നോര്‍ത്ത് കരോലിനയില്‍ വിജയം, സ്വിങ് സ്‌റ്റേറ്റുകളില്‍ സ്വാധീനമുറപ്പിച്ച് ട്രംപ്, സെനറ്റിലും കരുത്തരായി റിപ്പബ്ലിക്കന്‍സ്

നോര്‍ത്ത് കരോലിനയില്‍ വിജയം, സ്വിങ് സ്‌റ്റേറ്റുകളില്‍ സ്വാധീനമുറപ്പിച്ച് ട്രംപ്, സെനറ്റിലും കരുത്തരായി റിപ്പബ്ലിക്കന്‍സ്

ട്രംപിന് അനുകൂലമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സെനറ്റിലും റിപ്പബ്ലിക്കന്‍മാര്‍ ഭൂരിപക്ഷം നേടുകയാണ്
Updated on
1 min read

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് അനുകൂലം. അമേരിക്കന്‍ മാധ്യമങ്ങള്‍ ട്രംപിന്റെ മുന്നേറ്റം പ്രവചിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ എസ്റ്റിമേറ്റ് പ്രകാരം ഡോണള്‍ഡ് ട്രംപ് ഇലക്ട്രറല്‍ കോളേജുകളില്‍ 301 എണ്ണം സ്വന്തമാക്കുമെന്നും 90 ശതമാനം വിജയ സാധ്യത ഉറപ്പിച്ചതായും ചൂണ്ടിക്കാട്ടുന്നു. 230 ഇലക്ടറല്‍ വോട്ടുകളുമായി ഡോണള്‍ഡ് ട്രംപ് മുന്നേറ്റം തുടരുമ്പോള്‍ കമല ഹാരിസിന് 187 വോട്ടുകളാണു ലഭിച്ചത്.

538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷം നേടാം

സ്വിങ് സ്റ്റേറ്റുകളില്‍ പ്രധാനമായ നോര്‍ത്ത് കരോലിനയില്‍ വിജയം ഉറപ്പിച്ച ട്രംപ് ജോര്‍ജിയയിലും വിജയത്തിലേക്ക് അടുക്കുകയാണ്. ഇനിയൊരു തിരിച്ചുവരവിന് കമല ഹാരിസിന് സാധിക്കാന്‍ ഹാരിസിന് പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ തൂത്തുവാരേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ട്രംപ് നേട്ടമുണ്ടാക്കിക്കഴിഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷം നേടാം. അരിസോന, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍, ജോര്‍ജിയ തുടങ്ങി നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപാണു മുന്നില്‍. നേവാഡയിലെ ഫലസൂചനകള്‍ പുറത്തുവരാനുണ്ട്.

നോര്‍ത്ത് കരോലിനയില്‍ വിജയം, സ്വിങ് സ്‌റ്റേറ്റുകളില്‍ സ്വാധീനമുറപ്പിച്ച് ട്രംപ്, സെനറ്റിലും കരുത്തരായി റിപ്പബ്ലിക്കന്‍സ്
ട്രംപിന് മുന്നേറ്റം, ഒപ്പത്തിനൊപ്പം കമല; സസ്‌പെന്‍സ് വിടാതെ അമേരിക്ക

ട്രംപിന് അനുകൂലമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സെനറ്റിലും റിപ്പബ്ലിക്കന്‍മാര്‍ ഭൂരിപക്ഷം നേടുകയാണ്. ഒഹായോയിലും വെസ്റ്റ് വിര്‍ജീനിയയിലും സീറ്റുകള്‍ പിടിച്ചെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലും സ്വാധീനം ഉറപ്പിക്കുകയാണ്. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭുരിപക്ഷം നേടുന്നത്.

നോര്‍ത്ത് കരോലിനയില്‍ വിജയം, സ്വിങ് സ്‌റ്റേറ്റുകളില്‍ സ്വാധീനമുറപ്പിച്ച് ട്രംപ്, സെനറ്റിലും കരുത്തരായി റിപ്പബ്ലിക്കന്‍സ്
ജയിച്ച ട്രൂമാനെ ഒരു പത്രം 'തോൽപ്പിച്ച' കഥ!

സെനറ്റിലെ സ്വാധീനം വര്‍ധിക്കുകയും ഡൊണാള്‍ഡ് ട്രംപ് വിജയിക്കുകയും ചെയ്താല്‍ സുപ്രീം കോടതി ജസ്റ്റിസുമാര്‍, ഫെഡറല്‍ ജഡ്ജിമാര്‍, കാബിനറ്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം കമല ഹാരിസിന് അനുകൂലമായാല്‍ പോലും അവര്‍ക്ക് മേല്‍ വലിയ സമ്മര്‍ദം ചെലുത്താന്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് കഴിയും.

logo
The Fourth
www.thefourthnews.in