ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അമേരിക്കയിൽ കനത്ത സുരക്ഷ

ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അമേരിക്കയിൽ കനത്ത സുരക്ഷ

ന്യൂയോർക്ക് സുപ്രീംകോടതിയുടെ ആക്ടിങ് ജഡ്ജി വാൻ മെർച്ചന് മുൻപിലാണ് തുടർന്നുള്ള നടപടിക്രമങ്ങൾ
Updated on
1 min read

വിവാഹേതര ലൈംഗിക ബന്ധം മറച്ചുവയ്ക്കാൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺ താരത്തിന് പണം നൽകിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാൻഹാട്ടൻ ജില്ലാ അറ്റോർണി ഓഫീസിൽ ട്രംപ് നേരിട്ട് ഹാജരായി കീഴടങ്ങുകയായിരുന്നു. ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ട്രംപിനെ ഇന്ന് തന്നെ ജാമ്യത്തിൽ വിട്ടയച്ചേക്കും.

ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അമേരിക്കയിൽ കനത്ത സുരക്ഷ
ട്രംപിന് തിരിച്ചടി; വിവാഹേതര ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയതിന് ക്രിമിനൽ കുറ്റം ചുമത്തി, അറസ്റ്റിന് സാധ്യത

ന്യൂയോർക്ക് സുപ്രീംകോടതിയുടെ ആക്ടിങ് ജഡ്ജി വാൻ മെർച്ചന് മുൻപിലാണ് തുടർന്നുള്ള നടപടിക്രമങ്ങൾ. കുറ്റപത്രം ട്രംപിനെ വായിച്ച് കേൾപ്പിക്കും. 30 ഓളം കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. കീഴടങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെ ഇന്ന് പുലർച്ചെയാണ് ട്രംപ് ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിലെത്തിയത്. ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും ട്രംപ് നേരിട്ട് ഹാജരാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അമേരിക്കയിൽ ഇത് നടക്കുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നാണ് കീഴടങ്ങുന്നതിന് തൊട്ട് മുൻപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. "ലോവർ മാൻഹാട്ടനിലെ കോടതിയിലേക്ക് പോകുന്നു, വളരെ വിചിത്രമായി തോന്നുന്നു. അവർ എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നു. ഇത് അമേരിക്കയിൽ നടക്കുന്നുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല", എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

ലോവർ മാൻഹാട്ടനിലെ കോടതിയിലേക്ക് പോകുന്നു, വളരെ വിചിത്രമായി തോന്നുന്നു. അവർ എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നു. ഇത് അമേരിക്കയിൽ നടക്കുന്നുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല
ഡോണൾഡ് ട്രംപ്

മാന്‍ഹാട്ടന്‍ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള ആരോപണം ന്യൂയോർക്കിലേക്ക് തിരിക്കും മുൻപ് ട്രംപ് ഉന്നയിച്ചിരുന്നു. "അമേരിക്ക ഇങ്ങനെയാകാൻ പാടില്ലായിരുന്നു" എന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു.

അതീവ സുരക്ഷയിലാണ് രാജ്യം. ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായ നീക്കം മുന്നിൽ കണ്ട് കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ട്രംപ് അനുയായികൾ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 36,000 പൊലീസുകരെയാണ് വിന്യസിച്ചിരിക്കുന്നത്.

മാര്‍ച്ച് 30നാണ് മൻഹാട്ടൻ കോടതി ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ 2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നിയമവിരുദ്ധമായി 1,30,000 ഡോളർ നൽകിയെന്നതാണ് കേസ്. തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കുറ്റപത്രത്തിൽ ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിച്ചതടക്കമുള്ള ഒന്നിലധികം ആരോപണങ്ങളുള്ളതായി കഴിഞ്ഞ ദിവസം അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in