ആറ് വധശ്രമങ്ങളെ അതിജീവിച്ച്; പുടിന് നേരെയുള്ള കൊലപാതക ശ്രമങ്ങൾ എണ്ണിപ്പറഞ്ഞ് റഷ്യ

ആറ് വധശ്രമങ്ങളെ അതിജീവിച്ച്; പുടിന് നേരെയുള്ള കൊലപാതക ശ്രമങ്ങൾ എണ്ണിപ്പറഞ്ഞ് റഷ്യ

ഇതിന് മുൻപ് അഞ്ച് തവണ ഇത്തരം വധശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് അതിജീവിച്ചുവെന്ന് ക്രെംലിൻ
Updated on
1 min read

റഷ്യൻ പ്രസിഡന്റ് വ്ളാദിമര്‍ പുടിനെ വധിക്കാന്‍ യുക്രെയ്ൻ ശ്രമിച്ചുവെന്ന് ഗുരുതര ആരോപണം. ഡ്രോണ്‍ ആക്രമണം നടത്തിയാണ് യുക്രെയ്ൻ പുടിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് റഷ്യ ആരോപിച്ചിരിക്കുന്നത്. ആസൂത്രിതമായ ഭീകരാക്രമണമായിരുന്നുവെന്നും തിരിച്ചടി നൽകാനുള്ള എല്ലാ അവകാശവും തങ്ങൾക്കുണ്ടെന്നും റഷ്യയും പ്രതികരിച്ചു. അതേസമയം, ഇതാദ്യമായല്ല പുടിനെതിരായ വധശ്രമം നടക്കുന്നത്. ഇതിന് മുൻപ് അഞ്ച് തവണ ഇത്തരം വധശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് അതിജീവിച്ചുവെന്നാണ് ക്രെംലിൻ പറയുന്നത്.

പുടിനെതിരായ മുൻകാല വധശ്രമങ്ങൾ:

2022

ഫെബ്രുവരിയിൽ യുക്രെയ്ൻ ആക്രമിച്ചതിന് തൊട്ടുപിന്നാലെ പുടിനെ വധിക്കാൻ ശ്രമം നടന്നതായി യുക്രെയ്നിലെ ഉന്നത സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ മേജർ ജനറൽ കിറിലോ ബുഡനോവ് പറഞ്ഞു. കരിങ്കടലിനും കാസ്പിയൻ കടലിനുമിടയിലുള്ള പ്രദേശമായ കോക്കസസിൽ വച്ച് പുടിനെ കൊല്ലാൻ നീക്കം നടന്നുവെന്നും അദ്ദേഹം പറയുന്നു. പുടിൻ ആക്രമിക്കപ്പെട്ടു

2012

2012ലെ റഷ്യൻ തിരഞ്ഞെടുപ്പിന് 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപായിരുന്നു മറ്റൊന്ന്. റഷ്യൻ-യുക്രേനിയൻ സുരക്ഷാ വിഭാഗങ്ങൾ ചേർന്ന് ആ വധശ്രമം പരാജയപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ആറ് വധശ്രമങ്ങളെ അതിജീവിച്ച്; പുടിന് നേരെയുള്ള കൊലപാതക ശ്രമങ്ങൾ എണ്ണിപ്പറഞ്ഞ് റഷ്യ
പുടിന് നേരെ വധശ്രമം? യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ

2003

2003-ൽ, പുടിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് സ്കോട്ട്ലൻഡ് യാർഡ് ഡിറ്റക്ടീവുകൾ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. 40-ഉം 36-ഉം വയസ്സുള്ള ഇരുവരും ബ്രിട്ടനിലുള്ള റഷ്യൻ പൗരന്മാരെ ഗൂഢാലോചനയിൽ കുടുക്കാൻ ശ്രമിച്ചിരുന്നു.

2002

2002-ൽ അസർബൈജാൻ സന്ദർശനത്തിനിടെ പുടിന്‌ നേരെ ചാവേര്‍ ആക്രമണം നടത്താനുളള നീക്കം തകര്‍ത്തു. പുടിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് ഒരു ഇറാഖി പൗരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് അഫ്ഗാനിസ്ഥാനുമായും ചെചെൻ വിമത സേനയുമായും ബന്ധമുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണം നടത്തുന്നതിന് മുൻപ് ഇറാഖി പൗരനെ അറസ്റ്റ് ചെയ്യുകയും 10 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

അതേവർഷം തന്നെ പുടിനെ വധിക്കാൻ മറ്റൊരു ശ്രമം കൂടി നടന്നിരുന്നു. കാറിൽ സഞ്ചരിക്കവെ, മുൻ ചക്രത്തിലേക്ക്‌ വന്നുപതിച്ച സ്‌ഫോടകവസ്തു വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഔദ്യോഗിക വസതിയിലേക്കുള്ള യാത്രാമധ്യേയാണ്‌ പുടിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നിരവധിപേരെ റഷ്യൻ പോലീസ്‌ അറസ്‌റ്റ്‌ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in