'ബൈഡനെപോലൊരു പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല'; സ്ഥാനാർഥിത്വം ഉറപ്പിച്ച്  കമല ഹാരിസിന്റെ പ്രസംഗം

'ബൈഡനെപോലൊരു പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല'; സ്ഥാനാർഥിത്വം ഉറപ്പിച്ച് കമല ഹാരിസിന്റെ പ്രസംഗം

പിന്മാറിയതോടെ കമല ഹാരിസിനെതിരെ രംഗത്തെത്തിയ വ്യത്യസ്ത സ്റ്റേറ്റുകളുടെ ഗവർണമാരും ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കളുമടക്കം പിന്തുണയുമായി രംഗത്തെത്തി
Updated on
2 min read

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്ഥാനത്തുനിന്നും ജോ ബൈഡന്‍ പിന്‍മാറിയതിന് പിന്നാലെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്. ബൈഡന്റ് പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ നടന്ന പൊതു ചടങ്ങില്‍ തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നിലയിലായിരുന്നു കമല ഹാരിസിന്റെ പ്രസംഗം. ബൈഡനെ വാനോളം പുകഴ്ത്തിയും അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ച ഉള്‍പ്പെടെ ഓര്‍ത്തെടുത്തും വികാരപരമായ പ്രസംഗമായിരുന്നു കമല ഹാരിസ് നടത്തിയത്.

ദേശീയ ചാംപ്യൻഷിപ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു ചടങ്ങായിരുന്നു വേദി. പ്രസിഡന്റ് ജോ ബൈഡനു വേണ്ടിയാണ് താൻ ഇവിടെ കായിക താരങ്ങളെ സ്വീകരിക്കാനെത്തിയത് എന്ന് പറഞ്ഞുകൊണ്ടാണ് കമല ഹാരിസ് പ്രസംഗം ആരംഭിക്കുന്നത്. ''ബൈഡൻ ഇവിടെ എത്താൻ ആഗ്രഹിച്ചിരുന്നു, അദ്ദേഹം കോവിഡ് ഭേദമായി ഇപ്പോൾ വിശ്രമത്തിലാണെന്നും ഉടൻ തന്നെ മുഖ്യധാരയിൽ സജീവമാകുമെന്നും കമല ഹാരിസ് പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡന്റ എന്ന നിലയിൽ കഴഞ്ഞ മൂന്നുമാസം ജോ ബൈഡൻ നടത്തിയ പ്രവർത്തനങ്ങൾ സാമ്യതകളില്ലാത്തതാണെന്നും, രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് ഈ കാലയളവുകൊണ്ട് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്'' - പ്രസംഗത്തിൽ അവർ കൂട്ടിച്ചെർത്തു.

'ബൈഡനെപോലൊരു പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല'; സ്ഥാനാർഥിത്വം ഉറപ്പിച്ച്  കമല ഹാരിസിന്റെ പ്രസംഗം
യു എസ് വൈസ് പ്രസിഡന്റായ ആദ്യ വനിത; പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ചരിത്രം തിരുത്തുമോ ഇന്ത്യൻ വംശജയായ കമല ഹാരിസ്?

ബൈഡന്റെ മകൻ ബ്യൂവിലൂടെയാണ് താൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നതെന്നും കമല ഹാരിസ് പറഞ്ഞു. താനും ബ്യൂവും അവരവരുടെ സ്റ്റേറ്റുകളുടെ അറ്റോർണി ജനറലുകളായി ജോലിചെയ്യുമ്പോഴാണ് കണ്ടുമുട്ടുന്നതെന്നും, പിന്നീട് ബൈഡനെ പരിചയപ്പെട്ടതിനു ശേഷമാണ് മകന് ഈ കഴിവുകൾ അച്ഛനിൽ നിന്ന് ലഭിച്ചതാണെന്നു മനസിലാക്കിയത് എന്നും കമല ഹാരിസ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കൻ ജനതയ്ക്കു വേണ്ടി ഇപ്പോഴും പോരാടുന്ന വ്യക്തിയായിരുന്നു ബൈഡനെന്നും രാജ്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദിയുണ്ടെന്നും കമല കൂട്ടിച്ചെർത്തു.

