സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് തടയണം; ട്രംപിനെതിരെ ​ഗാ​ഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടർ

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് തടയണം; ട്രംപിനെതിരെ ​ഗാ​ഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടർ

2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസുമായി ബന്ധപ്പെട്ടാണ് നടപടി
Updated on
1 min read

2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ഡൊണാൾഡ് ട്രംപിനെതിരെ ​ഗാ​ഗ് ഓർഡർ ചുമത്താൻ ജഡ്ജിയോട് അഭ്യർത്ഥിച്ച് കേസിന്റെ ചുമതലയുള്ള ഫെഡറൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത്. സാക്ഷികളെ ഉപദ്രവിക്കുന്നത് തടയാനും വിചാരണയുടെ സത്യസന്ധത കാത്തുസൂക്ഷിക്കാനും ഈ ഉത്തരവ് ആവശ്യമാണെന്ന് ജാക്ക് സ്മിത്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടറുടെ ആവശ്യത്തിന്മേൽ എപ്പോൾ വിധി വരുമെന്ന് വ്യക്തമല്ല.

സ്മിത്തിന്റെ ആവശ്യത്തിന് പിന്നാലെ "അവർ എന്നെ സംസാരിക്കാൻ അനുവദിക്കില്ലേ?" എന്ന ചോദ്യവുമായി ട്രംപ് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിപ്പിട്ടിരുന്നു. 2020ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്നാണ് ട്രംപ് ആവർത്തിച്ച് പറയുന്നത്.

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് തടയണം; ട്രംപിനെതിരെ ​ഗാ​ഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടർ
ക്യാപിറ്റോൾ കലാപം: സ്പെഷ്യൽ കോൺസലിന് ട്വിറ്റർ കൈമാറിയത് ഡൊണാൾഡ് ട്രംപിന്റെ 32 സ്വകാര്യ സന്ദേശങ്ങൾ

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, ഭീഷണി, മുൻവിധി എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് പ്രോസിക്യൂട്ടറുടെ ഇടപെടൽ. സാക്ഷികളെ കുറിച്ചോ ഏതെങ്കിലും അറ്റോർണി, കോടതി ഉദ്യോഗസ്ഥർ, ജൂറി എന്നിവരെ കുറിച്ചോ അപകീർത്തികരവും പ്രകോപിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ട്രംപിനെ ഈ ഉത്തരവ് വിലക്കും. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നുള്ള കാര്യങ്ങൾ ഉദ്ധരിക്കുന്നതിനോ നിരപരാധിത്വം തെളിയിക്കുന്നതിനോ തടസമുണ്ടാകില്ല.

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് തടയണം; ട്രംപിനെതിരെ ​ഗാ​ഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടർ
ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലത്തെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു

2024ൽ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ, അഭിപ്രായസ്വാതന്ത്ര്യം വിലക്കുന്ന ഏത് കോടതി ഇടപെടലും ഭരണഘടനാ വെല്ലുവിളിക്ക് കാരണമാകും. ട്രംപിനെതിരെ പക്ഷപാതപരമായി പെരുമാറുകയാണെന്നും അതിനാൽ കേസിൽ നിന്ന് മാറിനിൽക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ട്രംപിന്റെ അഭിഭാഷകർ ജഡ്ജിക്ക് കത്തെഴുതിയിരുന്നു.

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് തടയണം; ട്രംപിനെതിരെ ​ഗാ​ഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടർ
ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ട്രംപിന്റെ പ്രസ്താവനകളും ഓൺലൈൻ പോസ്റ്റുകളുടെ തെളിവുകളുമായാണ് പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത്. ട്രംപ് വിമർശിച്ചതിന് ശേഷം ഭീഷണി നേരിടേണ്ടി വന്ന ജഡ്ജിയുടെ വിശദാംശങ്ങളും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടുന്നു. ജോർജിയയിലെ തിരഞ്ഞെടുപ്പ് പ്രവർത്തകനും അദ്ദേഹത്തിന്റെ മുൻ സൈബർ സുരക്ഷാ സഹായിക്കും നേരെ ട്രംപ് നടത്തിയ ആക്രമണങ്ങളും ജാക്ക് സ്മിത്ത് പരാമർശിക്കുന്നു.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ആകെ 19 പേരാണ് കുറ്റാരോപിതർ. മുൻ ന്യൂയോർക്ക് സിറ്റി മേയർ റൂഡി ജിയുലിയാനിയും അഭിഭാഷകൻ സിഡ്നി പവലും ഉൾപ്പെടെയുള്ളവർ ഫുൾട്ടൺ കൗണ്ടി ജയിലിൽ കീഴടങ്ങിയിരുന്നു.

logo
The Fourth
www.thefourthnews.in