കമല v/s ട്രംപ്: സാമ്പത്തികം മുതല്‍ കുറ്റകൃത്യം വരെ; നിലപാടുകളും നയങ്ങളും വ്യക്തമാകുമ്പോള്‍

കമല v/s ട്രംപ്: സാമ്പത്തികം മുതല്‍ കുറ്റകൃത്യം വരെ; നിലപാടുകളും നയങ്ങളും വ്യക്തമാകുമ്പോള്‍

വൻകിട വ്യവസായങ്ങള്‍ക്കും പ്രതിവർഷം 400,000 അമേരിക്കൻ ഡോളർ (3.35 കോടി രൂപ) സമ്പാദിക്കുന്ന അമേരിക്കക്കാരുടേയും നികുതി ഉയർത്തണമെന്നാണ് കമലയുടെ ആവശ്യം
Updated on
3 min read

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ സംവാദം പൂര്‍ത്തിയാകുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ നിലപാടുകളും നയങ്ങളും വ്യക്തമാക്കുന്നു. ഫിലാഡല്‍ഫിയയിലാണ് ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണള്‍ഡ് ട്രംപും തമ്മില്‍ ആദ്യസംവാദം നടന്നത്. ഹസ്തദാനത്തോടെ ആരംഭിച്ച സംവാദം പിന്നീട് വിവിധ തലങ്ങളിലേക്ക് മാറുകയായിരുന്നു. സാമ്പത്തികം, ഗർഭച്ഛിദ്രം, കുടിയേറ്റം, നികുതി, വിദേശനയം, വ്യാപാരം, ആരോഗ്യം, കുറ്റകൃത്യം എന്നീ വിഷയങ്ങളില്‍ ഇരുവരുടേയും ഇതുവരെയുള്ള നിലപാടുകള്‍ പരിശോധിക്കാം.

സാമ്പത്തികം

തൊഴിലാളി കുടുംബങ്ങളുടെ ഭക്ഷണ-ഭവന ചെലവുകള്‍ കുറയ്ക്കുക എന്നതാണ് തന്റെ ആദ്യ പരിഗണനകളിലൊന്നെന്ന് കമല ഹാരിസ് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യസാധനങ്ങള്‍‌ക്കുണ്ടാകുന്ന വിലക്കയറ്റം തടയുമെന്നും വീടുവാങ്ങുന്നവർക്ക് സഹായം വാഗ്ദാനം ചെയ്യുമെന്നും കമല ഹാരിസ് പറയുന്നു.

അതേസമയം, പണപ്പെരുപ്പം പൂർണമായും നിയന്ത്രിച്ച് അമേരിക്കയിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. പ്രസിഡന്റിന് നിയന്ത്രണാധീകാരമില്ലെങ്കിലും കുറഞ്ഞ പലിശനിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും ട്രംപ് പറയുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തി താമസസൗകര്യങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാനാകുമെന്നുമാണ് ട്രംപിന്റെ നിലപാട്.

ഗർഭച്ഛിദ്രം

ഗർഭച്ഛിദ്ര അവകാശം തന്റെ പ്രചാരണത്തിലെ കേന്ദ്രബിന്ദുവായാണ് കമല ഉപയോഗിക്കുന്നത്. പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ സ്ഥാപിക്കുന്ന നിയമനിർമ്മാണങ്ങള്‍ക്കായി തുടർച്ചയായി വാദിക്കുന്ന വ്യക്തികൂടിയാണ് കമല.

ഈ വിഷയത്തില്‍ സ്ഥിരതയാർന്ന നിലപാട് സ്വീകരിക്കാൻ ട്രംപ് ബുദ്ധിമുട്ടുന്നതായാണ് കഴിഞ്ഞ കുറച്ച് വാരങ്ങളായി കണ്ടുവരുന്നത്. പ്രസിഡന്റായിരിക്കെ സുപ്രീംകോടതിയില്‍ ട്രംപ് നിയമിച്ച മൂന്ന് ജഡ്ജിമാർ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കുന്നതില്‍ നിർണായകമായിരുന്നു.

കമല v/s ട്രംപ്: സാമ്പത്തികം മുതല്‍ കുറ്റകൃത്യം വരെ; നിലപാടുകളും നയങ്ങളും വ്യക്തമാകുമ്പോള്‍
'കമല മാര്‍ക്‌സിസ്റ്റെന്ന് ട്രംപ്, ലോക നേതാക്കള്‍ ട്രംപിനെ നോക്കിച്ചിരിക്കുന്നെന്ന് കമല'; ചൂടേറിയ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി സംവാദം

കുടിയേറ്റം

തെക്കൻ അതിർത്തിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാൻ കമലയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നു. വടക്കൻ മേഖലകളിലേക്കുള്ള ഒഴുക്കുതടയുന്നതിനായി പ്രദേശിക നിക്ഷേപങ്ങള്‍ നടത്താൻ കോടിക്കണക്കിന് സ്വകാര്യ പണം സമാഹരിക്കുന്നതിനും സാധിച്ചു.

2023 അവസാനത്തോടെ മെക്‌സിക്കൻ ബോർഡർ കടന്നവരുടെ എണ്ണം റെക്കോഡ് കവിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ സംഖ്യ ഇടിയുകയും ചെയ്തു. ഈ ക്യാമ്പയിനില്‍ കമല തന്റെ നിലപാട് കടുപ്പിക്കുക മാത്രമല്ല, കാലിഫോർണിയയിലെ പ്രോസിക്യൂട്ടർ എന്ന നിലയില്‍ മനുഷ്യക്കടത്തിനെ നേരിടുന്നതിലുള്ള അനുഭവവും പങ്കുവെച്ചിരുന്നു.

