പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഇന്നലെയുണ്ടായ പേജർ സ്ഫോടനത്തില്‍ 12 പേരായിരുന്നു കൊല്ലപ്പെട്ടത്
Updated on
1 min read

പേജർ സ്ഫോടനങ്ങള്‍ക്ക് ശേഷം വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് ലെബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത് പിന്നിട്ടു. ഹിസ്‌ബുള്ള ശക്തികേന്ദ്രങ്ങളിലാണ് സംഭവം. നൂറിലധികം പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെയുണ്ടായ പേജർ സ്ഫോടനത്തില്‍ 12 പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതോടെ പേജര്‍ വാക്കി ടോക്കി മരണസംഖ്യ 32 ആയി ഉയര്‍ന്നു. 3250 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. കിഴക്കൻ ലെബനനില്‍‌ ലാൻഡ്‌ലൈൻ ഫോണുകളും പൊട്ടിത്തെറിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വാങ്ങിയ വയർലെസ് റേഡിയോകളും വാക്കിടോക്കികളുമാണ് പൊട്ടിത്തെറിച്ചിട്ടുള്ളത്. പേജറുകള്‍ വാങ്ങിയ അതേസമയത്തായിരുന്നു ഈ ഉപകരണങ്ങളും വാങ്ങിയിട്ടുള്ളത്.

തെക്കൻ ലെബനനിലും ബെയ്‌റൂട്ടിലുമാണ് സ്ഫോടനങ്ങള്‍ നടന്നിരിക്കുന്നത്. ഇന്നലെ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെയും സ്ഫോടനങ്ങള്‍ സംഭവിച്ചു. ഇസ്രയേലിന്റെ ആയുധശേഖരങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തി പേജർ ആക്രമണത്തിന് തിരിച്ചടി നല്‍കിയിരുന്നതായി ഹിസ്ബുള്ള അറിയിച്ചിരുന്നു. പേജറിനുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത് ഇസ്രയേലിന്റെ സ്പൈ ഏജൻസിയായ മോസാദാണെന്നാണ് ലെബനൻ സുരക്ഷ ഉദ്യോഗസ്ഥർ പങ്കുവെക്കുന്ന വിവരം.

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്
ലെബനനിലെ പേജർ സ്ഫോടനം: മരണസംഖ്യ 12 ആയി, മുന്നൂറോളം പേർക്ക് ഗുരുതര പരുക്ക്, തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

ഇന്ന് രാവിലെയാണ് ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് 12 പേർ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചത്. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ കൊല്ലപ്പെട്ടവരിലുണ്ടെന്നും വാർത്താസമ്മേളനത്തില്‍ ഫിറാസ് വ്യക്തമാക്കി. 200 പേരുടെ നില അതീവഗുരുതരമായും തുടരുന്നുണ്ടെന്നാണ് ഫിറാസ് അറിയിച്ചത്.

അമേരിക്കയും യൂറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയാണ് ഹിസ്ബുള്ള. നിലവില്‍ ഇസ്രയേല്‍-ഗാസ യുദ്ധത്തില്‍ ഹമാസിനാണ് ഹിസ്ബുള്ള പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം. ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഹിസ്ബുള്ള പറഞ്ഞു.

logo
The Fourth
www.thefourthnews.in