ട്രംപിനെ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുത്: ക്യാപിറ്റോള്‍ ആക്രമണത്തില്‍ അന്തിമ റിപ്പോര്‍ട്ട് പുറത്ത്
യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിന്റെ ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാത്രമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ, 2021 ജനുവരി ആറിനുണ്ടായ ആക്രമണം അന്വേഷിക്കുന്ന ഹൗസ് സിലക്ട് കമ്മിറ്റിയാണ് അന്തിമ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായും ജനാധിപത്യത്തെ അട്ടിമറിക്കാനും ട്രംപ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണം. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇനി പരിഗണിക്കരുതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ട്രംപ് പരാജയപ്പെട്ട ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ വ്യാജ പട്ടിക തയ്യാറാക്കി എന്നതാണ് ഏറ്റവും ഗുരുതരമായ കുറ്റമായി പറയുന്നത്.
2020ലെ യുഎസ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി 845 പേജുള്ള അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് പരാജയപ്പെട്ട ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ വ്യാജ പട്ടിക തയ്യാറാക്കി എന്നതാണ് ഏറ്റവും ഗുരുതരമായ കുറ്റമായി പറയുന്നത്. വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സിനെക്കൊണ്ട് ഈ പട്ടിക അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. പട്ടിക കോണ്‍ഗ്രസിന് മുന്നില്‍ വയ്ക്കാനും ട്രംപ് അനുയായികള്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍, പെന്‍സ് വഴങ്ങാതെ വന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. വൈറ്റ് ഹൗസില്‍നിന്നും ഇറങ്ങേണ്ടിവരുമെന്ന് ഉറപ്പായതോടെ, ട്രംപ് പരോക്ഷമായി കലാപത്തിന് ആഹ്വാനം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെയും ആക്രമണം ആസൂത്രണം ചെയ്തതിന്റെയും പശ്ചാത്തലത്തില്‍ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കരുതെന്നാണ് അന്വേഷ സമിതി ശുപാര്‍ശ ചെയ്യുന്നത്. ട്രംപിനെയും കൂട്ടു പ്രതികളെയും ഉടന്‍ വിചാരണ ചെയ്യണം. കൂട്ടുപ്രതിയായ റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തിക്കും മറ്റു കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ, 2024ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ട്രംപിനേയും കൂട്ടു പ്രതികളേയും ഉടനെ വിചാരണ ചെയ്യണെമന്നും കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന്റേയും ആക്രമണം ആസൂത്രണം ചെയ്തതിന്‍റേയും പശ്ചാത്തലത്തില്‍ ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കിനി പരിഗണിക്കരുതെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ട്രംപിനേയും കൂട്ടു പ്രതികളേയും ഉടനെ വിചാരണ ചെയ്യണെമന്നും കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. കൂട്ടുപ്രതിയായിറിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തിക്കും മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമെതിരെ അന്വേഷണത്തിനും കമ്മിറ്റി ശുപാര്‍ശ ചെയ്തു . കഴിഞ്ഞ മാസം നടന്ന അമേരിക്കന്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതോടെ 2024 ല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു . അതിനിടയില്‍ വന്ന ഈ ആരോപണം ട്രംപിനെ പ്രതികൂലമായി ബാധിച്ചേക്കാം