ന് ഇവർ പറയുന്നു. 40,000 മുതൽ 50,000 അടി വരെ ഉയരത്തിലാണ് ബലൂൺ സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ എയർ ട്രാഫിക് കൺട്രോളിൽ നിന്നോ മറ്റ് അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്നോ ഈ വിവരത്തിന് നിലവിൽ സ്ഥിരീകരണമില്ല.

വീണ്ടും ചാര ബലൂൺ? ഹവായിക്ക് മുകളിൽ വെളുത്ത ബലൂൺ കണ്ടെന്ന് പൈലറ്റുമാർ
ചൈനീസ് ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ഒന്നിലധികം പൈലറ്റുമാർ ബലൂൺ കണ്ടുവെന്ന് അവകാശപ്പെടുന്നുണ്ട്. ബലൂൺ കണ്ടെത്തിയെന്ന് കാണിക്കുന്ന നോട്ട് ഒരു പൈലറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രം ഇപ്പോള്‍ വൈറലാണ്. ഇത് ചാരബലൂണാണോ എന്നത് വ്യക്തമല്ല. നേരത്തേ അമേരിക്കൻ ആകാശത്തെത്തിയ ചൈനീസ് ചാര ബലൂണിനെ സെെന്യം വെടിവച്ച് വീഴ്ത്തിയിരുന്നു. 

വീണ്ടും ചാര ബലൂൺ? ഹവായിക്ക് മുകളിൽ വെളുത്ത ബലൂൺ കണ്ടെന്ന് പൈലറ്റുമാർ
ബലൂൺ വെടിവച്ചു വീഴ്ത്തിയതിനെതിരെ ചൈന; തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ്

ചൈനീസ് ബലൂണിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരുന്നു. ചൈനയുടെ ബലൂണ്‍ കണ്ടെത്തിയതിനെ തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനാ യാത്ര മാറ്റിവച്ചിരുന്നു. അതേസമയം ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ബലൂണില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് അറിയിച്ചിരുന്നു. 

logo
The Fourth
www.thefourthnews.in