'അമേരിക്കയ്ക്ക് ഇനി സുവര്‍ണകാലം'; വിജയം പ്രഖ്യാപിച്ച് ട്രംപ്
അമേരിക്കയുടെ 47 -മത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപ് വീണ്ടുമെത്തുന്നു. അധികാരത്തിലെത്താന്‍ ആവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ എന്ന കടമ്പ ട്രംപ് പിന്നിട്ടു. സ്വിങ് സ്റ്റേറ്റുകളില്‍ ഉള്‍പ്പെടെ വ്യക്തമായ മുന്നറ്റം കാഴ്ചവച്ചാണ് ട്രംപ് വീണ്ടും അധികാരത്തിലേക്കെത്തുന്നത്.
ഇലക്ട്രല്‍ വോട്ടുകളില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ് ഇനി അമേരിക്കയുടെ സുവര്‍ണകാലമായിരിക്കും എന്ന് അവകാശപ്പെട്ടു. തനിക്ക് മുന്നേറ്റം നല്‍കി സ്വിങ്ങ് സ്‌റ്റേറ്റുകളിലെ വോട്ടര്‍മാര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.
538 ഇലക്ടറല്‍ വോട്ടുകളില്‍ 484 എണ്ണം പിന്നിട്ടപ്പോള്‍ തന്നെ ട്രംപ് ഭരണം നേടാനാവശ്യമായ 27 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. കമല ഹാരിസ് ഈ സമയം 214 ഇലക്ടറല്‍ വോട്ടുകളും കരസ്ഥമാക്കി. അമേരിക്ക ഇന്നുവരെ കാണാത്ത ചരിത്ര ജയമാണിതെന്നും ട്രംപ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് കലോലിനയിലെ ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി. ജോര്‍ജിയയുടെയും വിസ്‌കോണ്‍സിലേയും സ്‌നേഹത്തിന് നന്ദി. ഇനി അമേരിക്കയും സുവര്‍ണകാലം. ഇലക്ടറല്‍ വോട്ടുകള്‍ക്കൊപ്പം പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയതും സെനറ്റില്‍ ശക്തരായതും അനിമനോഹരമായ നേട്ടമാണ്. ട്രംപ് പ്രതികരിച്ചു.