2020 തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിനെതിരെ പുതിയ കുറ്റപത്രവുമായി നീതിന്യായവകുപ്പ്, പ്രസിഡന്റ് പരിരക്ഷകൾ ഇല്ലാതാക്കുക ലക്ഷ്യം

2020 തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിനെതിരെ പുതിയ കുറ്റപത്രവുമായി നീതിന്യായവകുപ്പ്, പ്രസിഡന്റ് പരിരക്ഷകൾ ഇല്ലാതാക്കുക ലക്ഷ്യം

മുൻ പ്രസിഡന്റുമാർ അവരുടെ ഔദ്യോഗിക പദവിയിലിരിക്കെ ചെയ്യുന്ന പ്രവൃത്തികളുടെ പേരിൽ അവരെ വിചാരണ ചെയ്യാൻ കഴിയില്ലെന്നായിരുന്നു യു എസ് സുപ്രീംകോടതിയുടെ ജൂലൈയിലെ വിധി
Updated on
1 min read

തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനെതിരായ കേസിൽ പുതിയ കുറ്റപത്രം. 2020ല്‍ ജോ ബൈഡൻ ജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പുതിയ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യു എസ് സുപ്രീംകോടതി ജൂലൈയിൽ പുറപ്പെടുവിച്ച ട്രംപിന് അനുകൂലമായ വിധിയെ മറികടക്കാനാണ് ലക്ഷ്യമിടുന്നത്.

മുൻ പ്രസിഡന്റുമാർ അവരുടെ ഔദ്യോഗിക പദവിയിലിരിക്കെ ചെയ്യുന്ന പ്രവൃത്തികളുടെ പേരിൽ അവരെ വിചാരണ ചെയ്യാൻ കഴിയില്ലെന്നായിരുന്നു യു എസ് സുപ്രീംകോടതിയുടെ ജൂലൈയിലെ വിധി. ഇതോടെ, പല ക്രിമിനൽ കേസുകളിലും ട്രംപിന് വിചാരണ നേരിടേണ്ട എന്ന അവസ്ഥയുണ്ടായി. എന്നാൽ 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ട്രംപ്, ഒരു പൗരനെന്ന നിലയിലാണ് ഇടപെടൽ നടത്തിയതെന്നാണ് പുതിയ കുറ്റപത്രം പറയുന്നത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ട്രംപ് പദ്ധതിയിട്ടത് പ്രസിഡന്റ് ആയിട്ടല്ലെന്നാണ് പുതിയ കുറ്റപത്രം വാദിക്കുന്നത്.

2020 തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിനെതിരെ പുതിയ കുറ്റപത്രവുമായി നീതിന്യായവകുപ്പ്, പ്രസിഡന്റ് പരിരക്ഷകൾ ഇല്ലാതാക്കുക ലക്ഷ്യം
ഡൊണാള്‍ഡ് ട്രംപിന് യുഎസ് സുപ്രീം കോടതിയുടെ 'സംരക്ഷണം'; ക്രിമിനല്‍ കേസുകളില്‍ പലതിലും വിചാരണ നേരിടേണ്ടിവരില്ല

നേരത്തെ 45 പേജുകളുണ്ടായിരുന്ന കുറ്റപത്രം 36 ആയി വെട്ടിച്ചുരുക്കിയാണ് പുതിയ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ട്രംപിനെതിരായ ആരോപണങ്ങളുടെ ഭാഷ പുനഃക്രമീകരിക്കുകയും പ്രസിഡൻഷ്യൽ പരിരക്ഷ സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയുടെ പരിധിയിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, തൻ്റെ തിരഞ്ഞെടുപ്പ് പരാജയം മാറ്റിമറിക്കാനുള്ള പ്രവൃത്തികൾക്കായി നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ശ്രമിച്ചുവെന്ന ആരോപണം പുതിയ കുറ്റപത്രം ഒഴിവാക്കുന്നു. നീതിന്യായ ഉദ്യോഗസ്ഥർക്ക് ട്രംപ് നൽകിയ നിർദേശം നിയമവിരുദ്ധമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.

2020 തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിനെതിരെ പുതിയ കുറ്റപത്രവുമായി നീതിന്യായവകുപ്പ്, പ്രസിഡന്റ് പരിരക്ഷകൾ ഇല്ലാതാക്കുക ലക്ഷ്യം
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കീഴടങ്ങി

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് കേസിൽ വിചാരണ ആരംഭിക്കില്ലെങ്കിലും പുതിയ കുറ്റപത്രം വോട്ടർമാർക്കിടയിൽ ട്രംപിന് പ്രതികൂലമാകാൻ സാധ്യതയുണ്ട്. കുറ്റപത്രം ഉടൻ തന്നെ നിരസിക്കണമെന്നാണ് ട്രംപിന്റെ പ്രതികരണം. സമൂഹമാധ്യമായ ട്രൂത് സോഷ്യലിലൂടെ നടത്തിയ പ്രതികരണത്തിൽ തനിക്കെതിരെ നിയമങ്ങളെ ആയുധവത്കരിക്കുകയാണ് അദ്ദേഹം പറഞ്ഞു. പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി ഉള്ളതിനാൽ കേസ് തള്ളിക്കളയണമെന്നാണ് ട്രംപിന്റെ ആവശ്യം.

തനിക്കെതിരായ ക്രിമിനൽ കേസുകളുടെ വിചാരണയിൽ കാലതാമസം വരുത്തുന്നതിൽ ട്രംപ് വിജയിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് തനിക്കനുകൂലമാകുമെന്ന് കണക്കുകൂട്ടുന്ന ട്രംപ്, ജയിച്ചാൽ വിശ്വസ്തനായ അറ്റോർണി ജനറലിനെ നിയമിക്കുക വഴി നിലവിലെ കേസിൽനിന്ന് തലയൂരാമെന്നാണ് കരുതുന്നത്.

logo
The Fourth
www.thefourthnews.in