ഡോണള്‍ഡ് ട്രംപ്
ഡോണള്‍ഡ് ട്രംപ്

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

പ്രസിഡന്റ് പദവിയുടെ സുരക്ഷിതത്വം ട്രംപിന് ഇനി ലഭിക്കും. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നിലപാടുകളും കേസുകളില്‍ ഇനി നിര്‍ണായകമാകും
Updated on
2 min read

അമേരിക്കയുടെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയില്‍ തന്റെ രണ്ടാം ടേം പ്രസിഡന്റ് പദവി അലങ്കരിക്കുന്ന ട്രംപിന് പൂര്‍ണ പിന്തുണയാണ് അമേരിക്കന്‍ ജനത നല്‍കിയത് എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവുക. പോപ്പുലര്‍ വോട്ടിന് പുറമെ സെനറ്റിലും ജന പ്രതിനിധി സഭയിലും ഭൂരിപക്ഷം നേടിയാണ് ഇത്തവണ ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അമേരിക്കയില്‍ അധികാരമേറുന്നത്.

വിഷയങ്ങള്‍ ഇങ്ങനെയെല്ലാം ആണെങ്കിലും വര്‍ഷങ്ങള്‍ ജയില്‍ വാസം ലഭിക്കാവുന്ന കുറ്റകങ്ങള്‍ പ്രകാരം പല കേസുകളില്‍ പ്രതിയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എന്നത് മറ്റൊരു വസ്തുതയാണ്. എന്നാല്‍ വീണ്ടും അമേരിക്കയുടെ പ്രഥമ പൗരന്‍ ആകുന്ന ട്രംപിന് മേല്‍ ചുമത്തപ്പെട്ട കേസുകളുടെ ഭാവി എന്താകുമെന്നതാണ് പ്രധാനമായ ചര്‍ച്ചകളില്‍ ഒന്ന്.

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്നതോടെ ട്രംപിന് എതിരായ കേസുകളുടെ സ്റ്റാറ്റസ് മാറ്റപ്പെടും. പ്രസിഡന്റ് പദവിയുടെ സുരക്ഷിതത്വം ട്രംപിന് ഇനി ലഭിക്കും. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നിലപാടുകളും കേസുകളില്‍ ഇനി നിര്‍ണായകമാകും. സിറ്റിങ് പ്രസിഡന്റിനെ വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ പന്ത്രണ്ടോളം കേസുകളില്‍ ഇതിനോടകം ട്രംപിന് എതിരായ നടപടികള്‍ അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോണള്‍ഡ് ട്രംപ്
യുഎസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ചൈനീസ് നുഴഞ്ഞുകയറ്റം, സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് എഫ്ബിഐ

ട്രംപിന് എതിരായ കേസുകള്‍

നാല് ക്രിമിനല്‍ കേസുകളാണ് ട്രംപ് നേരിടുന്നത്. ഇതില്‍ രണ്ടെണ്ണം ഫെഡറല്‍ സ്വഭാവമുള്ളതാണ്. ന്യൂയോര്‍ക്കിലും ജോര്‍ജിയയിലുമാണ് ഈ കേസുകള്‍.

ഇവയില്‍ ന്യൂയോര്‍ക്കിലെ കേസ് മാത്രമാണ് വിധി പറയാവുന്ന നിലയില്‍ പൂര്‍ത്തിയായിട്ടുള്ളത്. ബിസിനസ് രേഖകളില്‍ തിരിമറി കാണിച്ചെന്നും 2016 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോണ്‍ഫിലിം അഭിനേതാവ് സ്റ്റോര്‍മി ഡാനിയേലിന് പണം നല്‍കിയെന്നുമാണ് കേസിന്റെ അടിസ്ഥാനം. വിധിയോട് അടുത്തെങ്കിലും ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വരെ തുടര്‍നടപടി നിര്‍ത്തിവച്ചിരിക്കുകയുമാണ്.

സിവില്‍ കേസുകള്‍

മാധ്യമ പ്രവര്‍ത്തകയായ ഇ. ജീന്‍ കരോള്‍ ഫയല്‍ ചെയ്ത രണ്ട് ലൈംഗികാതിക്രമ പരാതിയാണ് ഈ ഗണത്തില്‍ പ്രധാനം. കേസില്‍ ട്രംപ് ഇ. ജീന്‍ കരോളിന് 88.8 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ട്. വിധിയ്ക്ക് എതിരെ ട്രംപ് അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിക്കുന്നതിനായി വാര്‍ഷിക സാമ്പത്തിക പ്രസ്താവനകളില്‍ സമ്പത്തിന്റെ യഥാര്‍ഥ മൂല്യം ഊതിപ്പെരുപ്പിച്ച് കാണിച്ചെന്ന കേസില്‍ 454 ദശലക്ഷം ഡോളര്‍ പിഴ ചുമത്തപ്പെട്ട കേസും ട്രംപിന് എതിരെയുണ്ട്. ന്യൂയോര്‍ക്കിലെ ഈ കേസിലും ട്രംപ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പോലും ട്രംപിന് അനൂകൂലമായ നിലയിലേക്കാണ് തിരിയുന്നത്. ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണവുമായുള്ള റഷ്യന്‍ ബന്ധം അന്വേഷിച്ച മുള്ളര്‍ റിപ്പോര്‍ട്ട് 2019-ല്‍ പുറത്തിറങ്ങിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ശേഷം ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നതും ഗുണമാണ്. ഈ കേസും വൈകാതെ അവസാനിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡോണള്‍ഡ് ട്രംപ്
ട്രംപിന്റെ വിശ്വസ്ത; ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പെന്റഗണിൽ നിന്ന് പിരിച്ചുവിടാനുള്ളവരുടെ പട്ടിക തയ്യാറായി

