കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ഇന്ത്യന്‍ വംശജരുള്‍പ്പെടെ 14 പേര്‍ അമേരിക്കയില്‍  അറസ്റ്റില്‍

കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ഇന്ത്യന്‍ വംശജരുള്‍പ്പെടെ 14 പേര്‍ അമേരിക്കയില്‍ അറസ്റ്റില്‍

53 മില്യണ്‍ ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം
Updated on
1 min read

അമേരിക്കയിലെ ടെക്‌സസില്‍ കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജരുള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍. 53 മില്യണ്‍ ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ടെക്സസ്, കാലിഫോര്‍ണിയ, ഒക്ലഹോമ എന്നിവിടങ്ങളില്‍ നിന്നായി പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം വഴിയാണ് തട്ടിപ്പ് നടത്തിയത്.

കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ട ബിസിനസുകാരെ സഹായിക്കുന്നതിനായി രൂപീകരിച്ച 953 ബില്യണ്‍ ഡോളര്‍ ബിസിനസ് ലോണ്‍ പ്രോഗ്രാമാണ് പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം.

പ്രതികള്‍ പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തി. ബില്ലുകള്‍ അടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ഈ ഫണ്ടാണ് ഇവര്‍ വിനിയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ഇന്ത്യന്‍ വംശജരുള്‍പ്പെടെ 14 പേര്‍ അമേരിക്കയില്‍  അറസ്റ്റില്‍
യുക്രെയ്‌ന് ചെറുത്തുനിൽപ്പിനായി ക്ലസ്റ്റർ ബോംബുകൾ വിതരണം ചെയ്യുമെന്ന് അമേരിക്ക; പിന്മാറണമെന്ന ആവശ്യം ശക്തം

കുറഞ്ഞത് 29 പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം (പിപിപി) ലോണ്‍ അപേക്ഷകളെങ്കിലും അനധികൃതമായി സമര്‍പ്പിച്ചെന്നാണ് ആരോപണം. ഇതിലൂടെ ബിസിനസ് വരുമാനം തെറ്റായി രേഖപ്പെടുത്തുകയും അതോടൊപ്പെം ശമ്പള ചെലവുകള്‍, ബാങ്ക് സ്‌റ്റേറ്റ് മെന്റുകള്‍, ഇന്റേണ്‍ല്‍ റവന്യൂ സര്‍വീസ് ടാക്‌സ് ഫോമുകള്‍ എന്നിവയിലും കൃത്രിമത്വം കാണിച്ചുവെന്നുമാണ് ആരോപിക്കപ്പെടുന്നത്. 30 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

5ജി മെറ്റല്‍സ് ആന്‍ഡ് സണ്‍ഷൈന്‍ റീസൈക്ലിങ് പ്രസിഡന്റും ഉടമയുമായ ചിരാഗ് ഗാന്ധി, സണ്‍ഷൈന്‍ റീസൈക്ലിങ്ങിനായുള്ള ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസറും ലെവല്‍ എട്ടിന്റെ തലവനുമായ ഭവേഷ് പട്ടേല്‍, എലിഫന്റ് റീസൈക്ലിങ് സഹ-പ്രസിഡന്റും സഹ ഉടമയുമായ ധര്‍മ്മേഷ് പട്ടേല്‍, കോ-പ്രസിഡന്റും എലിഫന്റ് റീസൈക്ലിങ് സഹ ഉടമയുമായ മിത്ര ഭട്ടതിരി, എന്‍ടിസി ഇന്‍ഡസ്ട്രീസ് ജീവനക്കാരന്‍ ഭാര്‍ഗവ് ഭട്ട് എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

സണ്‍ഷൈന്‍ റീസൈക്ലിങ്ങിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മിഹിർ പട്ടേല്‍, മാമോത്ത് ഗ്രൂപ്പ്, ആര്‍എ ഇന്‍ഡസ്ട്രീസ്, എല്‍കെ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഉടമകളും ജീവനക്കാരും സണ്‍ഷൈന്‍ റീസൈക്ലിംഗിലെ കണ്‍ട്രോളര്‍ കിഞ്ചല്‍ പട്ടേല്‍, വെസ്റ്റ് ടെക്‌സാസ് സ്‌ക്രാപ്പിന്റെ ഉടമ പ്രതീക് ദേശായി, ഗള്‍ഫ് കോസ്റ്റ് സ്‌ക്രാപ്പിന്റെ ഉടമ വജാഹത് ഖാന്‍, ഓപ്പറേഷന്‍സ് ഡയറക്ടറും 4ജി മെറ്റല്‍സ് ആന്‍ഡ് വെസ്റ്റ് ടെക്‌സസ് എക്യുപ്മെന്റ് ഉടമയുമായ ഇമ്രാന്‍ ഖാന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ഇന്ത്യന്‍ വംശജരുള്‍പ്പെടെ 14 പേര്‍ അമേരിക്കയില്‍  അറസ്റ്റില്‍
അക്കാദമിക സമ്മർദവും മത്സരവും; ചൈനയിൽ കുട്ടികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നുവെന്ന് പഠനം

അമേരിക്കയിലെ നികുതി ദായകര്‍ സര്‍ക്കാരിനെ വഞ്ചിക്കുന്നത് അപമാനകരമാണെന്ന് ടെക്സാസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി, ലീഗ സിമോണ്ടൺ പറഞ്ഞു. പ്രത്യേകിച്ചും കോവിഡ് പോലൊരു മഹാമാരിക്കാലത്ത് സര്‍ക്കാരിനെ വഞ്ചിക്കുന്നത് കുറ്റകരമാണ്. എല്ലാവരും സാമ്പത്തികമായി ക്ലേശമനുഭവിക്കുന്ന കാലത്ത് ഇത്തരം പ്രവൃത്തി ചെയ്യുന്നത് മുറിവില്‍ ഉപ്പു പുരട്ടുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in