ഏർളി വോട്ടിങ്ങിലെ നേരിയ മുൻ‌തൂക്കം നാളെയും തുടരുമോ കമല ഹാരിസ്? മാധ്യമങ്ങളെയും കുടിയേറ്റ ജനതയെയും അവഹേളിച്ച് ട്രംപിന്റെ അവസാനഘട്ട പ്രചാരണം

ഏർളി വോട്ടിങ്ങിലെ നേരിയ മുൻ‌തൂക്കം നാളെയും തുടരുമോ കമല ഹാരിസ്? മാധ്യമങ്ങളെയും കുടിയേറ്റ ജനതയെയും അവഹേളിച്ച് ട്രംപിന്റെ അവസാനഘട്ട പ്രചാരണം

അനുകൂലമാകുമെന്നു കരുതിയ പ്രദേശങ്ങളിലെ പോളിങ് ട്രംപിനെതിരായതായി റിപ്പോർട്ടുകൾ
Updated on
2 min read

നാളെ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അമേരിക്കയിൽ നടക്കുന്ന 'ഏർളി വോട്ടിങ്' പൂർത്തിയാകുമ്പോൾ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസ് എട്ട് ശതമാനം വോട്ടിനു മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ. 7.76 കോടിപേർ ഇതിനോടകം ഏർളി വോട്ടിങ് ഉപയോഗിച്ച് തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ അസൗകര്യമുള്ളവർക്ക് സമ്മതിദാനാവകാശം നേരത്തെ വിനിയോഗിക്കാൻ ഒരുക്കുന്ന സംവിധാനമാണ് ഏർളി വോട്ടിങ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് അനുകൂലമാകുമെന്നു കരുതിയ പല പ്രദേശങ്ങളിലെയും വോട്ടിങ് അത്തരത്തിലല്ല സംഭവിച്ചിരിക്കുന്നതെന്നാണ് ആദ്യ സൂചനകൾ നൽകുന്നത്. എങ്ങോട്ടുവേണമെങ്കിലും മറിയാൻ സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് കമല ഹാരിസും ഒരിടത്ത് ഡൊണാൾഡ് ട്രംപും മുന്നേറുന്നതായാണ് ന്യൂയോർക് ടൈംസും സിയന്നാ കോളേജും പുറത്തുവിടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന മറ്റു മൂന്നു സംസ്ഥാനങ്ങളിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം നിൽക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ കമല ഹാരിസ് അവസാനവട്ട പ്രചാരണവുമായി മിച്ചിഗനിലാണുള്ളത്. ട്രംപ് പെനിസിൽവാനിയയിലും. തന്റെ ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും വീണ്ടും അക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് ട്രംപിന്റെ പ്രധാനവാദങ്ങളിൽ ഒന്ന്. മാധ്യമങ്ങൾ തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായും ട്രംപ് ആരോപിച്ചു.

"എന്നെ ആർക്കെങ്കിലും തളർത്താൻ കഴിയുമെങ്കിൽ അത് വ്യാജവാർത്തകളിലൂടെ മാത്രമായിരിക്കും, അത് ഞാൻ ഗൗരവമായി കാണുന്നില്ല," ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരെ അഴിമതിക്കാരായ വ്യക്തികളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മറ്റൊരു വധശ്രമമുണ്ടാവുകയാണെങ്കിൽ ചെറുത്തുനിൽപ്പിന്റെ ഭാഗമായി മാധ്യമ റിപ്പോർട്ടർമാർക്ക് വെടിയേൽക്കുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏർളി വോട്ടിങ്ങിലെ നേരിയ മുൻ‌തൂക്കം നാളെയും തുടരുമോ കമല ഹാരിസ്? മാധ്യമങ്ങളെയും കുടിയേറ്റ ജനതയെയും അവഹേളിച്ച് ട്രംപിന്റെ അവസാനഘട്ട പ്രചാരണം
ട്രംപോ കമലയോ; അവസാന ലാപ്പിലും ഇഞ്ചോടിഞ്ച്

ട്രംപിന്റെ അവസാനഘട്ട ആരോപണങ്ങൾ

ന്യൂയോർക്ക് ടൈംസ് നടത്തിയ സർവേയും ലോവ സംസ്ഥാനത്ത് ട്രംപിന്റെ മേൽക്കൈ ഇല്ലാതായെന്നു സൂചിപ്പിക്കുന്ന ഡെസ് മൊയിൻസ് രജിസ്റ്റർ പത്രത്തിന്റെ സെൽസർ പോളും തനിക്കു ലഭിക്കേണ്ടുന്ന പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിമർശനമാണ് ട്രംപ് അവസാനഘട്ടത്തിൽ ഉയർത്തുന്നത്. "ചരിത്രത്തിൽ ഡൊണാൾഡ് ട്രംപ് അല്ലാതെ മറ്റൊരു പ്രസിഡന്റും ലോവയിലെ കർഷകർക്കുവേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തിട്ടില്ല." എന്നാണ് ലോവയിൽ കമല ഹാരിസാണ് മുന്നേറുന്നതെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായി തന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്തിൽ ഡൊണാൾഡ് ട്രംപ് എഴുതിയത്.

