വോട്ടെണ്ണും മുന്‍പേ 
ബൈഡന്‍ വിജയിയെന്ന ഫോക്സ് വാർത്ത: മര്‍ഡോക് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്

വോട്ടെണ്ണും മുന്‍പേ ബൈഡന്‍ വിജയിയെന്ന ഫോക്സ് വാർത്ത: മര്‍ഡോക് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്

പെന്‍സില്‍വാനിയയില്‍ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ തന്നെ അരിസോണയിലും ബൈഡന്‍ വിജയിയെന്ന് ഫോക്സ് ന്യൂസ് അവകാശപ്പെട്ടത് വിവാദമായിരുന്നു
Updated on
1 min read

2020ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഫോക്‌സ് ന്യൂസ് മുന്‍ ഉടമ റൂപര്‍ട്ട് മര്‍ഡോക്ക് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. ഫോക്‌സ് ന്യൂസിനും മാതൃസ്ഥാപനമായ ഫോക്‌സ് കോര്‍പ്പറേഷനുമെതിരെയുള്ള അപകീര്‍ത്തി കേസ് നടപടികള്‍ക്കിടെയാണ് ഇത് സംബന്ധിച്ച മെയിലിലെ വിശദാംശങ്ങള്‍ പുറത്തുവന്നത്. വോട്ടിങ് മെഷീന്‍ കമ്പനിയായ ഡൊമിനിയന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍

വോട്ടെണ്ണല്‍ തുടരുമ്പോള്‍ തന്നെ ബൈഡന്‍ വിജയിച്ചതായി പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ലെന്ന് മര്‍ഡോക് നിര്‍ദേശിക്കുന്ന മെയിലുകളാണ് പുറത്തുവന്നത്. '' പെന്‍സില്‍വാനിയയില്‍  35,000 ത്തിലേറെ വോട്ടിന് മുന്നിട്ട് നിന്നാല്‍ മറ്റൊന്നും നോക്കാനില്ല. ബൈഡനെ വിജയിയായി പ്രഖ്യാപിക്കാം. അരിസോണ പിന്നെ തീർത്തും അപ്രസക്തമാണ്'' - മര്‍ഡോക്, ഫോക്സ് ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് സൂസെയ്ന്‍ സ്കോട്ടിന് അയച്ച സന്ദേശത്തില്‍ പറയുന്നു. അരിസോണയും ബൈഡനെന്ന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ തന്നെ അവകാശപ്പെട്ട ഫോക്‌സ് ന്യൂസ് ചര്‍ച്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന ഡോണൾഡ് ട്രംപിന്റെ ആരോപണം ഫോക്സ് ന്യൂസ് പൊലിപ്പിച്ച് നല്‍കിയതായി റൂപർട്ട് മർഡോക്ക് നേരത്തെ സമ്മതിച്ചിരുന്നു. ഫോക്സ് ന്യൂസിലെ അവതാരകരിൽ ചിലർ ട്രംപിന്റെ പ്രചാരണം ശരിയെന്ന നിലപാട് എടുക്കുകയും അത് ഷോകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മർഡോക്ക് അംഗീകരിച്ചു. വ്യക്തിപരമായി നുണ പ്രചാരണങ്ങളെ മർഡോക് തള്ളിയിരുന്നുവെങ്കിലും, ട്രംപിന്റെ അഭിഭാഷകർക്ക് ചാനലില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് അവസരം നല്‍കിയത് വോട്ടിങ് മെഷീനിൽ ക്രമക്കേട് നടന്നെന്ന പ്രചാരണത്തിനും ശക്തി പകർന്നു. "തടയേണ്ടതായിരുന്നു, എന്നാൽ ചെയ്തില്ല" മർഡോക് പറഞ്ഞു. അവതാരകരിൽ പലരും ട്രംപിന്റെയും സംഘത്തിന്റെയും പ്രചാരണങ്ങൾ തള്ളി കളഞ്ഞെങ്കിലും ഫോക്സ് ന്യൂസ് റേറ്റിങ് ലക്ഷ്യമിട്ട് കവറേജ് നൽകുന്നത് തുടർന്നിരുന്നു.

വോട്ടെണ്ണും മുന്‍പേ 
ബൈഡന്‍ വിജയിയെന്ന ഫോക്സ് വാർത്ത: മര്‍ഡോക് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന ആരോപണം; ട്രംപിന്റെ നുണക്കഥ ഫോക്സ് ന്യൂസും പ്രചരിപ്പിച്ചെന്ന് മർഡോക്ക്

ഫോക്‌സ് ന്യൂസിന്റെ മാതൃസ്ഥാപനമായ ഫോക്‌സ് കോര്‍പറേഷനെതിരെ 1.6 ബില്യണ്‍ ഡോളറിന്റെ അപകീര്‍ത്തി കേസാണ് അമേരിക്കയിലെ ഡെലവെയര്‍ സുപ്പീരിയര്‍ കോടതിയില്‍ 2021 ല്‍ ഡൊമിനിയൻ നല്‍കിയിരുന്നത്. വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്നായിരുന്നു ട്രംപിന്റെയും അനുകൂലികളുടെയും പ്രചാരണം. ഇത്തരത്തില്‍ നുണക്കഥ പ്രചരിപ്പിക്കുന്നതില്‍ ചില മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

എതിർവാദങ്ങള്‍ക്ക് ശക്തി പകരാന്‍ ട്രംപിന്റെ അവകാശവാദത്തെ മര്‍ഡോക്കും മറ്റ് അവതാരകരും തള്ളിക്കളയുന്ന പരസ്യ പ്രസ്താവനകളും മെയിലുകളുമെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in