ടൈറ്റന്റെ സഹായകപ്പൽ പോളാർ പ്രിൻസ്
ടൈറ്റന്റെ സഹായകപ്പൽ പോളാർ പ്രിൻസ്

ടൈറ്റൻ അപകടം അഞ്ച് ഏജൻസികൾ അന്വേഷിക്കും ; മാതൃകപ്പലിലെ ശബ്ദരേഖകളും ഡേറ്റയും പരിശോധനയ്ക്ക്

ടൈറ്റന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ തുടരുകയാണ്.
Updated on
1 min read

ടൈറ്റൻ സമുദ്രപേടകം അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മാതൃകപ്പലിൽ നിന്നുള്ള ശബ്‍ദരേഖകളും മറ്റു വിവരങ്ങളും പരിശോധിക്കും. കനേഡിയൻ അന്വേഷണ ഏജൻസിയാണ് വിവരങ്ങൾ പരിശോധിക്കുക. ഇതിനായി കപ്പലിന്റെ വോയേജ് ഡാറ്റ റെക്കോർഡറിൽ നിന്നടക്കം ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കപ്പലിൽ വച്ച് തന്നെ ക്രൂവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ടൈറ്റന്റെ സഹായകപ്പൽ പോളാർ പ്രിൻസ്
സുരക്ഷാ വീഴ്ചയില്ല, ടൈറ്റന്‍ നിര്‍മിച്ചത് പൂര്‍ണ സുരക്ഷാ മാനദണ്ഡങ്ങളോടെ; കാമറൂണിനെ തള്ളി സഹസ്ഥാപകന്‍

ഏജൻസിയുടെ ലക്ഷ്യം ആരെയും പ്രതിയാക്കൽ അല്ലായെന്നും മറിച്ച് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പഠിക്കുകയുമാണെന്ന് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് മേധാവി കാത്തി ഫോക്സ് വ്യക്തമാക്കി. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടായോ എന്ന് സംഘം പരിശോധിച്ച് വരികയാണ്.

വിഷയത്തിൽ അമേരിക്കൻ കോസ്റ്റ് ഗാർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു മറൈൻ ബോർഡ് രുപീകരിച്ചിട്ടുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാർഡ് ചീഫ് ഇൻവെസ്റ്റിഗേറ്റർ ക്യാപ്റ്റൻ ജേസൺ ന്യൂബവർ പറഞ്ഞു. കോസ്റ്റ ഗാർഡിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള അന്വേഷണമാണ് ഇത്.

അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങളിലും ബന്ധപ്പെട്ടവരുമായുള്ള അഭിമുഖങ്ങളിലുമാണ് അന്വേഷണത്തിന്റെ അദ്യ ഘട്ടത്തിൽ ശ്രദ്ധയൂന്നുക. ആവശ്യമെങ്കിൽ സാക്ഷികളിൽ നിന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. അതിനുശേഷം തെളിവുകളും നിഗമനങ്ങളും ശുപാർശകളും സഹിതം റിപ്പോർട്ട് നൽകും.

ടൈറ്റന്റെ സഹായകപ്പൽ പോളാർ പ്രിൻസ്
ടൈറ്റൻ പേടകത്തിന് സംഭവിച്ചത് ഇതാകാം; സ്ഫോടനസാധ്യത സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ

യുഎസ് കോസ്റ്റ് ഗാർഡിനെ കൂടാതെ യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് , ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ, ഫ്രഞ്ച് മറൈൻ കാഷ്വാലിറ്റി ഇൻവെസ്റ്റിഗേഷൻ ബോർഡ്, യുണൈറ്റഡ് കിംഗ്ഡം മറൈൻ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് എന്നീ ഏജൻസികളാണ് നിലവിൽ അന്വേഷണം നടത്തുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്തലാണ് അന്വേഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. തുടർ നടപടികൾ എങ്ങനെ സ്വീകരിക്കണമെന്ന് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ടൈറ്റന്റെ ഘടന സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച സംബന്ധിച്ചും വ്യപാക വിമർശനം ഉയരുന്നതിനിടെയാണഅ വിവിധ ഏജൻസികളുടെ അന്വേഷണം നടക്കുന്നത്.

ടൈറ്റന്റെ സഹായകപ്പൽ പോളാർ പ്രിൻസ്
പ്രതീക്ഷകൾ അസ്തമിച്ചു; ടൈറ്റൻ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചെന്ന് സ്ഥിരീകരണം, പൊട്ടിത്തെറിയെന്ന് നിഗമനം

അതേസമയം തകർന്ന ടൈറ്റന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ തുടരുകയാണ്.

logo
The Fourth
www.thefourthnews.in