പെനിസിൽവാനിയയിലാണ് ട്രംപ് തന്റെ അവസാനവട്ട പ്രചാരണം നടത്തുന്നത്. 2020ൽ പരാജയം നേരിട്ടെങ്കിലും താൻ വൈറ്റ് ഹൗസിൽ തുടർന്നേനെയെന്നു തന്നെ പിന്തുണയ്ക്കുന്നവരോട് പെനിസിൽവാനിയയിൽ വച്ച് ട്രംപ് റഞ്ഞു. ജോർജിയയിൽ നടത്തിയ അവസാന റാലിയിൽ കുടിയേറ്റക്കാരെ രാജ്യത്തുനിന്നു പുറത്താക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപ് പ്രസംഗിച്ചത്. ഏർളി വോട്ടിങ്ങിൽ തനിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ലെന്ന് മനസിലാക്കിയ ട്രംപ് കുടിയേറ്റക്കാരെ പുറത്താക്കി അമേരിക്ക വീണ്ടും അതിന്റെ പഴയ പ്രതാപത്തിലേക്കെത്തണമെന്ന പ്രചാരണമാണ് ട്രംപ് നടത്തുന്നത്. 1790ലെ ഏലിയൻ എനിമീസ് ആക്ട് നടപ്പാക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. റോബർട്ട് എഫ് കെന്നഡി മുന്നോട്ടുവച്ച ആരോഗ്യനയം നടപ്പിലാക്കുമെന്നും അദ്ദേഹം ജോർജിയയിൽ പറഞ്ഞു.

റിപ്പബ്ലിക്കൻ സെനറ്റ് മൈനോറിറ്റി ലീഡർ മിച്ച് മാക്കോണലിനെതിരെയും ട്രംപ് തിരിഞ്ഞു. നോർത്ത് കരോലിനയിലെ കിൻസ്റ്റണിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് സ്വന്തം പാർട്ടിക്കാരനായ മിച്ച് മക്കോണലിനെതിരെ സംസാരിച്ചത്.

ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ ആവുന്നത് ചെയ്യും: കമല ഹാരിസ്

അവസാനവട്ട പ്രചാരണങ്ങളുടെ ഭാഗമായി മിച്ചിഗനിൽ നടത്തിയ പ്രസംഗത്തിൽ ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ തന്നാൽ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കമല ഹാരിസ്. മിച്ചിഗനിൽ അറബ് അമേരിക്കൻ, മുസ്ലിം അമേരിക്കൻ വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗാസയിൽ യുദ്ധമവസാനിപ്പിക്കുന്നതിനു മുൻകൈയെടുക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നു കമല പ്രഖ്യാപിച്ചത്. ഇസ്രയേൽ ഗാസയ്ക്കുമേൽ നടത്തുന്ന ആക്രമണത്തിൽ അമേരിക്ക നൽകുന്ന പിന്തുണയെ ചോദ്യം ചെയ്തുകൊണ്ട് അതിശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ നടന്നത്.

ഏർളി വോട്ടിങ്ങിലെ നേരിയ മുൻ‌തൂക്കം നാളെയും തുടരുമോ കമല ഹാരിസ്? മാധ്യമങ്ങളെയും കുടിയേറ്റ ജനതയെയും അവഹേളിച്ച് ട്രംപിന്റെ അവസാനഘട്ട പ്രചാരണം
ഗര്‍ഭഛിദ്രം മുതല്‍ കുടിയേറ്റം വരെ സജീവ ചര്‍ച്ച; അമേരിക്കയുടെ ജനവിധി തീരുമാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

2,40,000 മുസ്ലിം വോട്ടർമാരുള്ള മേഖലയാണ് മിച്ചിഗൻ. അതിൽ ഭൂരിഭാഗംപേരും 2020ൽ ബൈഡനാണ് വോട്ട് ചെയ്തത്. എന്നാൽ ഇസ്രയേൽ പശ്ചിമേഷ്യയിൽ അഴിച്ചുവിട്ട ആക്രമണത്തിൽ അതിശക്തമായ പ്രതിഷേധം അമേരിക്കയിലെമ്പാടും ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടർമാർ അധികമുള്ള മിച്ചിഗനിൽ പശ്ചിമേഷ്യയെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കമലയ്ക്കാകില്ല.

അതിനൊപ്പം മിച്ചിഗനിലെ ഗ്രെയ്റ്റർ ഇമ്മാനുവൽ ഇൻസ്റ്റിട്യൂഷൻ ചർച്ച് ഓഫ് ഗോഡിൽ പ്രസംഗിച്ച കമല രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് നിന്ന് ഒരു രാജ്യമായി മാറണമെന്ന ദൈവത്തിന്റെ ആഗ്രഹം നടപ്പിലാക്കാൻ എല്ലാവരും തുനിഞ്ഞിറങ്ങണമെന്ന് പറഞ്ഞു. ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ടെലിവിഷനിൽ ലൈവ് ആയി പ്രത്യക്ഷപ്പെട്ട കമല ഹാരിസ് ടെലിവിഷനിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ പാലിക്കേണ്ട 'ഈക്വൽ ടൈം' നിയമം ലംഘിച്ചതായുള്ള പരാതിയും പലഭാഗത്തുനിന്നായി ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in