ഗ്രീൻകാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അമേരിക്ക

ഗ്രീൻകാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അമേരിക്ക

പ്രതിവർഷം ഗ്രീൻ കാർഡുകളുടെ ഏഴ് ശതമാനം മാത്രമേ ഒരേ രാജ്യത്ത് നിന്നുള്ള വ്യക്തികൾക്ക് ലഭിക്കാറുണ്ടായിരുന്നുള്ളു
Updated on
1 min read

ഗ്രീൻകാർഡ് കാത്തിരിക്കുന്നവർക്കായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യു എസ്. ജോലി ചെയ്യുന്നതിനും അമേരിക്കയിൽ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ബൈഡൻ ഭരണകൂടം ഇളവ് വരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനം നടക്കാനിരിക്കെയാണ് ഗ്രീൻ കാർഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പ്രത്യേക സാഹചര്യങ്ങളിൽ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ (ഇഎഡി) പ്രാരംഭ, പുതുക്കൽ അപേക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച്, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുറപ്പെടുവിച്ച മാർഗനിർദേശം ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.

ഗ്രീൻകാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അമേരിക്ക
'പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല'; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ബൈഡൻ

യുഎസിലേക്ക് കുടിയേറുന്നവർക്ക് സ്ഥിരമായി താമസിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നത് തെളിയിക്കാനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഓരോ വർഷവും ഏകദേശം 1,40,000 തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകൾ നൽകുന്നതിന് ഇമിഗ്രേഷൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, പ്രതിവർഷം ഗ്രീൻ കാർഡുകളുടെ ഏഴ് ശതമാനം മാത്രമേ ഒരേ രാജ്യത്ത് നിന്നുള്ള വ്യക്തികൾക്ക് ലഭിക്കാറുണ്ടായിരുന്നുള്ളു.

"യുഎസിൽ നിയമപരമായി ജോലി ചെയ്യാനുള്ള അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നടപടി" കുടിയേറ്റ അവകാശങ്ങൾക്കായി നിരന്തരം ഇടപെടുന്ന അഭിഭാഷകനായ അജയ് ഭൂട്ടോറിയ എൻഡി ടിവിയോട് പറഞ്ഞു. ഗുരുതരമായ അസുഖമോ വൈകല്യമോ നേരിടുന്നവർക്കും തൊഴിലുടമയുമായുള്ള തർക്കങ്ങൾ, തൊഴിൽ തടസങ്ങൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്നവർക്കും പുതിയ ഇളവുകൾ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 21 മുതൽ 24 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനം

പിരിച്ചുവിട്ട എച്ച്1-ബി തൊഴിലാളികൾക്ക് വേണ്ടി ഇടപെടുന്ന ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസും (എഫ്ഐഐഡിഎസ്) ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളെ സഹായിക്കുന്ന ഈ നടപടി സ്വാഗതം ചെയ്തിട്ടുണ്ട്.

ജൂൺ 21 മുതൽ 24 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനം.

logo
The Fourth
www.thefourthnews.in