'കാരണം പോലുമില്ല',  
കൂട്ടപ്പിരിച്ചുവിടലിനിടെ പ്രസിഡന്റിനെ തന്നെ പുറത്താക്കി സൂം

'കാരണം പോലുമില്ല', കൂട്ടപ്പിരിച്ചുവിടലിനിടെ പ്രസിഡന്റിനെ തന്നെ പുറത്താക്കി സൂം

വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ടോംബ് 2022 ജൂണിലാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്
Updated on
1 min read

വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമായ സൂമില്‍ പിരിച്ചുവിടല്‍ തുടരുന്നു. കഴിഞ്ഞ മാസം 1300 ജീവനക്കാരെ പുറത്താക്കിയ കമ്പനി ഇത്തവണ സ്വന്തം പ്രസിഡന്റിനെയാണ് പിരിച്ചുവിട്ടത്. കാരണം പോലും ചൂണ്ടിക്കാട്ടാതെയാണ് സൂം പ്രസിഡന്റ് ഗ്രെഗ് ടോംബിനെ പുറത്താക്കിയത്. ഗ്രെഗ് ടോംബിന് പകരക്കാരനെ പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ടോംബ് 2022 ജൂണിലാണ് സൂമിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.

കോവിഡ് കാലത്ത് എല്ലാവര്‍ക്കും ഒഴിച്ചു കൂടാനാകാത്തതായിരുന്നു സൂമിന്റെ ഉപയോഗം

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്ച്ചപ്പോള്‍ ആശയവിനിമയത്തിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ടെക്‌നോളജിയായിരുന്നു സൂം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ഉദ്യോഗസ്ഥരും, സാധാരണക്കാരും ഒരു പോലെ സൂമിന്റെ ഉപയോഗത്തെ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡില്‍ നിന്ന് മുക്തരായി ലോകം സാധാരണ നിലയിലേക്ക് നീങ്ങിയപ്പോള്‍ സൂം പതിയെ അപ്രസക്തമാകുകയായിരുന്നു. ഇതോടെയാണ് കമ്പനി ചെലവുചുരുക്കല്‍ നടപടിയിലേക്ക് ഉള്‍പ്പെടെ തിരിഞ്ഞത്. 15 ശതമാനത്തിലധികം ജീവനക്കാരെയാണ് ഇതുവരെ കമ്പനി പിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ കമ്പനിയെ ബാധിച്ചെന്നും ഒരുപാട് തിരിച്ചടികള്‍ ഉണ്ടായെന്നും യുവാന്‍ പറഞ്ഞു

അടുത്തിടെ, കമ്പനിയുടെ സിഇഒ എറിക് യുവാന്‍ തന്റെ ശമ്പളത്തിന്റെ 98 ശതമാനം വെട്ടിക്കുറയ്ക്കുകയാണെന്നും ബോണസും മറ്റും ഉപേക്ഷിക്കുകയാണെന്നും അറിയിച്ചിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ കമ്പനിയെ ബാധിച്ചെന്നും ഒരുപാട് തിരിച്ചടികള്‍ ഉണ്ടായെന്നും യുവാന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in