അതേസമയം, ബൈഡൻ പിന്മാറിയതോടെ കമല ഹാരിസിനെതിരെ രംഗത്തെത്തിയ വ്യത്യസ്ത സ്റ്റേറ്റുകളുടെ ഗവർണമാരും ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കളുമായ ജെബി പ്രിറ്റ്സ്കർ, ഗ്രെചൻ വിറ്റ്മർ ഉൾപ്പെടെയുള്ളവർ നിലപാടുമാറ്റി പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ജോ ബൈഡൻ അവസാനിപ്പിച്ച ഇടത്തുനിന്ന് പ്രചാരണം ഏറ്റെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇപ്പോൾ കമല ഹാരിസിന് മുന്നിലുള്ളത്. ട്രംപിന് വേണ്ടി മുൻനിരയിലുള്ള റിപ്പബ്ലിക്കൻ നേതാക്കൾ ഉയർത്തുന്ന നിരവധി ആരോപണങ്ങൾക്കും കമല ഹാരിസ് വരും ദിവസങ്ങളിൽ മറുപടി പറയേണ്ടി വരും. ജോ ബൈഡൻ അസുഖബാധിതനായിരുന്നപ്പോൾ പല തീരുമാനങ്ങളും കമല ഹരിസാണ് എടുത്തതെന്നും, രാജ്യത്ത് നിലനിന്നിരുന്ന വിലക്കയറ്റത്തിലും അതിർത്തിയിലുണ്ടായ പ്രശ്നങ്ങളിലും ബൈഡനു വേണ്ടി തീരുമാനങ്ങൾ കൈക്കൊണ്ടത് കമല ഹരിസാണ് എന്ന വിമർശനവുമാണ് റിപ്പബ്ലിക്കുകൾ പ്രധാനമായും ഉയർത്തുന്നത്.

'ബൈഡനെപോലൊരു പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല'; സ്ഥാനാർഥിത്വം ഉറപ്പിച്ച്  കമല ഹാരിസിന്റെ പ്രസംഗം
ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ സ്ഥാനാർഥിത്വ ചർച്ചകൾ; ചൂടുപിടിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം

വിവാദങ്ങളൊഴിയാത്ത നേതാവുകൂടിയാണ് കമല ഹാരിസ്. പല പരിഷ്കാരങ്ങൾക്കും കമല ഹാരിസ് മേൽനോട്ടം വഹിച്ചെങ്കിലും പലവിധ സമീപനങ്ങളാണ് ഒരേ വിഷയത്തിൽ അവരുടേതെന്നു വിമർശകർ ഉന്നയിക്കാറുണ്ട്. രാഷ്ട്രീയജീവിതത്തിൽ കൈകൊണ്ട പല തീരുമാനങ്ങളും കമലയ്ക്കു തിരിച്ചടിയായിട്ടുമുണ്ട്. അതിലൊന്നാണ് സാൻഫ്രാൻസിസ്‌കോ അറ്റോർണിയെന്ന നിലയിൽ കമല പാസാക്കിയ, കുട്ടികൾ സ്കൂൾപഠനം ഉപേക്ഷിക്കുന്നതിനു രക്ഷിതാക്കൾക്കു പിഴ നൽകുന്ന നയമാണ്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കാലിഫോർണിയ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിച്ചിട്ടും പലരുടെയും മോചനം തടയാനും കമല ശ്രമിച്ചിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയായി കമല വാഴ്ത്തപ്പെടാറുണ്ടായിരുന്നുവെങ്കിലും കമല പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ലെന്ന വിമർശനവും ഉണ്ടായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in