എയര്‍ ഹോസ്റ്റസിനെ കുത്തി പരുക്കേല്‍പ്പിച്ചു; എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാനും ശ്രമം; വിമാന യാത്രികൻ അറസ്റ്റിൽ

എയര്‍ ഹോസ്റ്റസിനെ കുത്തി പരുക്കേല്‍പ്പിച്ചു; എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാനും ശ്രമം; വിമാന യാത്രികൻ അറസ്റ്റിൽ

വിമാനത്തിലെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി, അപകടകരമാം വിധം ആയുധം ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
Updated on
1 min read

വിമാന യാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ കുത്തി പരുക്കേല്‍പ്പിക്കുകയും എമര്‍ജന്‍സി ജനൽ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത യാത്രികന്‍ അറസ്റ്റില്‍. അമേരിക്കൻ പൗരനായ ഫ്രാന്‍സിസ്‌കോ സെര്‍വോ ടോറസ് എന്ന 33 കാരനാണ് അറസ്റ്റിലായത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം ബോസ്റ്റന്‍ ലോഗല്‍ എയര്‍പോര്‍ട്ടിലെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. എയര്‍ ഹോസ്റ്റസിനെ ലോഹ സ്പൂണ്‍ ഉപയോഗിച്ചാണ് ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്.

എയര്‍ ഹോസ്റ്റസിന്റെ കഴുത്തിന്റെ ഭാഗത്താണ് ഇയാള്‍ മൂന്ന് തവണ കുത്തിയത്

വിമാനത്തിലെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി, അപകടകരമാം വിധം ആയുധം ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്. ലാൻഡിങ്ങിന് 45 മിനിറ്റ് മുന്‍പ് എമര്‍ജന്‍സി ജനൽ തുറക്കാനായി നടത്തിയ ശ്രമം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ജനൽ തുറക്കാൻ ശ്രമിച്ചതോടെ കോക്പിറ്റിൽ അലാറം അടിക്കുകയായിരുന്നു. തുടർന്ന് തുറക്കാൻ ശ്രമിച്ച ജനൽ എയർഹോസ്റ്റസെത്തി സുരക്ഷിതമായി അടച്ചു.

എയര്‍ ഹോസ്റ്റസിനെ കുത്തി പരുക്കേല്‍പ്പിച്ചു; എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാനും ശ്രമം; വിമാന യാത്രികൻ അറസ്റ്റിൽ
സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; വിമാനത്തിൽ മദ്യം നൽകുന്ന രീതിയെക്കുറിച്ച് പരിശോധന നടത്താൻ എയർ ഇന്ത്യ

സമീപത്ത് നിന്ന ടോറസിനെ മറ്റൊരു എയർഹോസ്റ്റസ് നിരീക്ഷിക്കുകയും ഇയാളാകാം എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് സംശയം പ്രകടിപ്പിക്കുകയുമായിരുന്നു. ചോദിച്ചപ്പോൾ ക്യാമറാ തെളിവുണ്ടോ എന്നായി യുവാവിന്റെ മറുപടി. തർക്കം പിന്നീട് ആക്രമണത്തിൽ കലാശിച്ചു. ഇതിനിടെ ടോറസ് ഒരു എയര്‍ ഹോസ്റ്റസിനെ ലോഹ സ്പൂണ്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. കഴുത്തിന്റെ ഭാഗത്താണ് ഇയാള്‍ മൂന്ന് തവണ കുത്തിയത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞ ടോറസിനെ പിന്നീട് യാത്രക്കാർ ചേർന്നാണ് കീഴടക്കിയത്. വിമാനത്തിലുള്ള ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in