അതിർത്തി പൂർണമായും അടയ്ക്കുക എന്ന നിലപാടിലാണ് ട്രംപുള്ളത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ഉറപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.

നികുതി

വൻകിട വ്യവസായങ്ങള്‍ക്കും പ്രതിവർഷം 400,000 അമേരിക്കൻ ഡോളർ (3.35 കോടി രൂപ) സമ്പാദിക്കുന്ന അമേരിക്കക്കാരുടേയും നികുതി ഉയർത്തണമെന്നാണ് കമലയുടെ ആവശ്യം. എന്നാല്‍ സാധാരണ കുടുംബങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള നടപടികളും കമല മുന്നോട്ട് വെക്കുന്നുണ്ട്.

നികുതി ഇളവിന്റെ കാര്യത്തില്‍ ട്രംപിന്റെ നിലപാട് സമ്പന്നരെ സഹായിക്കുന്ന തരത്തിലാണ്. സമ്പന്നർക്ക് ഗുണം ലഭിച്ച 2017ലെ നടപടി വിപുലീകരിക്കണമെന്നതുള്‍പ്പെടെ ട്രംപിന്റെ പദ്ധതിയിലുണ്ട്. ഇരുവരുടേയും നികുതി പദ്ധതികള്‍ ധനകമ്മി വർധിപ്പിക്കും, എന്നാല്‍ ട്രംപിന്റേത് കൂടുതലായിരിക്കുമെന്നും വിദഗ്ധർ പറയുന്നു.

കമല v/s ട്രംപ്: സാമ്പത്തികം മുതല്‍ കുറ്റകൃത്യം വരെ; നിലപാടുകളും നയങ്ങളും വ്യക്തമാകുമ്പോള്‍
ഹ്വാള്‍ഡിമിര്‍ തിമിംഗലം ഒറ്റപ്പെട്ട സംഭവമല്ല; ലോകത്തെ ഞെട്ടിച്ച ചാരന്‍മാര്‍ വേറെയുമുണ്ട്

വിദേശനയം

റഷ്യ-യുക്രെയ്ൻ സംഘർഷത്തില്‍ യുക്രെയ്‌‍ന് പൂർണപിന്തുണയാണ് കമല പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ 21-ാം നൂറ്റാണ്ടിലെ മത്സരത്തില്‍ ചൈനയല്ല അമേരിക്കയായിരിക്കും വിജയിക്കുക എന്നത് ഉറപ്പാക്കുമെന്നും കമല പറയുന്നു.

ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനായി വാദിക്കുന്ന വ്യക്തിയാണ് കമല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും കമല നിലപാടെടുത്തു.

റഷ്യയുമായി ചർച്ച ചെയ്ത് 24 മണിക്കൂറില്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇസ്രയേല്‍-ഗാസ വിഷയത്തില്‍ ഇസ്രയേലിനൊപ്പമാണ് ട്രംപ്.

വ്യാപാരം

ഇറക്കുമതിക്ക് താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതിയെ രൂക്ഷമായി കമല വിമർശിച്ചിരുന്നു. തൊഴിലാളി കുടുംബങ്ങള്‍ക്ക് മുകളിലുള്ള ദേശീയ നികുതിയെന്നാണ് കമല ട്രംപിന്റെ പദ്ധതിയെ വിശേഷിപ്പിച്ചത്. പ്രതിവർഷം ഒരു കുടുംബത്തില്‍ നിന്ന് 4,000 (3.35 ലക്ഷം രൂപ) യുഎസ് ഡോളറാണ് ചെലവാകുക. ഇറക്കുമതിക്ക് നികുതി ചുമത്തുമ്പോള്‍ വ്യക്തമായ പദ്ധതിയാണ് ആവശ്യമെന്നും കമല പറയുന്നു.

താരിഫാണ് ട്രംപിന്റെ പ്രചാരണത്തിലെ കേന്ദ്ര ബിന്ദുക്കളിലൊന്ന്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം തന്നെ 10-20 ശതമാനം താരിഫാണ് നിർദേശിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അതിലും ഉയർന്ന താരിഫ് ഏർപ്പെടുത്തണമെന്നും പറയുന്നു.

കമല v/s ട്രംപ്: സാമ്പത്തികം മുതല്‍ കുറ്റകൃത്യം വരെ; നിലപാടുകളും നയങ്ങളും വ്യക്തമാകുമ്പോള്‍
യുകെയിലെ ചെറുപ്പക്കാർക്ക് 'സന്തോഷമാന്ദ്യം'; കുട്ടികളും കൗമാരക്കാരും അസന്തുഷ്ടരെന്ന് പഠനം

ആരോഗ്യം

മരുന്നുകളുടെ വിലവെട്ടിച്ചുരുക്കുകയും ഇൻസുലിന്റെ വില 35 ഡോളറായും കുറച്ച ഭരണകൂടത്തിന്റെ ഭാഗമാണ് കമല.

ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇൻഷുറൻസ് ലഭ്യമാക്കിയ അഫോർഡബിള്‍ കെയർ ആക്ട് റദ്ദാക്കാനുള്ള ശ്രമങ്ങള്‍ നടത്തില്ലെന്നാണ് ട്രംപിന്റെ വാദം. നികുതിദായകരുടെ ധനസഹായത്തോടെ ഫെർട്ടിലിറ്റി ചികിത്സയെന്നൊരു ആശയവും ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കൻ അംഗങ്ങള്‍ എതിർക്കാൻ സാധ്യതയുണ്ട്.

കുറ്റകൃത്യം

ട്രംപ് കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് കമലയുടെ വാദങ്ങള്‍. മയക്കുമരുന്ന്, കൊലപാത സംഘങ്ങളെ ഇല്ലാതാക്കുമെന്നാണ് ട്രംപ് പറയുന്നത്.

logo
The Fourth
www.thefourthnews.in