സിറ്റിങ്ങ് പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന നയമാണ് ട്രംപിന് ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്നത്. എന്നാല്‍ ഇതിനകം കുറ്റാരോപിതരായ വരാനിരിക്കുന്ന പ്രസിഡന്റുമാര്‍ക്ക് ഈ നയം ബാധകമായേക്കില്ലെന്നും നിയമ രാഷ്ട്രീയ രംഗത്തെ വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്.

'ദേശീയ സുരക്ഷാ നിയമങ്ങളുടെ കുറ്റകരമായ ലംഘനങ്ങള്‍', 'നീതി തടസ്സപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി' എന്നിങ്ങനെയുള്ള ആരോപണങ്ങളില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത ഫെഡറല്‍ കേസുകളില്‍ ഒന്ന് 2024 ല്‍ തള്ളിയിരുന്നു. ട്രംപ് ഭരണകാലത്ത് നിയമിക്കപ്പെട്ട ജഡ്ജി അയ്‌ലന്‍ കാനോണ്‍ ആയിരുന്നു ഈ വിധിപറഞ്ഞത്. ഈ വിധിക്കെതിരായ അപ്പീല്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ജോര്‍ജിയ റാക്കറ്റിങ് കേസ്

2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചെന്ന കേസാണ് ഫെഡറല്‍ ഗണത്തില്‍പെടുന്ന മറ്റൊന്ന്. ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് ഈ കേസിന്റെ അടിസ്ഥാനം. ഒരു വര്‍ഷത്തിലേറെയായി നിയമക്കുരുക്കില്‍ നിശ്ചലമായ നിലയിലാണ് ഈ കേസുള്ളത്.

ഡോണള്‍ഡ് ട്രംപ്
'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

ട്രംപിന്റെ രണ്ടാമൂഴം

പ്രസിഡന്റ് പദവിയിലേക്കുള്ള ട്രംപിന്റെ കടന്നുവരവ് കേസുകളുടെ ഭാവിയില്‍ ഏറെ നിര്‍ണായകമാകും എന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഏറെ നിയമ - ഭരണഘടനാ ചര്‍ച്ചകള്‍ ആവശ്യമായിരിക്കും ഇനി ഈ കേസുകളുടെ പുരോഗതിയില്‍ വേണ്ടിവരികയെന്നും ഇവര്‍ പറയുന്നു.

ഫെഡറല്‍ കേസുകളില്‍ പ്രസിഡന്റിന് മാപ്പ് നല്‍കാനുള്ള അധികാരം നിലനില്‍ക്കുന്നു. ഈ അധികാരം ട്രംപ് തനിക്ക് അനുകൂലമായി ഉപയോഗിക്കുമെന്നും ഇല്ലെന്നുമുള്ള നിലയിലും ചര്‍ച്ചകള്‍ വ്യാപകമാണ്. എന്നാല്‍, നീതി ന്യായ വകുപ്പിനെ ചോദ്യം ചെയ്ത് കുഴപ്പങ്ങള്‍ വിളിച്ചുവരുത്താന്‍ ട്രംപ് തയ്യാറായേക്കില്ലെന്നും അഭിപ്രായമുണ്ട്.

പ്രസിഡന്റിന്റെ മാപ്പ് ബാധകമല്ലാത്ത സംസ്ഥാന കേസുകളുടെ ഭാവിയാണ് കൂടുതല്‍ അവ്യക്തം. ജോര്‍ജിയ കേസുപോലുള്ളവ ഭരണകാലയളവില്‍ എങ്കിലും താത്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നേക്കും. സിറ്റിംഗ് പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നായിരിക്കും കോടതികള്‍ വിലയിരുത്തുക.

ട്രംപിന്റെ രണ്ടാം ടേമിന് ശേഷം കേസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമോ?

അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഒരു വ്യക്തിക്ക് പ്രസിഡന്റ് പദവിയില്‍ രണ്ട് ടേം മാത്രമാണ് ലഭിക്കുക. ഈ സാഹചര്യത്തില്‍ ഭരണ കാലയളവില്‍ നടപടികള്‍ നിര്‍ത്തിവച്ചാലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് വീണ്ടും തുറക്കാന്‍ അവസരം ഉണ്ടാകും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടിയാണ് ട്രംപിനെതിരായ കേസുകള്‍ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകില്ലെന്നതും രാഷ്ട്രീയവും ഭാവിയില്‍ കേസുകളുടെ മുന്നോട്ടുള്ള പ്രയാണത്തെ സാരമായി ബാധിക്കും. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ് കൂടിയാണ് ഇത്തവണ അധികാരത്തിലെത്തുന്ന ട്രംപ്. 82 വയസ് പിന്നിട്ട അദ്ദേഹത്തിന് എതിരായ അദ്ദേഹത്തിന് എതിരായ നിയമ നടപടികള്‍ ഭാവിയില്‍ വലിയ ചര്‍ച്ചയായേക്കില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in