ജോ ബൈഡന്‍
ജോ ബൈഡന്‍

രണ്ടാമൂഴത്തിന് ഒരുങ്ങി ജോ ബൈഡൻ; 'പ്രായമല്ല, പ്രവർത്തനം നോക്കിയാൽ മതി'

എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജോ ബൈഡൻ മനസ് തുറന്നത്.
Updated on
1 min read

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിക്കാൻ ഒരുങ്ങുകയാണ് ജോ ബൈഡൻ. 2024 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാൻ താത്പര്യം അറിയിച്ചിരിക്കുകയാണ് ബൈഡൻ. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജോ ബൈഡൻ മനസ് തുറന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും വരുന്ന തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ ബൈഡന്‍ മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജിൽ ബൈഡനും നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ ജോ ബൈഡന്റെ ജനപ്രീതി വർധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും 80 കാരനായ ബൈഡനെ വീണ്ടും സ്ഥാനാർഥിയാക്കാൻ ഡെമോക്രാറ്റുകൾ തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.

ബൈഡന്‍ വീണ്ടും മത്സരിക്കുമെന്ന വാർത്ത പ്രചരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രായം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരും, എന്നാല്‍, തന്റെ പ്രവർത്തനമാണ് വിലയിരുത്തപ്പെടേണ്ടതെന്ന് ബൈഡന്‍ പറഞ്ഞു

78ാം വയസിൽ അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡൻ, ആ സ്ഥാനത്ത് ഇരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ബൈഡന്‍ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉയരുമ്പോൾ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രായം തന്നെയാണ് ചർച്ചാവിഷയം. വീണ്ടും അദ്ദേഹത്തിന് അവസരം ലഭിച്ചാൽ, സ്ഥാനമൊഴിയുമ്പോഴേക്ക് 85 വയസ് പിന്നിടും. ഇതേ കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. തന്റെ പ്രായമല്ല, പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ''സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ തിടുക്കമില്ല, ക്യാമ്പയിന്‍ ആരംഭിക്കുന്നതിന് മുന്‍പ് പൂർത്തിയാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സമ്പൂർണ പ്രചാരണത്തിലേക്ക് കടക്കുന്നതിനു മുന്‍പ് തനിക്ക് അതൊക്കെ പൂർത്തിയാക്കണം'' ബൈഡൻ പറഞ്ഞു.

ജൂണിൽ 77 വയസ്സ് തികയുന്ന ഡൊണാൾഡ് ട്രംപ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ പ്രഖ്യപിച്ചിരുന്നു.

ദി എന്‍പിആർ, പിബിഎസ് ന്യൂസ് എന്നിവ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങളും ഡെമോക്രാറ്റിക് പാർട്ടിയും പാർട്ടിയെ അനുകൂലിക്കുന്ന സ്വതന്ത്രരും ബൈഡന്റെ രണ്ടാമൂഴത്തില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പാർട്ടിയിലെ 45 ശതമാനവും മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, റിപ്പബ്ലിക്കന്‍ പാർട്ടിയിലെ 42 ശതമാനം ആളുകളും മുന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പിന്തുണച്ചതായും റിപ്പോർട്ടില്‍ സൂചിപ്പിച്ചിരുന്നു. ജൂണിൽ 77 വയസ് തികയുന്ന ഡോണാൾഡ് ട്രംപ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ പ്രഖ്യപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, തിരഞ്ഞെടുപ്പ് പ്രചാരണം, ക്യാപിറ്റോൾ ആക്രമണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും സിവിൽ നടപടികളിലും ട്രംപ് അന്വേഷണം നേരിടുന്നുണ്ട്.

ജോ ബൈഡന്‍
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മത്സരിക്കാൻ മലയാളിയും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി

സൗത്ത് കരോലിനയിലെ മുൻ ഗവർണർ നിക്കി ഹാലി റിപ്പബ്ലിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുമെന്ന് പ്രഖഅയാപിച്ച് കഴിഞ്ഞു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവരും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ഉള്ള മത്സരത്തിന് ഉണ്ടാകും.

logo
The Fourth
www.thefourthnews.in